പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

Written By:

ഇന്ത്യന്‍ സ്‌കൗട്ട് ബോബര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 12.99 ലക്ഷം രൂപയാണ് പുതിയ സ്‌കൗട്ട് ബോബറിന്റെ എക്‌സ്‌ഷോറൂം വില. ഗോവയില്‍ നടന്ന് കൊണ്ടിരിക്കുന്ന അഞ്ചാമത് ഇന്ത്യാ ബൈക്ക് വീക്കില്‍ വെച്ചാണ് പുതിയ ക്രൂയിസറിനെ ഇന്ത്യന്‍ അവതരിപ്പിച്ചത്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

50,000 രൂപ മുന്‍കൂര്‍ പണമടച്ച് സ്‌കൗട്ട് ബോബറിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. സ്‌കൗട്ടിന്റെ ബോബര്‍ പതിപ്പാണ് പുതിയ ക്രൂയിസര്‍.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

സ്‌കൗട്ടില്‍ നിന്നും കടമെടുത്ത 1,133 സിസി, ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, V-ട്വിന്‍ എഞ്ചിനാണ് സ്‌കൗട്ട് ബോബറില്‍ ഇന്ത്യന്‍ നല്‍കിയിരിക്കുന്നത്. 100 bhp കരുത്തും 97.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന് 2,276 mm നീളവും, 926 mm വീതിയും 1,154 mm ഉയരവുമാണുള്ളത്. 1,562 mm നീളമേറിയതാണ് പുതിയ ക്രൂയിസറിന്റെ വീല്‍ബേസ്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

123 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൗട്ട് ബോബറിനുണ്ട്. 649 mm ഉയരത്തിലുള്ളാണ് ക്രൂയിസറിന്റെ സിംഗിള്‍ സീറ്റ് ഒരുങ്ങിയിട്ടുള്ളത്. 251 കിലോഗ്രാം ഭാരത്തില്‍ എത്തുന്ന സ്‌കൗട്ട് ബോബറിന്റെ ഇന്ധനശേഷി, 12.5 ലിറ്ററാണ്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ഫ്രണ്ട് എന്‍ഡില്‍ കാട്രിഡ്ജ്-ടൈപ് 120 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും റിയര്‍ എന്‍ഡില്‍ 50 mm ഡ്യൂവല്‍ ഷോക്കുമാണ് പുതിയ ക്രൂയിസറില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ബ്രേക്കിംഗിന് വേണ്ടി 298 mm ഡിസ്‌ക്കുകള്‍ സ്‌കൗട്ട് ബോബറിന്റെ ഇരു വീലുകളിലും ഇടംപിടിച്ചിട്ടുണ്ട്. ബ്ലാക്ഡ്-ഔട്ട് ഡിസൈന്‍ തീമിലാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്റെ വരവ്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ഹെഡ്‌ലാമ്പ് ഫ്രെയിം, വീലുകള്‍, ഫ്യൂവല്‍ ടാങ്ക് ഫ്രെയിം, കൂളിംഗ് സംവിധാനം, എക്‌സ്‌ഹോസ്റ്റ്, ക്ലച്ച് കവര്‍, ഹാന്‍ഡില്‍ബാറുകള്‍, മിററുകള്‍ ഉള്‍പ്പെടെ എല്ലാ ഘടകങ്ങള്‍ക്കും ബ്ലാക് തീമാണ് ലഭിച്ചിരിക്കുന്നത്.

Recommended Video - Watch Now!
[Malayalam] MV Agusta Brutale 800 Launched In India - DriveSpark
പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ റെഡ്, തണ്ടര്‍ ബ്ലാക് സ്‌മോക്ക്, സ്റ്റാര്‍ സില്‍വര്‍ സ്‌മോക്ക്, ബ്രോണ്‍സ് സ്‌മോക്ക് നിറഭേദങ്ങളിലാണ് പുതിയ സ്‌കൗട്ട് ബോബര്‍ ലഭ്യമാവുക.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

ഫ്യൂവല്‍ ടാങ്കില്‍ ക്ലാസിക് എഴുത്തിലുള്ള 'ഇന്ത്യന്' പകരം കടുപ്പമാര്‍ന്ന അക്ഷരങ്ങളിലാണ് ബ്രാന്‍ഡ് നാമം ക്രൂയിസറില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ഇത് സ്‌കൗട്ട് ബോബറിന്റെ അഗ്രസീവ് പ്രതിച്ഛായയെ കാര്യമായി സ്വാധീനിച്ചിട്ടുമുണ്ട്.

പുത്തന്‍ സ്‌കൗട്ട് ബോബറുമായി ഇന്ത്യന്‍ എത്തി; വില 12.99 ലക്ഷം രൂപ

സ്‌കൗട്ടിനെ അപേക്ഷിച്ച് കൂടുതല്‍ അഗ്രസീവ് റൈഡിംഗ് പൊസിഷനാണ് ഇന്ത്യന്‍ സ്‌കൗട്ട് ബോബറിന്. ഡേര്‍ട്ട്-ട്രാക്കര്‍ ഹാന്‍ഡില്‍ബാറും, ഫൂട്ട്‌പെഗുകളും ഇത്തവണ 1.5 ഇഞ്ചോളം റൈഡറിലേക്ക് അടുപ്പിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Indian Scout Bobber Launched In India. Read in Malayalam.
Story first published: Saturday, November 25, 2017, 10:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark