എഎച്ച്ഒ, ബിഎസ്IV എൻജിൻ സ്കൂട്ടറുമായി ഹോണ്ട...

Written By:

ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ ഭാരത് സ്റ്റേജ് IV എമിഷൻ ചട്ടങ്ങൾ പ്രകാരമുള്ള പുതിയൊരു സ്കൂട്ടറുമായി വിപണിയിലെത്തുന്നു. സ്കൂട്ടർ ശ്രേണിയിൽ ഇതാദ്യമെന്ന് പറയാവുന്ന ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ ഫീച്ചറും (എഎച്ച്ഒ)ഇതിന്റെ പ്രത്യേകതയായിരിക്കും.

സ്കൂട്ടർ രംഗത്ത് പുതുമയുള്ള ഈ രണ്ട് ഫീച്ചറുകളെയാണ് ഹോണ്ട ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്ന എൻജിനുകൾ ഉൾപ്പെടുത്തി കൊണ്ടുള്ള ഇരുചക്രവാഹനങ്ങൾ ഇറക്കണമെന്നുള്ള നിയമം ഇന്ത്യയിൽ കർശനമാക്കി കൊണ്ടുവരികയാണ്. 2017 മാർച്ച് 31ആണ് ഗവൺമെന്റ് ഇതിനായി അനുവദിച്ചിട്ടുള്ള അവസാന തീയ്യതി.

പുതിയ സ്കൂട്ടറിനെ സംബന്ധിച്ചുള്ള കൂടതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസംതന്നെ സ്കൂട്ടറിനെ വിപണിയിലെത്തിക്കുമെന്നുള്ള സൂചനയാണ് ലഭിച്ചിട്ടുള്ളത്.

പുതിയ സ്കൂട്ടർ ഉടൻ തന്നെ വിപണിയിൽ എത്തുമെന്നും അതിനായി കാത്തിരിക്കാനും ഈ സാഹചര്യത്തിൽ കൂടുതലായി ഒന്നും പറയാനില്ലെന്നുമാണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്റ് സ്കൂട്ടർ ഇന്ത്യ സീനിയർ വൈസ് പ്രസിണ്ടന്റ് യാദവീന്ദ്രർ ഗുലേറിയ വ്യക്തമാക്കിയത്.

കമ്പനിയുടെ പ്ലാന്റിൽ വച്ച് ഈ സ്കൂട്ടറുകളുടെ നിർമാണം തകൃതിയായി നടന്നുക്കൊണ്ടിരിക്കുകയാണെന്നും പുതിയ ചട്ടങ്ങൾ പ്രകാരം സ്കൂട്ടറുകൾ വിപണിയിൽ എത്തുന്നതിനാൽ നിലവിലുള്ള പഴയ സ്കൂട്ടറുകളുടെ വില്പന സ്റ്റോക്ക് തീരുംവരെ തുടരുമെന്നും കമ്പനി അറിയിച്ചു.

മാർച്ച് 31 ആണ് അവസാന തീയ്യതി എന്നതിനാൽ എല്ലാ ഇരുചക്രവാഹനങ്ങളും ബിഎസ്IV, എച്ച്ഒ നിബന്ധനകൾ അനുകൂലിക്കുന്ന തരത്തിലാക്കി പുതുക്കി അവതരിപ്പിക്കുമെന്നും ഹോണ്ട വ്യക്തമാക്കി.

കാർബുറേറ്റർ, എക്സോസ്റ്റ് സിസ്റ്റം, കാറ്റലിക് കൺവേർട്ടർ എന്നിവയിൽ മാറ്റംവരുത്തി ബിഎസ് IV ചട്ടങ്ങൾ‍ പാലിക്കുന്ന തരത്തിൽ എൻജിനെ പാകപ്പെടുത്തി എടുക്കയാണ് ഈ പുതുക്കൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

പുതുക്കിയ സ്കൂട്ടറുകൾ വിപണിയിലെത്തുന്നതിൽ ജനങ്ങളെപ്പോലെ തന്നെ ആകാംക്ഷാഭരിതരാണ് തങ്ങളെന്നും ഹോണ്ട വ്യക്തമാക്കി.

ബിഎസ് IV ചട്ടങ്ങൾ പാലിക്കുന്ന ബജാജ് ഇറക്കിയതിൽ ഏറ്റവും കരുത്തനായ ഡോമിനാർ 400 ഇമേജുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
  

കൂടുതല്‍... #ഹോണ്ട #honda
English summary
Honda Launching New Scooter With BS IV Engine
Story first published: Monday, February 6, 2017, 12:09 [IST]
Please Wait while comments are loading...

Latest Photos