പള്‍സര്‍ 220 യ്ക്ക് വീണ്ടും അപ്‌ഡേറ്റ്; കരുത്ത് കുറച്ചതില്‍ ബജാജിന് വിമര്‍ശനം

Written By:

ഇന്ത്യന്‍ ബൈക്ക് സങ്കല്‍പങ്ങള്‍ക്ക് ചിറക് നല്‍കിയ മോഡലാണ് ബജാജ് പള്‍സര്‍. വിപണിയില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്തുന്ന അപൂര്‍വം മോഡലുകളില്‍ ഒന്നാണ് ബജാജ് പള്‍സര്‍.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

എന്നാല്‍ പുതിയ അപ്‌ഡേറ്റില്‍ ബിഎസ് IV എഞ്ചിനില്‍ ഒരുങ്ങിയിരിക്കുന്ന പള്‍സര്‍ 220 യുടെ കരുത്ത് ബജാജ് കുറച്ചിരിക്കുകയാണ്. അടുത്തിടെയാണ് സുപ്രിംകോടതി നിര്‍ദ്ദേശ പ്രകാരം ബിഎസ് IV എഞ്ചിന്‍ നല്‍കി പള്‍സര്‍ നിരയെ മുഴുവന്‍ ബജാജ് അപ്‌ഡേറ്റ് ചെയ്തത്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

അപ്‌ഡേഷന്റെ ഭാഗമായി വന്നെത്തുന്ന 2017 പള്‍സര്‍ 220 യില്‍ പുതിയ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ശ്രദ്ധ നേടുന്നുണ്ടെങ്കിലും, 220 യുടെ കുറഞ്ഞ കരുത്താണ് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

2016 ഡിസംബറിലായിരുന്നു പള്‍സര്‍ 220 യ്ക്ക് ആദ്യ ബിഎസ് IV അപ്‌ഡേഷന്‍ ലഭിക്കുന്നത്. ഇപ്പോള്‍ വീണ്ടും പുതിയ ഡീക്കല്‍ അപ്‌ഡേഷനുമായാണ് പള്‍സര്‍ 220 വരുന്നത്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

വിപണിയില്‍ എത്തിയിട്ട് കാലം കുറച്ചായെങ്കിലും, പള്‍സര്‍ നിരയിലെ മിന്നും താരമാണ് പള്‍സര്‍ 220. പുതിയ അപ്‌ഡേറ്റില്‍ 20.93 bhp കരുത്താണ് പള്‍സര്‍ 220 നല്‍കുന്നത്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

അതേസമയം 18.55 Nm torque ആണ് പള്‍സര്‍ 220 യുടെ ബിഎസ് IV എഞ്ചിന്‍ നൽകുക. യഥാക്രമം, 0.12 bhp കരുത്തും 0.57 Nm torque ന്റെയും കുറവാണ് മോഡലില്‍ സംഭവിച്ചിട്ടുള്ളത്. എന്തായാലും എഞ്ചിനില്‍ കരുത്തില്‍ മാത്രമാണ് പള്‍സര്‍ 220 യില്‍ ബജാജ് കുറവ് വരുത്തിയിരിക്കുന്നത്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

മറ്റ് സാങ്കേതിക ഫീച്ചറുകള്‍ എല്ലാം മുന്‍മോഡലിന് സമാനമായി നിലകൊള്ളുന്നു. നേരത്തെ, ബിഎസ് IV വേര്‍ഷനില്‍ ഒരുങ്ങിയ യൂണിക്കോണ്‍ 150 യുടെയും സിബി ഹോര്‍ണറ്റ് 160 R ന്റെയും പവര്‍ ഔട്ട്പുട്ട്, ഹോണ്ടയും കുറച്ചിരുന്നു.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

220 സിസി ഒായില്‍ കൂള്‍ഡ്, സിംഗില്‍ സിലിണ്ടര്‍ എഞ്ചിനിലാണ് 2017 ബജാജ് പള്‍സര്‍ എത്തുന്നത്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ബജാജ് ബന്ധപ്പെടുത്തിയിരിക്കുന്നത്.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

അപ്‌ഡേഷന്റെ ഭാഗമായി പുതിയ പെയിന്റ് സ്‌കീമുകളും പള്‍സര്‍ 220 യ്ക്ക് ലഭിച്ചിട്ടുണ്ട്. ഇരു ടയറുകളിലും ലഭിച്ചിരിക്കുന്ന ഡിസ്‌ക് ബ്രേക്ക്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പള്‍സര്‍ 220 യുടെ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

ബജാജ് പള്‍സര്‍ 220 യ്ക്ക് വീണ്ടും പുതിയ അപ്‌ഡേറ്റ് ലഭിച്ചു

എക്‌സ്‌ഹോസ്റ്റിൽ ബജാജ് നല്‍കിയിരിക്കുന്ന മാറ്റ് ബ്ലാക് ഫിനിഷും പള്‍സര്‍ 220 യില്‍ ശ്രദ്ധ നേടുന്നു. 91201 രൂപ വിലയിലാണ് 2017 പള്‍സര്‍ 220 ഷോറൂമുകളില്‍ എത്തുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

കൂടുതല്‍... #ബജാജ്
English summary
2017 Bajaj Pulsar 220 Gets New Updates. Read in Malayalam.
Please Wait while comments are loading...

Latest Photos