പണം മാത്രമല്ല, ഇപ്പോള്‍ ഭാഗ്യവും വേണം; ലിമിറ്റഡ് എഡിഷന്‍ കവാസാക്കി ZX-10RR അവതരിച്ചു

Written By: Dijo

കവാസാക്കിയില്‍ നിന്നുള്ള സൂപ്പര്‍സ്‌പോര്‍ട്ട് ബൈക്ക് ZX-10RR ഇന്ത്യയില്‍ അവതരിച്ചു. 21.90 ലക്ഷം രൂപയിലാണ് (ദില്ലി എക്‌സ് ഷോറും വില) ഇന്ത്യാ കവാസാക്കി മോട്ടോര്‍സ് ZX-10RR നെ ലഭ്യമാക്കിയിട്ടുള്ളത്. രാജ്യാന്തര വിപണിയില്‍ തന്നെ ലിമിറ്റഡ് എഡിഷനായാണ് കവാസാക്കി സൂപ്പര്‍സ്‌പോര്‍ട് അവതരിപ്പിച്ചിട്ടുള്ളത്.

രാജ്യാന്തര തലത്തില്‍ ZX-10RR ന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് കവാസാക്കി നിര്‍മ്മിക്കുക. അതിനാല്‍ ഇന്ത്യയില്‍ ചുരുക്കം ചില ഭാഗ്യവാന്മാര്‍ക്ക് മാത്രമാകും ZX-10RR സൂപ്പര്‍സ്‌പോര്‍ട് ബൈക്ക് സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

നിഞ്ച ZX-10R ന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ZX-10RR മോഡല്‍, ട്രാക്ക് കേന്ദ്രീകൃത ഡ്രൈവിംഗ് അനുഭൂതിയ്ക്കാണ് എത്തിച്ചിട്ടുള്ളത്.

KQS ക്വിക്ക് ഷിഫ്റ്ററാണ് ZX-10RR ല്‍ കവാസാക്കി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഓട്ടോമറ്റിക്കായി റിയര്‍ വീല്‍ ലോക്ക് ഒഴിവാക്കി എഞ്ചിന്റെ താളത്തിനൊത്ത് ഗിയറുകള്‍ മാറാന്‍ സഹായിക്കും.

998 സിസി എഞ്ചിന്‍ കരുത്തില്‍ വരുന്ന സൂപ്പര്‍സ്‌പോര്‍ട് ബൈക്കില്‍ കാര്‍ബണ്‍ കോട്ടഡ് ടാപ്പറ്റ്‌സ്, ക്രാങ്ക് കെയ്‌സ് എന്നിങ്ങനെ ഒരുപിടി സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

0.7 mm വാല്‍വ് തുറക്കുന്ന, മോഡിഫൈഡ് സിലിണ്ടര്‍ ഹെഡുകളും ഹൈ-ലിഫ്റ്റ് കാംഷാഫ്റ്റുകളും കവാസാക്കി നല്‍കുന്നുണ്ട്. സിലിണ്ടറുകള്‍ക്ക് ഇടയിലുള്ള കൂളന്റ് പാസേജിനെ ചുരുക്കിയും, സിലിണ്ടറുകളുടെ അടിഭാഗത്ത് കട്ടി വര്‍ധിപ്പിച്ചും റേസിങ്ങ് പിസ്റ്റണുകള്‍ക്ക് കവാസാക്കി അവസരം ഒരുക്കിയിട്ടുണ്ട്.

കരുത്തിന്റെ കാര്യത്തിലും ZX-10RR അത്ര മോശക്കാരനല്ല. 197 bhp കരുത്തും, 113.5Nm torque ഉം പുറപ്പെടുവിക്കുന്ന ലിറ്റര്‍ ക്ലാസ് എഞ്ചിനാണ് സൂപ്പര്‍സ്‌പോര്‍ട് ബൈക്കിലുള്ളത്. ആറ് സ്പീഡ് ട്രാന്‍സ്മിഷനും സൂപ്പര്‍സ്‌പോര്‍ട് ബൈക്കിലുണ്ട്.

7 സ്‌പോക്ക് അലൂമിനിയം അലോയ് വീലിലുള്ള പിരെല്ലി ഡയാബ്ലോ സൂപ്പര്‍കോസ എസ്പി ടയറുകളാണ് കവാസാക്കി ZX-10RR ലുള്ളത്.

അതേസമയം, ആകെയുള്ള 500 യൂണിറ്റുകളില്‍ ഇന്ത്യന്‍ വിപണിയിലേക്കായി എത്ര മോഡലുകളാണ് അനുവദിച്ചിട്ടുള്ളത് എന്നതില്‍ കവാസാക്കി വ്യക്തത നല്‍കിയിട്ടില്ല.

Z900, Z650, നിഞ്ച 650 എന്നീ മോഡലുകളെയും കവാസാക്കി ഈ വര്‍ഷം തന്നെ അവതരിപ്പിക്കാനിരിക്കുകയാണ്. മേല്‍ പറഞ്ഞ മൂന്ന് മോഡലുകളെയും മിലാനില്‍ വെച്ചുള്ള EICMA മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കവാസാക്കി അവതരിപ്പിച്ചിരുന്നു.

കവാസാക്കി ZX-10RR ഫോട്ടോ ഗാലറി

കൂടുതല്‍... #കവാസാക്കി #kawasaki
English summary
The Kawasaki ZX-10RR gets upgraded components for track focused riding.
Story first published: Monday, March 13, 2017, 18:54 [IST]
Please Wait while comments are loading...

Latest Photos