നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

Written By:

നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് മുന്നേറ്റം. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസിംഗ് ട്രാക്കില്‍ വെച്ച് നടന്ന രണ്ടാം രണ്ടാം റൗണ്ട് മത്സരത്തില്‍ ഹോണ്ട റൈഡര്‍മാര്‍ മികച്ച പോഡിയം ഫിനിഷിംഗ് നേട്ടം കുറിച്ചു.

To Follow DriveSpark On Facebook, Click The Like Button
നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

രണ്ടാം ദിനം അഞ്ച് പോഡിയം ഫിനിഷിംഗുകളാണ് ഹോണ്ട കൈയ്യടക്കിയത്. തത്ഫലമായി, രണ്ടാം റൗണ്ടില്‍ ആകെമൊത്തം എട്ട് പോഡിയം ഫിനിഷിംഗുകളാണ് ഹോണ്ട സ്വന്തമാക്കിയിരിക്കുന്നത്.

നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

സൂപ്പര്‍ സ്‌പോര്‍ട് 165 സിസി ക്ലാസില്‍, ഹോണ്ട ടെന്‍ 10 റേസിംഗ് താരം രാജീവ് സേഠു ഒന്നാമതെത്തി. സഹതാരം, മതാന കുമാര്‍ എസ് ഹോണ്ട ടെന്‍ 10 റേസിംഗ് ടീമിന് വേണ്ടി രണ്ടാമതെത്തി.

നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

പ്രോ സ്‌റ്റോക്ക് 165 സിസി വിഭാഗത്തില്‍, ഹോണ്ട 10 റേസിംഗ് റൈഡര്‍ മിതുന്‍ കുമാര്‍ പികെ ആദ്യ സ്ഥാനം കരസ്ഥമാക്കി. CBR 250R ഓപ്പണ്‍ ക്ലാസില്‍ ഹരി കൃഷ്ണന്‍ പ്രഥമ സ്ഥാനം നേടിയപ്പോള്‍ ബി അരവിന്ദ്, രാജീവ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കൈയ്യടക്കി.

നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

സിബിആര്‍ 150 നോവിസ് ക്ലാസിലെ റേസ് 2 മത്സരത്തില്‍ സത്യനാരായണ്‍ വിജയിച്ചു. അതേസമയം രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായി വാശിയേറിയ മത്സരമാണ് റേസ് 2 വില്‍ നടന്നത്.

നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ടയ്ക്ക് ചരിത്ര നേട്ടം

അമല ജെറാള്‍ഡ് രണ്ടാമതായും, വൈശാഖ് സോഭന്‍ മൂന്നാമതായും മത്സരത്തില്‍ വിജയിച്ചു.

റൈഡര്‍മാരുടെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ടെന്നും വരും റൗണ്ടുകളില്‍ മികച്ച പ്രകടനം റൈഡര്‍മാര്‍ തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

English summary
Honda Creates History With Highest-Ever Podiums In Round Two Of National Championship. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark