കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

Written By:

എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 15.59 ലക്ഷം രൂപ ആരംഭവിലയിലാണ് എംവി അഗസ്റ്റ ബ്രൂട്ടാലെ 800 ഇന്ത്യയില്‍ വന്നിരിക്കുന്നത്. സെമി നോക്ക്ഡ് യൂണിറ്റായി ഒരുങ്ങുന്ന ബ്രൂട്ടാലെ 800, മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ നിന്നും അസംബിള്‍ ചെയ്ത് എത്തും.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

എംവി അഗസ്റ്റ നിരയില്‍ ബ്രൂട്ടാലെ 1090, ബ്രുട്ടാലെ 1090 RR മോഡലുകള്‍ക്ക് ഒപ്പമാണ് ബ്രുട്ടാലെ 800 ഇടംപിടിക്കുക

പുതുക്കിയ ഫ്യൂവല്‍ ടാങ്ക്, ഫുള്‍ എല്‍ഇഡി ഹെഡ്-ടെയില്‍ ലാമ്പുകള്‍, പുതിയ എക്‌സ്‌ഹോസ്റ്റ് ഉള്‍പ്പെടുന്നതാണ് ബ്രുട്ടാലെ 800 ന്റെ ഫീച്ചറുകള്‍. മോഡലിന്റെ പ്രീമിയം ലുക്കിന് വേണ്ടി എയര്‍ഇന്‍ടെയ്ക്കും, ഫൂട്ട്‌പെഗും എംവി അഗസ്റ്റ് മാറ്റിസ്ഥാപിച്ചിട്ടുണ്ട്.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

ഡിജിറ്റല്‍ ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍, റൈഡ് ബൈ വയര്‍ സിസ്റ്റം, ഇലക്ട്രോണിക്കലി അസിസ്റ്റഡ് ഷിഫ്‌റ്റോട് കൂടിയുള്ള സ്ലിപ്പര്‍ ക്ലച്ച് എന്നിവയും ബ്രുട്ടാലയുടെ സവിശേഷതകളാണ്.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

8 ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, 3 ലെവല്‍ എബിഎസ്, അഡ്ജസ്റ്റബിള്‍ റൈഡിംഗ് മോഡ് എന്നിവയാണ് ബ്രുട്ടാലെ 800 ന്റെ സുരക്ഷാ ക്രമീകരണങ്ങളും.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

കൗണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്‌റ്റോടെയുള്ള 798 സിസി ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് എംവി അഗസ്റ്റ് ബ്രുട്ടാലെ 800 ന്റെ പവര്‍ഹൗസ്. 109 bhp കരുത്തും 83 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് ബ്രുട്ടാലെ 800.

മോട്ടോര്‍ ആന്‍ഡ് വെഹിക്കിള്‍ ഇന്റഗ്രേറ്റഡ് കണ്‍ട്രോള്‍ സിസ്റ്റം മുഖേനയാണ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ നടക്കുന്നത്.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

മുന്‍തലമുറ ബ്രുട്ടാലെ 800 ല്‍ നിന്നും ഏറെ വ്യത്യാസങ്ങളില്ലാതെ പുതിയ മോഡലും എത്തുന്നു. പുതിയ അലൂമിനിയം സബ്‌ഫ്രെയിമിലാണ് 2017 എംവി അഗസ്റ്റ് ബ്രുട്ടാലെ 800 ഒരുങ്ങുന്നതും.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

മര്‍സോച്ചി 43 mm അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപിക് ഹൈഡ്രോലിക് ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്നു. പ്രൊഗ്രസീവ് സാഷസ് അഡ്ജസ്റ്റബിള്‍ മോണോ ഷോക്ക് അബ്‌സോര്‍ബറാണ് റിയര്‍ എന്‍ഡിലുള്ളത്.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

ബ്രെമ്പോ 4-പിസ്റ്റണ്‍ കാലിപറോട് കൂടിയ ട്വിന്‍ 320 mm ഡബിള്‍ ഫ്‌ളോട്ടിംഗ് ഡിസ്‌കുകള്‍ ഫ്രണ്ട് എന്‍ഡിലും, 2-പിസ്റ്റണ്‍ കാലിപറോട് കൂടിയ 220 mm ഡിസ്‌ക് റിയര്‍ എന്‍ഡിലും ബ്രേക്കിംഗ് ഒരുക്കുന്നു.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

ട്രയംഫ് സ്ട്രീറ്റ് ട്രിപില്‍, കവാസാക്കി Z900 മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എംവി അഗസ്റ്റ 800 ന്റെ എതിരാളികള്‍. സ്ട്രീറ്റ് ട്രിപിള്‍ എസിലും 111 bhp കരുത്ത് കുറവാണ് ബ്രുട്ടാലെ 800 രേഖപ്പെടുത്തുന്നത്.

കരുത്ത് തെളിയിക്കാന്‍ എംവി അഗസ്റ്റയും; ബ്രുട്ടാലെ 800 ഇന്ത്യയില്‍ അവതരിച്ചു

അതേസമയം, Z900 മായുള്ള താരതമ്യത്തില്‍ 123 bhp കരുത്തിന് പിന്നോക്കം പോവുകയാണ് ബ്രുട്ടാലെ 800. എന്നിരുന്നാലും, വിപണിയില്‍ എതിരാളികളെക്കാള്‍ 7 ലക്ഷം രൂപ വിലക്കൂടുതലിലാണ് എംവി അഗസ്റ്റ ബ്രുട്ടാലെ 800 എത്തുന്നത്.

കൂടുതല്‍... #എംവി അഗസ്റ്റ #new launch
English summary
MV Agusta Brutale 800 Launched In India At Rs 15.59 Lakh. Read in Malayalam.
Story first published: Wednesday, July 19, 2017, 15:45 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark