ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന ടൂവീലര്‍ ഏതെന്ന് അറിയുമോ?

Written By:

ഇന്ത്യയില്‍ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്ന ടൂവീലര്‍ ഏതെന്ന് അറിയുമോ? ഇന്ത്യന്‍ വിപണിയില്‍ നിന്നും മണ്‍മറഞ്ഞ ബജാജ് ബോക്‌സറാണ് രാജ്യത്ത് നിന്നുമുള്ള ടൂവീലര്‍ കയറ്റുമതിയില്‍ മുന്‍പന്തിയിലുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.57 ലക്ഷം ബോക്‌സര്‍ മോട്ടോര്‍സൈക്കിളുകളെയാണ് ബജാജ് ഓട്ടോ കയറ്റുമതി ചെയ്തത്. അതേസമയം, 2015-16 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ വന്‍ഇടിവാണ് ബോക്‌സര്‍ ഇത്തവണ നേരിടുന്നതും. 

2015-16 വര്‍ഷത്തില്‍ 6.07 ലക്ഷം ബോക്‌സര്‍ യൂണിറ്റുകളെയാണ് ബജാജ് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കയറ്റുമതിയില്‍ 41 ശതമാനം ഇടിവ് നേരിടുമ്പോഴും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്ന ടൂവീലര്‍ എന്ന പദവി ബജാജ് ബോക്‌സറില്‍ ഭദ്രമാണ്. 

100 സിസി മുതല്‍ 150 സിസി വരെയുള്ള എഞ്ചിന്‍ ശ്രേണിയിലേക്കാണ് ബോക്‌സറിനെ ബജാജ് ഓട്ടോ അവതരിപ്പിച്ചത്. എന്നാല്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ബോക്‌സറിന് സാധിക്കാതെ വരികയായിരുന്നു. പിന്നീട് ബോക്‌സറിന് പിന്തുടര്‍ച്ചയായാണ് സിടി 100 നെ ബജാജ് എത്തിച്ചതും.

വിപണിയില്‍ പ്രതീക്ഷയ്ക്ക് ഒത്ത് സിടി 100 ഉയരാത്തതിനെ തുടര്‍ന്ന് 2006 ല്‍ മോഡലിനെ കമ്പനി പൂര്‍ണമായും നിര്‍ത്തി. പക്ഷെ, 2015 ല്‍ പുതിയ ഗ്രാഫിക്‌സും അലോയ് വീലും നല്‍കി സിടി 100 നെ ബജാജ് വീണ്ടും എത്തിക്കുകയായിരുന്നു.

ബജാജ് ബോക്‌സറിന് പിന്നാലെ രാജ്യത്ത് നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ ടൂവീലര്‍ മോഡലാണ് ബജാജ് സിടി 100. 2 ലക്ഷം സിടി 100 കളെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജാജ് കയറ്റുമതി ചെയ്തത്. 

1.5 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് ബജാജ് പള്‍സര്‍ മൂന്നാം സ്ഥാനം കൈയ്യടക്കുന്നു. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് പിന്നാലെ നാലാം സ്ഥാനത്തും ബജാജ് തങ്ങളുടെ കുത്തക നിലനിര്‍ത്തിയിട്ടുണ്ട്. 

ടൂവീലര്‍ കയറ്റുമതിയില്‍ നാലാം സ്ഥാനത്ത് ഉള്ളത് ബോക്‌സര്‍ 150 യാണ്. ബോക്‌സറിന്റെ അഡ്വഞ്ചര്‍ വേര്‍ഷനാണ് ബോക്‌സര്‍ 150. വിദേശ വിപണികളില്‍ മികച്ച പ്രതികരണം നേടുന്ന ബോക്‌സര്‍ 150 യെ ഇന്ത്യയില്‍ ബജാജ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 

അതേസമയം, ബോക്‌സര്‍ 150 യുടെ ഇന്ത്യൻ വരവുമായി ബന്ധപ്പെട്ട് കമ്പനി ഔദ്യോഗിക അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.

ടൂവീലര്‍ കയറ്റുമതിയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ കൈയ്യടക്കിയ ബജാജിന് ശേഷം അഞ്ചാം സ്ഥാനത്തുള്ളത് ഹോണ്ട മോഡലാണ്. 1.35 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യപ്പെട്ട ഹോണ്ട ഡിയോ സ്‌കൂട്ടറാണ് പട്ടികയില്‍ അഞ്ചമാത് ഉള്ളത്.

കൂടുതല്‍... #ബജാജ്
English summary
India's Most Exported Motorcycle Revealed. Read in Malayalam.
Please Wait while comments are loading...

Latest Photos