വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

By Dijo Jackson

ഒരിടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കെടിഎം ഡ്യൂക്ക് അപകടം. മുവാറ്റുപുഴയില്‍ ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ നിര്‍മല കോളേജ് വിദ്യാര്‍ത്ഥി നിജില്‍ രാജ് (20) കൊല്ലപ്പെട്ടു.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ നിജില്‍ രാജ് കെടിഎം ഡ്യൂക്ക് 390 യില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. സഹോദരന്റെ ഡ്യൂക്ക് 390 യാണ് നിജില്‍ ഓടിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു. പുതുതായി വാങ്ങിയ കെടിഎം ഡ്യൂക്കാണ് അപകടത്തില്‍ പെട്ടത്.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ഡ്രൈവിംഗ് പരിചയം കുറഞ്ഞ നിജില്‍, കോളേജിന് സമീപമുള്ള സിംഗിള്‍ ലെയ്ന്‍ റോഡില്‍ കനത്ത മഴയത്ത് അമിത വേഗത സ്വീകരിച്ചതാണ് അപകടത്തിന് കാരണമായത്.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക്, എതിര്‍ ദിശയില്‍ നിന്നും വന്ന ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

അപകടത്തില്‍ നിജിലിന് ഒപ്പം സഞ്ചരിച്ച സുഹൃത്ത് ജിഷ്ണു, ഓട്ടോറിക്ഷ ഡ്രൈവര്‍ പുത്തന്‍കൂരില്‍ മധു എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. അപകടത്തിന് പിന്നാലെ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിജിലിനെ രക്ഷിക്കാന്‍ സാധിച്ചില്ല.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ജിഷ്ണു, പുത്തന്‍കൂരില്‍ മധു എന്നിവര്‍ അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല.

അപകടത്തില്‍ കെടിഎം ഡ്യൂക്ക് 390 യുടെയും ഓട്ടോറിക്ഷയുടെയും ഫ്രണ്ട് എന്‍ഡ് പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ ചാസി തകര്‍ന്നു.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ച ദില്ലിയില്‍ വെച്ചുണ്ടായ കെടിഎം ഡ്യൂക്ക് അപകടത്തിലും കൗമാരക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. മാതാപിതാക്കള്‍ സമ്മാനിച്ച പുതിയ കെടിഎം ബൈക്കില്‍ സാഹസിക പ്രകടനം നടത്തിയ ദില്ലി ഷേലംപൂര്‍ സ്വദേശി മുഹമ്മദ് ഉമര്‍ ഷെയ്ഖാണ് (15) കൊല്ലപ്പെട്ടത്.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

തുടരെ നേരിടുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ ഇന്ത്യയില്‍ കുപ്രസിദ്ധി നേടിക്കൊണ്ടിരിക്കുകയാണ്.

വീണ്ടും കേരളത്തില്‍ കെടിഎം ഡ്യൂക്ക് അപകടം; കോളേജ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

എന്നാല്‍ ഹൈപവര്‍ മോട്ടോര്‍സൈക്കിളുകളെ അപക്വതയോടെ സമീപിക്കുന്ന റൈഡിംഗ് മനോഭാവമാണ് കെടിഎം അപകടങ്ങളുടെ പ്രധാന കാരണം.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
2017 KTM Duke 390 Rider Collides Head-On With Rickshaw. Read in Malayalam.
Story first published: Wednesday, June 28, 2017, 19:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X