ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ ബൈക്ക്

Written By:

ഈ സാമ്പത്തിക വര്‍ഷം പുതിയ രണ്ട് മോട്ടോര്‍സൈക്കിളുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യപടിയായാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

ആഫ്രിക്ക ട്വിനിന് പിന്നാലെ, രണ്ടാം മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണയിലേക്ക് നല്‍കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍. മിനി മോട്ടോര്‍സൈക്കിളിനെയാണ് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കുന്നതെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നതും.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന ഗ്രോമിന്റെ ചിത്രങ്ങള്‍, ഹോണ്ടയുടെ പുതിയ നീക്കത്തിലേക്ക് വെളിച്ചം വീശുന്നു. ഷിംലയില്‍ നിന്നും പകര്‍ത്തിയ ഗ്രോമിന്റെ ചിത്രങ്ങള്‍, GaadiWaadi യാണ് പുറത്ത് വിട്ടത്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

യൂറോപ്യന്‍-പശ്ചിമേഷ്യന്‍ വിപണികളില്‍ MSX125 എന്ന് അറിയപ്പെടുന്ന ഹോണ്ടയുടെ മിനി മോട്ടോര്‍സൈക്കിളാണ് ഗ്രോം. 2016 ല്‍ ഹോണ്ട അവതരിപ്പിച്ച നവി, ഇതേ ഗ്രോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

ഗ്രെയ്-സില്‍വല്‍ പെയിന്റ് സ്‌കീമില്‍ ഒരുങ്ങിയ ഹോണ്ട ഗ്രോം, ആദ്യകാഴ്ചയില്‍ നവിയെ അനുസ്മരിപ്പിക്കുന്നു. ഗ്രോമിന്റെ ഫ്യൂവല്‍ ടാങ്കും, ഹെഡ്‌ലാമ്പുകളും നവിയോട് സാദൃശ്യമുള്ളതാണ്.

Recommended Video
TVS Jupiter Classic Launched In India | In Malayalam - DriveSpark മലയാളം
ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

അതേസമയം, ഗ്രോമിന് നല്‍കിയിരിക്കുന്ന ടാങ്ക് എക്‌സ്റ്റന്‍ഷനുകള്‍ മോഡലിനെ സ്‌പോര്‍ടിയാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ അലോയ് വീലുകളിലുള്ള ഗ്രോം പതിപ്പിനെയാണ് ക്യാമറ പകര്‍ത്തിയിരിക്കുന്നത്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

ഒപ്പം, ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് ഇടംപിടിച്ചിട്ടുണ്ട്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

സിംഗിള്‍ ചാനല്‍ എബിഎസിലാകും പുതിയ ഗ്രോം എത്തുകയെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. കൂടാതെ, ഓപ്ഷനല്‍ ആക്‌സസറിയായി ലഗ്ഗേജ് ടോപ് ബോക്‌സും ഹോണ്ട നല്‍കിയേക്കും.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

9.7 bhp കരുത്തും 10.9 Nm torque ഉം ഉത്പാദിപ്പിക്കുന്ന 124.9 സിസി എയര്‍കൂള്‍ഡ് എഞ്ചിനിലാണ് ഹോണ്ട ഗ്രോം ഒരുങ്ങുന്നത്. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് ഗ്രോമില്‍ ഇടംപിടിക്കുന്നതും. ഫ്രണ്ട് എന്‍ഡില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും, റിയര്‍ എന്‍ഡില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും സാന്നിധ്യമറിയിക്കുന്നുണ്ട്.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

ഹോണ്ട ഗ്രോമിന്റെ ഇന്ത്യന്‍ കടന്നുവരവില്‍ എതിരാളികള്‍ ആരും തന്നെ ഇല്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. നേരത്തെ, TNT 135 എന്ന മിനി മോട്ടോര്‍സൈക്കിളുമായി ബെനലി ഇന്ത്യയില്‍ ചുവട് ഉറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഗ്രോം, ഇത് ഇന്ത്യയ്ക്കായി ഹോണ്ട ഒരുക്കിയ കുഞ്ഞന്‍ അവതാരം

2017 ന്റെ അവസാനത്തോടെ ഗ്രോം ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. ഒരുപക്ഷെ, 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്ത് വെച്ച മോഡല്‍ കൂടിയാകാം ഗ്രോം.

കൂടുതല്‍... #ഹോണ്ട #honda #spy pics
English summary
Honda MSX125 (Grom) Spotted Testing In India. Read in Malayalam.
Please Wait while comments are loading...

Latest Photos