ബജാജിന് ഇനി സ്വീഡിഷ് മുഖം; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

Written By:

സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹിസ്ഖ്വാന ഇന്ത്യയിലേക്ക് വരുന്നു. ബജാജ് ഓട്ടോയുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് കെടിഎമിന്റെ ഉടമസ്ഥതയിലുള്ള ഹിസ്ഖ്വാന ഇന്ത്യയില്‍ അണിനിരക്കുക.

To Follow DriveSpark On Facebook, Click The Like Button
ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

1903 ല്‍ സ്ഥാപിതമായ ഹിസ്ഖ്വാന, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ടൂവീലര്‍ നിര്‍മ്മാതാക്കളാണ്. 2013 ല്‍ ബിഎംഡബ്ല്യുവില്‍ നിന്നും ഹിസ്ഖ്വാനയെ കെടിഎം സ്വന്തമാക്കി.

ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

കെടിഎമിന് കീഴിലുള്ള ഹിസ്ഖ്വാന രാജ്യാന്തര വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. 2016 ല്‍ 30000 യൂണിറ്റ് ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകളാണ് രാജ്യാന്തര വിപണിയില്‍ വില്‍ക്കപ്പെട്ടതും.

ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

വിറ്റ്പിലന്‍ 401, സ്വാട്ട്പിലന്‍ 401, വിറ്റ്പിലന്‍ 701 ഉള്‍പ്പെടുന്ന പ്രമുഖ താരങ്ങള്‍ ഹിസ്ഖ്വാന നിരയില്‍ അണിനിരക്കുന്നു. ഓസ്ട്രിയയിലെ മാട്ടിഗോഫന്‍ പ്ലാന്റില്‍ നിന്നുമാണ് മോട്ടോര്‍സൈക്കിളുകളെ ഹിസ്ഖ്വാന ലഭ്യമാക്കുന്നത്.

ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

ഇന്ത്യയില്‍ 2018 ഓടെയാകും ഹിസ്ഖ്വാന വന്നെത്തുക.

ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

2018 ഓടെ വിറ്റ്പിലന്‍ 401, സ്വാട്ട്പിലന്‍ 401 മോഡലുകളുടെ രാജ്യാന്തര ഉത്പാദനം ബജാജ് ഓട്ടോയുടെ ചകാന്‍ പ്ലാന്റിലേക്ക് മാറ്റി സ്ഥാപിക്കും. വരും വര്‍ഷങ്ങളില്‍ കെടിഎം, ഹിസ്ഖ്വാനകളുടെ 2 ലക്ഷം യൂണിറ്റ് ഉത്പാദനമാണ് ബജാജ് ലക്ഷ്യം വെയ്ക്കുന്നത്.

ബജാജിന് ഇനി സ്വീഡിഷ് മുഖവും; ഹിസ്ഖ്വാന മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തുന്നു

ഇന്ത്യൻ നിർമ്മിത ഹിസ്ഖ്വാനകളെ ഇന്‍ഡോനേഷ്യയിലും ബജാജ് ഒാട്ടോ ലഭ്യമാക്കും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Husqvarna India Launch Details Revealed. Read in Malayalam.
Story first published: Tuesday, July 4, 2017, 10:23 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark