പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

Written By:

പള്‍സര്‍ മോഡിഫിക്കേഷനുകള്‍ക്ക് ഇന്ന് പ്രചാരം തീരെ കുറവാണ്. റോയല്‍ എന്‍ഫീല്‍ഡും, ഡോമിനാറും, കെടിഎമ്മും മോഡിഫിക്കേഷനുള്ള മികച്ച ക്യാന്‍വാസായി അറിയപ്പെടുമ്പോള്‍, കഴിഞ്ഞ കാലത്തെ പ്രതാപം അയവിറക്കി ഒതുങ്ങാന്‍ മാത്രമാണ് പള്‍സറിന്റെ വിധി.

To Follow DriveSpark On Facebook, Click The Like Button
പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

എന്നാല്‍ പള്‍സറില്‍ ഇനിയും അത്ഭുതങ്ങള്‍ വിരിയക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോംബെ കസ്റ്റം വര്‍ക്ക്‌സ്. ടൂ-വീലര്‍ മോഡിഫിക്കേഷന് പേര് കേട്ട ബോംബെ കസ്റ്റം വര്‍ക്ക്‌സ്, പള്‍സറിനെ സാക്ഷാല്‍ വിന്റേജ് ബോബറാക്കി മാറ്റിയിരിക്കുകയാണ്!

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

P150 എന്നാണ് പുതിയ അവതാരത്തിന്റെ വിളിപ്പേര്.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

പള്‍സര്‍ എന്ന കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ ബോബറാക്കി മാറ്റിയ ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ കരവിരുതില്‍ ബൈക്ക് പ്രേമികള്‍ ഒന്നടങ്കം അതിശയിച്ച് നില്‍ക്കുകയാണ്.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

പള്‍സര്‍ 150 യ്ക്ക് ക്ലാസിക് മുഖം ഒരുക്കുന്നതില്‍ ബോംബെ കസ്റ്റം വര്‍ക്ക്‌സ് ഒഴുക്കിയ വിയര്‍പ്പ് ഏറെ ദൃശ്യമാണ്. ട്വിന്‍ റിയര്‍ ഷോക്കുകള്‍ക്ക് പകരമായി മോണോഷോക്ക് സസ്‌പെന്‍ഷനാണ് P150 യില്‍ ഇടംപിടിച്ചിട്ടുള്ളത്.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

സിംഗിള്‍ സീറ്റര്‍ പരിവേഷത്തിനായി മോട്ടോര്‍സൈക്കിളിന്റെ സബ്‌ഫ്രെയിമിലും ബോംബെ കസ്റ്റം വര്‍ക്ക്‌സ് കൈകടത്തിയിട്ടുണ്ട്.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

കസ്റ്റം സീറ്റിന് തൊട്ടുപിന്നിലായാണ് കസ്റ്റം ടെയില്‍ ലൈറ്റിന് ഒപ്പമുള്ള ചെറിയ റിയര്‍ ഫെന്‍ഡര്‍ ഇടംപിടിച്ചിട്ടുള്ളത്. ബ്ലാക്ഡ്-ഔട്ട് സ്‌പോക്ക് വീലുകളും, ഒരല്‍പം വലുപ്പമേറിയ ഫ്രണ്ട് ടയറും P150 യുടെ വിശേഷങ്ങളാണ്.

Recommended Video
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

ഫ്രണ്ട് എന്‍ഡില്‍ ഡിസ്‌ക് ബ്രേക്കും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്കുമാണ് കസ്റ്റം മോട്ടോര്‍സൈക്കിളില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്. വിന്റേജ് ബോബര്‍ സങ്കല്‍പത്തോട് നീതി പുലര്‍ത്തുന്നതിനായി ഫ്യൂവല്‍ ടാങ്കും, സൈഡ് ബോക്‌സും, ലൈറ്റുകളും പൊളിച്ചെഴുതപ്പെട്ടിട്ടുണ്ട്.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

മോട്ടോര്‍സൈക്കിളിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങളില്ല. തെര്‍മല്‍ റാപ്പോട് കൂടിയ എക്‌സ്‌ഹോസ്റ്റും, ലെതര്‍ സ്ട്രാപ് നേടിയ ഹീറ്റ് ഷീല്‍ഡും P150 യുടെ റെട്രോ ലുക്കിന് അടിവര നല്‍കുന്നു.

പള്‍സര്‍ 150 യ്ക്ക് ഒരു ബോബര്‍ മുഖം!; ഇത് ബോംബെ കസ്റ്റം വര്‍ക്ക്‌സിന്റെ P150

കസ്റ്റം ഗ്രിപ്പോട് കൂടിയ വീതിയേറിയ ഹാന്‍ഡില്‍ബാര്‍, സര്‍കുലാര്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയും P150 യുടെ ഫീച്ചറുകളാണ്.

Image Source: BombayCustomWorks

English summary
Custom Bajaj Pulsar 150 ‘P150’ By Bombay Custom Works. Read in Malayalam.
Story first published: Tuesday, September 26, 2017, 14:56 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark