ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

Written By:

ഹാര്‍ലി ഡേവിഡ്‌സണിന്റെ പെണ്‍പട ഒരുങ്ങി കഴിഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇന്ത്യയിലെ ആദ്യ ഹാര്‍ലി ഡേവിഡ്‌സണ്‍ ചാപ്റ്റര്‍, ലേഡീസ് ഹാര്‍ലിയുടെ ആദ്യ റൈഡ് കര്‍ണാടകയിലെ ദാണ്ഡേലിയിലേക്ക്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

മെയ് 26 മുതല്‍ മെയ് 28 വരെയാണ് ലേഡീസ് ഓഫ് ചാര്‍ലിയുടെ റൈഡ് നിശ്ചയിച്ചിരിക്കുന്നത്. ലേഡീസ് ഓഫ് ചാര്‍ലി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക റൈഡാണ് ഇത്. 2017 ഫെബ്രുവരിയിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ചാപ്റ്ററിന് സമാനമായി ലേഡീസ് ഓഫ് ഹാര്‍ലിയും ഇന്ത്യയില്‍ രൂപീകരിക്കുന്നത്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

നിലവില്‍ 50 ഓളം അംഗങ്ങളാണ് ലേഡീസ് ഓഫ് ഹാര്‍ലിയില്‍ ഉള്ളത്. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന റൈഡിനും അനുബന്ധ വര്‍ക്ക്‌ഷോപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി അഹമ്മദാബാദ്, പൂണെ എന്നിവടങ്ങളില്‍ നിന്നും അംഗങ്ങള്‍ പങ്ക് ചേരും.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

ദാണ്ഡേലിയിലെ റെജന്‍ഡ റിസോര്‍ട്ടിലാണ് ലേഡീസ് ഓഫ് ഹാര്‍ലി ഒത്ത് ചേരുന്നത്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

മോട്ടോര്‍സൈക്കിളിംഗിന്റെയും ഹാര്‍ലി ഡേവിഡ്‌സണിന്റെയും ലോകത്ത് സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പ് വരുത്തകയാണ് ലേഡീസ് ഓഫ് ഹാര്‍ലി ചാപ്റ്റര്‍ ഡയറക്ടര്‍ സുനിത കുഞ്ചീര്‍ പറഞ്ഞു.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

ആദ്യ ഔദ്യോഗിക റൈഡിനും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ക്കും അംഗങ്ങള്‍ കാത്തിരിക്കുകയാണെന്നും സുനീത കുഞ്ചീര്‍ കൂട്ടിച്ചേര്‍ത്തു. റൈഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പാസ്‌പോര്‍ട്ട് ടു ഫ്രീഡം പ്രോഗ്രാമാണ് ലേഡീസ് ഓഫ് ഹാര്‍ലിയുടെ ശ്രദ്ധാ കേന്ദ്രം.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

റൈഡര്‍മാരില്‍ സുരക്ഷാബോധവും, ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിനായി ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിച്ച ഇന്ററാക്ടീവ് പ്രോഗ്രാമാണ് പാസ്‌പോര്‍ട്ട് ടു ഫ്രീഡം.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

2017 മാര്‍ച്ചിലാണ് പാസ്‌പോര്‍ട്ട് ടു ഫ്രീഡം പ്രോഗ്രാം ആദ്യമായി ഹാര്‍ലി ഡേവിഡ്‌സണ്‍ അവതരിപ്പിച്ചത്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

2009 ഓഗസ്റ്റിലാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യ, രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 2010 ലാണ് ഇന്ത്യയില്‍ ആദ്യമായി ഹാര്‍ലി ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പ് തുറക്കുന്നത്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

വിവിധ ശ്രേണികളിലായി 14 മോഡലുകളെയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.

ഹാര്‍ലിയുടെ 'പെണ്‍പട' ഒരുങ്ങി; കര്‍ണാടക ലക്ഷ്യമാക്കി ആദ്യ റൈഡ്

മോഡലുകള്‍ക്ക് പുറമെ, ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ മുഖേന പാര്‍ട്‌സുകള്‍, ആക്‌സസറീസുകള്‍, റൈഡിംഗ് ഗിയറുകള്‍ ഉള്‍പ്പെടെ ഹാര്‍ലി ഡേവിഡ്‌സണ്‍ ലഭ്യമാക്കുന്നു.

കൂടുതല്‍... #ഹാർലി ഡേവിഡ്സൺ
English summary
Ladies of Harley Set Off On Their First Official Ride. Read in Malayalam.
Story first published: Wednesday, May 24, 2017, 11:45 [IST]
Please Wait while comments are loading...

Latest Photos