വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

Written By:

2017 ഡ്യുക്ക്, ആര്‍സി നിരയെ അടുത്തിടെയാണ് ഓസ്ട്രിയന്‍ നിര്‍മ്മാതാക്കളായ കെടിഎം ഇന്ത്യയില്‍ അവതരിപ്പിച്ചത്. കെടിഎം ബൈക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ മോഡലുകളെ അതിവേഗം രാജ്യത്ത് അണിനിരത്താനുള്ള ശ്രമത്തിലാണ് കമ്പനി.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന പുതിയ RC250 യുടെ ചിത്രം, കെടിഎമ്മിന്റെ നീക്കം വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ്. പൂനെ-മുംബൈ ഹൈവെയില്‍ വെച്ച് XBHP യായണ് പുതിയ RC250 യെ ക്യാമറയില്‍ പകര്‍ത്തിയത്.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

RC390 യുമായി സാമ്യത പുലര്‍ത്തുന്ന പുതിയ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിളില്‍, RC250 ഡെക്കേലുകളോടയുള്ള പുത്തന്‍ ഗ്രാഫിക്‌സാണ് ഒരുങ്ങുന്നതും.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

RC390 യില്‍ നിന്നും കടമെടുത്ത ഘടകങ്ങളാണ് പുതിയ മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുള്ളത്. RC390 യ്ക്ക് സമാനമായ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് തന്നെയാണ് RC250 യില്‍ സാന്നിധ്യമറിയിക്കുന്നതും.

Recommended Video - Watch Now!
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള 248.8 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ RC250 യുടെ പവര്‍ഹൗസ്. 30 bhp കരുത്തും 24 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് കെടിഎം ഒരുക്കുന്നത്.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്ലിപ്പര്‍ ക്ലച്ച് എന്നിവ RC250 യില്‍ ഇടംപിടിച്ചിട്ടില്ല എന്നത് ശ്രദ്ധേയം.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം ഓപ്ഷനലായി എബിഎസ് മോട്ടോര്‍സൈക്കിളില്‍ ഒരുങ്ങുമെന്ന സൂചനയുണ്ട്.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

പുതിയ RC250, ഇന്ത്യയില്‍ കെടിഎമ്മിന്റെ ആധിപത്യം വര്‍ധിപ്പിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. 1.75 ലക്ഷം രൂപ പ്രൈസ് ടാഗില്‍ ഡ്യുക്ക് 250 യിലും ഒരല്‍പം വിലയേറിയതാകും പുതിയ RC250.

വീണ്ടും പുതിയ മോട്ടോര്‍സൈക്കിളുമായി കെടിഎം; RC250 യുടെ ചിത്രങ്ങള്‍ പുറത്ത്

കവാസാക്കി നിഞ്ച 300, ബെനലി 302R, വരാനിരിക്കുന്ന യമഹ YZF-R3 മോഡലുകളോടാകും പുതിയ RC250 മത്സരിക്കുക.

കൂടുതല്‍... #spy pics #ktm #കെടിഎം
English summary
Spy Pics: KTM RC250 Spotted Testing In India. Read in Malayalam.
Story first published: Thursday, October 12, 2017, 16:07 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark