2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

Written By:

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി. 9.98 ലക്ഷം രൂപ ആരംഭവിലയിലാണ് സ്‌പോര്‍ട്‌സ് ടൂറര്‍, കവാസാക്കി നിഞ്ച 1000 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുക.

To Follow DriveSpark On Facebook, Click The Like Button
2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

1043 സിസി ഇന്‍-ലൈന്‍, ഫോര്‍ സിലിണ്ടര്‍ എഞ്ചിനിലാണ് കവാസാക്കി നിഞ്ച 1000 ഒരുങ്ങിയിരിക്കുന്നത്. 140 bhp കരുത്തും 111 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ബന്ധപ്പെട്ടിരിക്കുന്നത് 6 സ്പീഡ് ഗിയര്‍ബോക്‌സാണ്.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

ബിഎസ് 1V നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന എഞ്ചിനില്‍ പുതുക്കിയ ഇസിയു ഘടനയാണ് കവാസാക്കി ഒരുക്കിയിരിക്കുന്നത്. വൈബ്രേഷന്‍ കുറയ്ക്കുന്നതിനായി ക്രാങ്ക്ഷിഫ്റ്റില്‍ സെക്കന്‍ഡറി ബാലന്‍സറും പുതിയ മോഡലില്‍ ഇടംപിടിക്കുന്നു.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് മാനേജ്‌മെന്റ് സിസ്റ്റം, വീലി കണ്‍ട്രോള്‍, എബിഎസ് എന്നിവ ഉള്‍പ്പെടുന്ന 6-ആക്‌സിസ് ബോഷ് ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും നിഞ്ച 1000 മോഡലില്‍ ഇടംപിടിക്കുന്നു.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

പുതിയ ലിറ്റര്‍ നിഞ്ചയില്‍ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളാണുള്ളത്.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

പുതുക്കിയ ലിങ്കേജ് റേഷ്യോയുടെ അടിസ്ഥാനത്തില്‍ 5 mm കുറഞ്ഞ് 815 mm സീറ്റ് ഹൈറ്റാണ് നിഞ്ച 1000 കൈവരിച്ചിരിക്കുന്നത്. ഡിസൈന്‍ മുഖത്ത് അഗ്രസീവ് ഡ്യൂവല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ശ്രദ്ധേയമാണ്.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

മൂന്ന് പൊഷിഷനില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ബബിള്‍ വിന്‍ഡ്‌സ്‌ക്രീനാണ് കവാസാക്കി നിഞ്ച 1000 ല്‍ ഉള്ളത്. ഇന്‍സ്ട്രമെന്റല്‍ പാനലിന് കീഴെയുള്ള റിലീസ് ബട്ടണ്‍ മുഖേന വിന്‍ഡ് സ്‌ക്രീന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

വലുപ്പമേറിയ അനലോഗ് ടാക്കോമീറ്ററും, ഗിയര്‍ പോസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയുള്ള മള്‍ട്ടി-ഫംങ്ഷന്‍ എല്‍സിഡി സ്‌ക്രീനും പുതിയ ഇന്‍സ്ട്രമെന്റ് പാനലിന്റെ ഭാഗമാകുന്നു.

2017 കവാസാക്കി നിഞ്ച 1000 ഇന്ത്യയില്‍ എത്തി; വില 9.98 ലക്ഷം രൂപ

സുസൂക്കി GSX-S1000F, ബിഎംഡബ്ല്യു R1200RS മോഡലുകളോടാണ് വിപണിയില്‍ കവാസാക്കി നിഞ്ച 1000 മത്സരിക്കുക.

കൂടുതല്‍... #കവാസാക്കി #new launch
English summary
2017 Kawasaki Ninja 1000 Launched In India; Priced At Rs 9.98 Lakh. Read in Malayalam.
Story first published: Friday, July 7, 2017, 14:44 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark