ഇനിയില്ല ട്രാക്കിലെ വിസ്മയം; മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

Written By: Dijo

ഇനിയില്ല ആ ചരിത്രം. വേഗതയുടെ ട്രാക്കില്‍ അത്യപൂര്‍വ്വമായ വിജയ ചരിത്രം രചിച്ച ലോകചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ്, 83 ആം വയസ്സില്‍ അന്തരിച്ചു. ലോകചാമ്പ്യന്‍ഷിപ്പ് പട്ടങ്ങളായ ഫോര്‍മുല വണ്‍, മോട്ടോര്‍സൈക്കിള്‍ റേസിങ്ങ് പട്ടങ്ങള്‍ സ്വന്തമാക്കിയ ഏക ലോകോത്തര താരമാണ് ജോണ്‍ സര്‍ട്ടീസ്.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

ലോകം കണ്ട എക്കാലത്തേയും മികച്ച മോട്ടോര്‍ സ്‌പോര്‍ട്ട് താരങ്ങളില്‍ ഒരാളാണ് ജോണ്‍ സര്‍ട്ടീസ്. 1956, 1958, 1959, 1960 വര്‍ഷങ്ങളിലെ 500 സിസി മോട്ടോര്‍സൈക്കിള്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷമാണ് ഫോര്‍മുല വണ്‍ സിരീസിലേക്ക് ജോണ്‍ സര്‍ട്ടീസ് കടക്കുന്നത്. 1964 ല്‍ ഫെരാരിയ്ക്ക് വേണ്ടി ജോണ്‍ സര്‍ട്ടീസ് എഫ് വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടു.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സര്‍ട്ടീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് ചെറിയ കാലം ഐസിയുവിന്റെ പരിരക്ഷയില്‍ തുടര്‍ന്നതിന് ശേഷമാണ് ജോണ്‍ സര്‍ട്ടീസ് ജീവിത ട്രാക്കില്‍ നിന്നും ശാന്തമായി വിട ചൊല്ലിയത്.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

ജോണ്‍ സര്‍ട്ടീസിന്റെ മരണ വിവരം അദ്ദേഹത്തിന്റെ കുടുംബമാണ് പ്രസ്താവനയിലൂടെ പുറത്ത് വിടുന്നത്. 1960 നും 72 നും ഇടയില്‍ 111 സ്റ്റാര്‍ട്ടുകളില്‍ നിന്നായി ആറ് എഎഫ് വണ്‍ മത്സരങ്ങളാണ് ജോണ്‍ സര്‍ട്ടീസ് വിജയിച്ചിട്ടുള്ളത്. ഫെരാരിക്ക് പുറമെ, ഹോണ്ടയ്ക്കും, ലോട്ടസിനും, കൂപ്പറിനും, ലോലയ്ക്കും, ബിആര്‍എമിനും വേണ്ടി ജോണ്‍ സര്‍ട്ടീസ് ട്രാക്കിലിറങ്ങിയിരുന്നു.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

1952-60 കാലഘട്ടത്തില്‍ 500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന് ഒപ്പം, 350 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും ജോണ്‍ സര്‍ട്ടീസ് തന്നെയായിരുന്നു ചാമ്പ്യന്‍.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

പിന്നീട് ടീം സര്‍ട്ടീസ് എന്ന സ്വന്തം എഎഫ് വണ്‍ ടീമിനെ രൂപീകരിച്ച ജോണ്‍ സര്‍ട്ടീസ്, 1970 ല്‍ ബ്രാന്‍ഡ് ഹാച്ചില്‍ വെച്ചുള്ള ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സിലൂടെയുള്ള ടീമിന്റെ അരങ്ങേറ്റത്തിലും വളയം പിടിച്ചു. രണ്ട് പോഡിയം ഫിനിഷിങ്ങുകള്‍ സ്വന്തമാക്കിയ ടീമിന് സര്‍ട്ടീസിന് പക്ഷെ 1978 ലെ പിരിയലിന് മുമ്പ് ഒരു വിജയം പോലും കൈപിടിയിലൊതുക്കാന്‍ സാധിച്ചില്ല.

മുന്‍ ലോക ചാമ്പ്യന്‍ ജോണ്‍ സര്‍ട്ടീസ് അന്തരിച്ചു

വാര്‍ധക്യത്തിലും വേഗതയോടുള്ള കമ്പം ജോണ്‍ സര്‍ട്ടീസില്‍ നിന്നും വിട്ട് മാറിയിട്ടുണ്ടായിരുന്നില്ല. അതിനാല്‍ 80 ആം വയസ്സിലും അതിവേഗ ട്രാക്ക് മത്സരങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ജോണ്‍ സര്‍ട്ടീസ്.

English summary
Surtees is considered as one of motorsport's greatest competitors of all time.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark