ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

Written By:

ടൂ-വീലര്‍ വില്‍പനയില്‍ ഹോണ്ട ഡിയോയ്ക്ക് മുന്നേറ്റം. ഹോണ്ട ഡിയോയ്ക്ക് പുറമെ, ഹോണ്ട ആക്ടീവയും ടിവിഎസ് ജൂപിറ്ററും വില്‍പനയില്‍ ബഹുദൂരം മുന്നേറി. വില്‍പന കണക്കുകളിലെ ആദ്യ പത്തില്‍ ആക്ടിവയും ജൂപിറ്ററും നിറസാന്നിധ്യമാണ്.

To Follow DriveSpark On Facebook, Click The Like Button
ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

ടൂവീലര്‍ വില്‍പന കണക്കുകളില്‍ ഇതാദ്യമയാണ് ഹോണ്ട ഡിയോ, ആദ്യ പത്തില്‍ ഇടംനേടുന്നത്. സിയാം പുറത്ത് വിട്ട 2017 മെയ് മാസത്തെ കണക്കുകള്‍ പ്രകാരം, ഓട്ടോമാറ്റിക് സ്‌കൂട്ടറുകളും, 100-110 സിസി മോട്ടോര്‍സൈക്കിളുകളും തമ്മിലാണ് വിപണിയില്‍ മത്സരം നടക്കുന്നത്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

മോട്ടോര്‍സൈക്കിളുകളെ അപേക്ഷിച്ച് 24.67 ശതമാനം വളര്‍ച്ചയാണ് സ്‌കൂട്ടറുകള്‍ കഴിഞ്ഞ മാസം കൈവരിച്ചതും. മെയ് മാസത്തെ വില്‍പന കണക്കുകളില്‍ 282,478 യൂണിറ്റ് വില്‍പന നടത്തി ഹോണ്ട ആക്ടീവ പട്ടികയില്‍ ഒന്നാമതായി തുടരുന്നു.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

ഹീറോ സ്‌പ്ലെന്‍ഡറിലും 46,646 യൂണിറ്റുകളുടെ അധിക വില്‍പനയാണ് ആക്ടിവ നേടിയത്. 235,832 യൂണിറ്റ് വില്‍പനയുമായി ഹീറോ സ്‌പ്ലെന്‍ഡര്‍ പട്ടികയില്‍ രണ്ടാമതാണ്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലുള്ള ഹീറോ വ്യക്തമായ ആധിപത്യം വില്‍പന കണക്കുകള്‍ വ്യക്തമാക്കുന്നു. ഹീറോയില്‍ നിന്ന് തന്നെയുള്ള HF ഡീലക്‌സാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

140,769 യൂണിറ്റ് HF ഡീലക്‌സുകളാണ് മെയ് മാസം ഹീറോ വിറ്റത്. 89,399 യൂണിറ്റുകളുടെ വില്‍പന നടത്തി ഹീറോ പാഷനും കമ്പനിയുടെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നു.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

ഹോണ്ട സിബി ഷൈനാണ് പട്ടികയില്‍ അഞ്ചമാത് ഇടംനേടിയിരിക്കുന്നത്. 125 സിസി കമ്മ്യൂട്ടര്‍ സെഗ്മന്റില്‍ വില്‍ക്കപ്പെടുന്ന ഏറ്റവും മികച്ച മോഡലെന്ന ഖ്യാതിയുണ്ട് ഹോണ്ട സിബി ഷൈനിന്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

70,253 യൂണിറ്റ് വില്‍പനയുമായി ടിവിഎസ് മോട്ടോറിന്റെ XL100 ഉം പട്ടികയില്‍ ഇടംപിടിക്കുന്നു. നിലവില്‍ ഒരു കോടിയ്ക്ക് മുകളില്‍ ഉപഭോക്താക്കളുണ്ട് XL100 ന്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

ഹോണ്ട സിബി ഷൈനിന്റെ എതിരാളി ഹീറോ ഗ്ലാമര്‍, 67,515 യൂണിറ്റ് വില്‍പനയുമായി ഏഴാമത് നിലകൊള്ളുന്നു.

30.09 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ച ടിവിഎസ് ജൂപിറ്ററാണ് ഇത്തവണ ശ്രദ്ധ നേടുന്നത്. പത്താം സ്ഥാനത്ത് നിന്നും എട്ടാമതായി നിലയുറപ്പിച്ച ടിവിഎസ് ജൂപിറ്റര്‍, 57,068 യൂണിറ്റുകളുടെ വില്‍പനയാണ് നടത്തിയത്.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

50,009 യൂണിറ്റുകളുടെ വില്‍പനയുമായി ബജാജ് പള്‍സര്‍ പട്ടികയില്‍ ഒമ്പതാമനായി തുടരുന്നു.

ജൂപിറ്ററിനും ഡിയോയ്ക്കും അപ്രതീക്ഷിത മുന്നേറ്റം; 2017 മെയ് വില്‍പന കണക്ക് ഇങ്ങനെ

പട്ടികയില്‍ ആദ്യമായി കടന്ന് വന്ന ഹോണ്ട ഡിയോയാണ് ഇത്തവണ ശ്രദ്ധ നേടിയ മറ്റൊരു താരം. 41,303 യൂണിറ്റ് ഡിയോകളാണ് കഴിഞ്ഞ മാസം ഹോണ്ട വിറ്റത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Honda Dio Enters Top 10 Selling Two-Wheelers In India For The First Time. Read in Malayalam.
Story first published: Tuesday, June 20, 2017, 14:17 [IST]
Please Wait while comments are loading...

Latest Photos