ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

Written By:

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ വാഹന വിപണിയില്‍ സമവാക്യങ്ങള്‍ മാറുകയാണ്. പ്രീമിയം ടാഗിലെത്തിയ പല മോഡലുകള്‍ക്കും ഇപ്പോള്‍ ബജറ്റ് മുഖം ലഭിക്കുന്നു.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

അത്തരത്തില്‍ ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ വിലകുറഞ്ഞ മോഡലുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും. ഇന്ത്യന്‍ നിരയില്‍ മൂന്ന് മോട്ടോര്‍സൈക്കിളുകള്‍ക്കാണ് ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ വില കുറഞ്ഞിരിക്കുന്നത്.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

ഇന്ത്യന്‍ സ്‌കൗട്ട്, ഇന്ത്യന്‍ ഡാര്‍ക്ക് ഹോഴ്‌സ്, ഇന്ത്യന്‍ ചീഫ് ക്ലാസിക് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളുകളിന്മേലാണ് വിലക്കുറവ് ഒരുങ്ങിയിരിക്കുന്നത്.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

2.21 ലക്ഷം രൂപയെന്ന ഏറ്റവും ഉയര്‍ന്ന വിലക്കുറവ് ഇന്ത്യന്‍ ചീഫ് ക്ലാസിക്കിന് ലഭിക്കുന്നു. സ്‌കൗട്ടില്‍ 1.76 ലക്ഷം രൂപ വിലക്കുറവാണ് ഇന്ത്യന്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ 12.99 ലക്ഷം രൂപ വിലയിലാണ് സ്‌കൗട്ട് എത്തുക.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

ഡാര്‍ക്ക് ഹോഴ്‌സില്‍ 2.15 ലക്ഷം രൂപയുടെ വിലക്കുറവാണ് ഇന്ത്യന്‍ രേഖപ്പെടുത്തുന്നത്. തത്ഫലമായി 21.25 ലക്ഷം രൂപ വിലയിലാണ് മോഡല്‍ ലഭ്യമാവുക.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

ജിഎസ്ടിക്ക് ശേഷം 21.99 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ഇന്ത്യന്‍ ചീഫ് ക്ലാസിക്കും എത്തുന്നത്. പുതിയ നികുതി ഘടന പ്രകാരം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ 28 ശതമാനം നികുതിയും മൂന്ന് ശതമാനം അധിക സെസുമാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

Prices Ex-Showroom (India)

Model Pre-GST Post-GST Price Difference
Indian Scout Rs 14.75 Lakh Rs 12.99 Lakh Rs 1.76 Lakh
Indian Dark Horse Rs 23.4 Lakh Rs 21.25 Lakh Rs 2.15 Lakh
Indian Chief Classic Rs 24.2 Lakh Rs 21.99 Lakh Rs 2.21 Lakh
ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

ഹൈ-എന്‍ഡ് ബൈക്കുകളില്‍ ചുമത്തിയിരുന്ന നികുതിയെക്കാളും ഏറെ കുറവാണ് പുതിയ ജിഎസ്ടി നിരക്കുകള്‍.

ജിഎസ്ടിക്ക് പിന്നാലെ 2.21 ലക്ഷം രൂപ വിലക്കുറവുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും

തത്ഫലമായി ജിഎസ്ടിയുടെ ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍സൈക്കിളുകളുടെ വില ഇന്ത്യന്‍ കുറച്ചിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Indian Motorcycle Prices Drop After GST. Read in Malayalam.
Story first published: Saturday, July 8, 2017, 13:28 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark