ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയും

Written By:

ജിഎസ്ടി പശ്ചാത്തലത്തില്‍ സ്‌കൂട്ടറുകളുടെ മോട്ടോര്‍സൈക്കിളുകളുടെയും വില ഹോണ്ട കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലായ് ഒന്ന് മുതല്‍, ഹോണ്ട മോഡലുകളില്‍ 3-5 ശതമാനം വരെയാണ് വിലക്കുറവ് രേഖപ്പെടുത്തുമെന്ന് സൂചന.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

ജനപ്രിയ ഹോണ്ട മോഡലുകളായ ആക്ടിവയ്ക്കും യൂണിക്കോണിനും വില കുറയുമെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ, ബജാജ് ഓട്ടോയും, ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡും മോഡലുകളുടെ വില വെട്ടിക്കുറച്ചിരുന്നു.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കള്‍, ജൂലായ് ഒന്ന് മുതല്‍ മാത്രമാണ് മോഡലുകളുടെ വില കുറയ്ക്കുക.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

മോഡലുകളെയും, സംസ്ഥാനങ്ങളെയും ആശ്രയിച്ച് ഹോണ്ട ടൂവീലറുകളില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തും. ജിഎസ്ടി ആനുകൂല്യങ്ങള്‍ പൂര്‍ണമായും ഹോണ്ട ഉപഭോക്താക്കളില്‍ എത്തിക്കുമെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് വൈഎസ് ഗുലേറിയ പറഞ്ഞു.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

കഴിഞ്ഞ ആഴ്ചയാണ് ബജാജ് മോഡലുകളില്‍ 4500 രൂപ വരെ കമ്പനി വെട്ടിക്കുറച്ചത്. പിന്നാലെ വിലക്കുറവ് പ്രഖ്യാപിച്ച് റോയല്‍ എന്‍ഫീല്‍ഡും എത്തുകയായിരുന്നു.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

ഹീറോ, ടിവിഎസ് മോട്ടോര്‍സ്, യമഹ, സുസൂക്കി ഉള്‍പ്പെടുന്ന മറ്റു നിര്‍മ്മാതാക്കളും ജൂലായ് ഒന്ന് മുതല്‍ മോഡലുകളുടെ വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

അതേസമയം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകളുടെ വില ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വര്‍ധിക്കും. റോയല്‍ എന്‍ഫീല്‍ഡിന് ഒപ്പം, പ്രീമിയം മോട്ടോര്‍സൈക്കിളായ കെടിഎമ്മുകളുടെയും വില വര്‍ധിക്കുന്നതിന് ഇത് കാരണമാകും.

ജൂലായ് 1 മുതല്‍ ഹോണ്ട ടൂവീലറുകളുടെ വില 5 ശതമാനം വരെ കുറയുമെന്ന് സൂചന

നിലവില്‍ ജൂലായ് ഒന്നിന് മുമ്പ് തന്നെ പഴയ സ്റ്റോക്ക് വിറ്റ് തീര്‍ക്കാനുള്ള തിരക്കിലാണ് ഡീലര്‍ഷിപ്പുകള്‍.

Source - Money Control

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Honda Set To Slash By 3-5% After GST Rollout. Read in Malayalam.
Please Wait while comments are loading...

Latest Photos