വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

Written By:

അതിവേഗ അപകടങ്ങള്‍ ഇന്ത്യയില്‍ എന്നും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. റോഡ് സാഹചര്യങ്ങളില്‍ ട്രാക്ക് വേഗത കൈവരിച്ച് വരുത്തി വെയക്കുന്ന ഇത്തരം അപകടങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ നന്നെ ബുദ്ധിമുട്ടുകയാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

തെറ്റായ റോഡ് ശീലങ്ങളും, അപക്വമായ ഡ്രൈവിംഗും കാരണം കൊല്ലപ്പെടുന്ന നിരപരാധികളുടെ എണ്ണം ഇന്ത്യയില്‍ ദിനംപ്രതി വര്‍ധിക്കുന്നതും ആശങ്കാജനകമാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ അർധരാത്രി നടന്ന റോഡ് അപകടമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ഹോണ്ട സിബിആര്‍ 205 R ഉം ജാഗ്വാര്‍ XE യും തമ്മിലുണ്ടായ അതിവേഗ അപകടം വിളിച്ചോതുന്നതും പഴയ സുരക്ഷാ പാഠങ്ങള്‍ തന്നെയാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

മുംബൈയിലെ മറീന ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ജാഗ്വാറും സിബിആറും തമ്മില്‍ കൂട്ടിയിടിയുണ്ടായത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ഇരച്ചെത്തിയ ഹോണ്ട സിബിആര്‍ 250 R ന് മുന്നിലേക്ക് ജാഗ്വാര്‍ യു-ടേണ്‍ എടുത്തതാണ് അപകട കാരണം.

ജാഗ്വാറിലേക്ക് ഇടിച്ച് കയറിയ മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ വായുവിലേക്ക് എടുത്തെറിയപ്പെടുകയാണ് ഉണ്ടായത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

അപകടത്തില്‍ മോട്ടോർസൈക്കിൾ യാത്രക്കാരില്‍ ഒരാള്‍ കാറിന്റെ മേലെ, വിന്‍ഡ് ഷീല്‍ഡിന്റെ മുകളിലാണ് വീണതും.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ജാഗ്വാറിന്റെ വലത് വശത്താണ് മോട്ടോര്‍ സൈക്കിള്‍ വന്നിടിച്ചതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

അപകടത്തില്‍ പെട്ട മോട്ടോര്‍സൈക്കിള്‍ യാത്രികരെ ഉടന്‍ തന്നെ ദൃക്‌സാക്ഷികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

മോട്ടോര്‍സൈക്കിള്‍ യാത്രികര്‍ ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. അതിവേഗതയില്‍ എത്തിയ സിബിആര്‍ 250 R, ജാഗ്വാറിലേക്ക് വന്ന് കയറുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

കാറുമായുള്ള കൂട്ടിയിടിയില്‍ സിബിആര്‍ 250 യുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നത് ഇടിയുടെ ആഘാതം വ്യക്തമാക്കുന്നു.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

സിബിആര്‍ 250 R ല്‍ എബിഎസ് പ്രവര്‍ത്തിച്ചെങ്കിലും, അതിവേഗതയുടെ പശ്ചാത്തലത്തില്‍ ഫലപ്രദമായി വാഹനത്തെ നിര്‍ത്താന്‍ സാധിച്ചില്ല.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

അതേസമയം, മോഡിഫൈഡ് സിബിആര്‍ 250 R ആണ് അപകടത്തില്‍ ഉള്‍പ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

എക്‌സ്‌ഹോസ്റ്റ് ഉള്‍പ്പെടെയുള്ള മോഡിഫിക്കേഷനുകള്‍ക്ക് ശേഷമുള്ള സിബിആറാണ് നിരത്തിലിറങ്ങിയത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

അതേസമയം, സൈഡ് എയര്‍ബാഗുകളുടെ പശ്ചാത്തലത്തില്‍ ജാഗ്വാറിലെ യാത്രികര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

എന്തായാലും കമ്പനി ഒരുക്കങ്ങളെ മറികടന്നുള്ള മോഡിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങളിലേക്ക് വീണ്ടും വിരല്‍ ചൂണ്ടുകയാണ് മുംബൈയിലെ അപകടം.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ടൂവീലറുകളില്‍ നടത്തി വരുന്ന വ്യാപക മോഡിഫിക്കേഷനുകള്‍ക്ക് എതിരെ ഇതിനകം രാജ്യത്തെ വിവിധ ഇടങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ജംങ്ഷനുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് പറയുന്നതിന് കാരണം?

ജംങ്ഷനുകളില്‍ വാഹനത്തിന്റെ വേഗത കുറയ്‌ക്കേണ്ടത് അനിവാര്യമാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

മിക്കപ്പോഴും ജംങ്ഷനുകളില്‍ പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ അശ്രദ്ധമായാണ് വാഹനങ്ങള്‍ ക്രോസ് ചെയ്യാറുള്ളത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ഇരുവശത്ത് നിന്നും വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സുരക്ഷാ ശീലങ്ങളുടെ ഭാഗമാണ്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ജംങ്ഷനുകളില്‍ സ്വീകരിക്കേണ്ട ചില ശീലങ്ങള്‍-

  • യു ടേണ്‍ എടുക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ആദ്യം വേഗത കുറച്ച് ട്രാഫിക്ക് ക്ലിയറാണെന്ന് ഉറപ്പ് വരുത്തുക
  • ജംങ്ഷന്‍ ക്രോസ് ചെയ്യുകയാണ് എങ്കില്‍ വാഹനങ്ങള്‍ യു ടേണ്‍ എടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക
  • ദിശ വ്യക്തമാക്കുന്നതിനായി ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കുക

ജംങ്ഷനില്‍ വാഹനം അശ്രദ്ധമായി തിരിച്ചതിന്റെ ഉത്തമ ഉദ്ദാഹരണം ഇവിടെ കാണാം.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

ദില്ലിയില്‍ വെച്ചാണ് ഈ അപകടം നടന്നത്. മെര്‍സിഡീസ് ബെന്‍സ് GLC ക്ലാസിന്റെ ഡ്രൈവര്‍ അശ്രദ്ധമായി യുടേണ്‍ എടുത്തത് കാരണമാണ് അപകടമുണ്ടായത്.

വീണ്ടും അതിവേഗ അപകടം; സിബിആര്‍ 250 യും ജാഗ്വാറും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ സംഭവിച്ചത് ഇങ്ങനെ

എതിര്‍ ദിശയില്‍ നിന്നും വന്ന മോട്ടോര്‍ സൈക്കിള്‍ യാത്രികന് ഇവിടെ കൂടതല്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല.

English summary
Honda CBR 250R Hits A Jaguar XE In A High-Speed Crash In Mumbai. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark