യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

ഇന്ത്യൻ യുവതലമുറയെ ലക്ഷ്യം വെച്ച് കെടിഎം ആർസി390, ആർസി200 ബൈക്കുകൾ ആകർഷകമായ വിലയിൽ ഇന്ത്യയിലവതരിച്ചു.

By Praseetha

കോസ്മെറ്റിക് പരിവർത്തനങ്ങളോടെ കെടിഎം ആർസി ശ്രേണിയിലുള്ള രണ്ട് പുത്തൻ ബൈക്കുകളെ വിപണിയിലെത്തിച്ചു. ഇന്ത്യൻ ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആർസി390, ആർസി200 ബൈക്കുകളാണ് വിപണിയിൽ അരങ്ങേറിയിരിക്കുന്നത്. 2.25ലക്ഷം, 1.71ലക്ഷം എന്ന നിരക്കിലാണ് ആർസി390, ആർസി200 ബൈക്കുകളുടെ ദില്ലി എക്സ്ഷോറൂം വില.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

2016 ഇന്റർമോട്ട് മോട്ടോർസൈക്കിൾ ഷോയിലായിരുന്നു ഈ ബൈക്കുകളുടെ ആദ്യ പ്രദർശനം നടത്തിയിരുന്നത്. പുത്തൻ നിറവും ഗ്രാഫിക്സും നൽകി ആകർഷകമാക്കിയാണ് ഈ രണ്ട് ബൈക്കുകളേയും എത്തിച്ചിരിക്കുന്നത്. പുതിയ ബിഎസ്IV എമിഷൻ ചിട്ടാവട്ടങ്ങൾ അനുശാസിക്കുന്ന എൻജിനുകളാണ് ഈ ബൈക്കുകൾക്ക് കരുത്തേകുന്നതും.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

44ബിഎച്ച്പിയും 36എൻഎം ടോർക്കും നൽകുന്ന 373സിസി എൻജിനാണ് കെടിഎം ആർസി390 ബൈക്കിന്റെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

നിലവിലുള്ള അതെ എൻജിൻ തന്നെയാണ് ആർസി200 ബൈക്കിന് കരുത്തേകുന്നത്. 24ബിഎച്ച്പിയും 19.2എൻഎം ടോർക്കും നൽകുന്ന 199സിസി എൻജിനിൽ 6 സ്പീഡ് ട്രാൻസ്മിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

കെടിഎം ആർസി390: 2,25,300 രൂപ

കെടിഎം ആർസി200: 1,71,740രൂപ

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

മികച്ച സുഖംപ്രദാനം ചെയ്യുന്ന സീറ്റ്, വൈഡർ മിറർ, റൈഡ് ബൈ വയർ ത്രോട്ടിൽ എന്നീ ഫീച്ചറുകൾ ഉൾപ്പെടുത്തി ആർസി390 ബൈക്കിനെ കൂടുതൽ പുതുമയുള്ളതാക്കി മാറ്റിയിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

ഡ്യുവൽ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി പൈലറ്റ് ലൈറ്റ്, ട്യൂബുലാർ ട്രെല്ലിസ് ഫ്രെയിം, വലുപ്പമേറിയ എക്സോസ്റ്റ് എന്നീ സവിശേഷതകളും ഈ ബൈക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ആർസി390 ബൈക്കിനല്പം ഭാരക്കൂടുതലുമുണ്ട്. 167.5കി.ഗ്രാമാണ് ഈ ബൈക്കിന്റെ ഭാരം.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

മുന്നിൽ 43എംഎം തലകീഴായ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ഉള്ളത്. ഫോർ പിസ്റ്റൺ റേഡിയൽ ഫിക്സ്ഡ് കാലിപറോടുകൂടിയ 320എംഎം ഡിസ്ക് ബ്രേക്കുാണ് മുന്നിലുള്ളതെങ്കിൽ സിങ്കിൾ പിസ്റ്റൺ ഫ്ലോട്ടിംഗ് കാലിപറോടുകൂടിയ 230എംഎം ഡിസ്ക് ബ്രേക്കാണ് പിന്നിൽ. ഇതോടൊപ്പം 9എംബി ടു ചാനൽ എബിഎസും നൽകിയിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

ആർസി200 ബൈക്കിൽ എൻജിൻ സംബന്ധിച്ച മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ ഗ്രാഫിക്സുകൾ ഉൾപ്പെടുത്തി കൂടുതൽ സ്റ്റൊലിഷാക്കി മാറ്റിയിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

പുത്തൻ മോഡൽ ആർസി200 ബൈക്കിൽ മുൻഭാഗത്ത് 43എംഎം സസ്പെൻഷനും പിന്നിൽ മോണോഷോക്കുമാണുള്ളത്. പത്ത് ലിറ്ററിൽ നിന്ന് 9.5 ലിറ്ററാക്കി മാറ്റിയിട്ടുമുണ്ട് ഈ ബൈക്കിന്റെ ഫ്യുവൽ ടാങ്ക് കപ്പാസിറ്റി. 147കിലോഗ്രാമാണ് പുതിയ ആർസി 200 ബൈക്കിന്റെ ഭാരം.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

വിപണിയിൽ അരങ്ങേറിയ ഈ വേളയിൽ തന്നെ ഈ രണ്ട് ബൈക്കുകളുടേയും ബുക്കിംഗും ആരംഭിച്ചുക്കഴിഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ തന്നെ ആർസി200 ബൈക്കിന്റെ ഡെലിവറി നടത്തപ്പെടുന്നതായിരിക്കും. ആർസി 390 ബൈക്കിന്റെ ഡെലിവറിക്ക് മൂന്നാഴ്ചകൂടി കാത്തിരിക്കേണ്ടതായിട്ടുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

യമഹ ആർ3, കാവസാക്കി നിഞ്ജ300 എന്നിവയായിരിക്കും ഇന്ത്യയിലെ ആർസി390 ബൈക്കിനുള്ള മുഖ്യ എതിരാളികൾ. കരുത്തേറിയതും എമിഷൻ ചട്ടങ്ങൾക്കനുസൃതമായിട്ടുള്ള എൻജിനുകളാൽ പരിഷ്ക്കരിക്കപ്പെട്ട ഈ ബൈക്ക് എന്തുകൊണ്ടും ഒരു കടുത്ത എതിരാളിയാകാനുള്ള സാധ്യതയുണ്ട്.

യുവാക്കൾക്ക് ഹരമായി കെടിഎം ആർസി390, ആർസി200 ബൈക്കുകൾ അവതരിച്ചു!!

യമഹ ആർ15വി2.0, ഹോണ്ട സിബിആർ 150ആർ എന്നീ ബൈക്കുകളുമായിട്ടായിരിക്കും ആർസി 200ന് മത്സരിക്കേണ്ടതായി വരിക. എന്നാൽ എൻജിൻ പ്രകടനക്ഷമത കണക്കിലെടുക്കുമ്പോൾ മത്സര മുന്നണിയിൽ ഈ ബൈക്കുതന്നെയായിരിക്കും കടത്തിവെട്ടുക.

കാണാം 2017കെടിഎം ആർസി390 ബൈക്ക് ഇമേജുകൾ.

Most Read Articles

Malayalam
കൂടുതല്‍... #കെടിഎം #ktm
English summary
2017 KTM RC390 & RC200 Launched In India; Launch Price + Photo Gallery
Story first published: Thursday, January 19, 2017, 15:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X