2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

Written By:

2018 കവാസാക്കി KX250F ഇന്ത്യയില്‍ ലൊഞ്ച് ചെയ്തു. 7.52 ലക്ഷം രൂപ വിലയിലാണ് അപ്‌ഡേറ്റഡ് ഡേര്‍ട്ട് മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

കൂടുതല്‍ ടോര്‍ഖേകുന്ന എഞ്ചിനും പുതുക്കിയ സസ്‌പെന്‍ഷന്‍ സെറ്റപ്പുമാണ് 2018 കവാസാക്കി KX250F ന്റെ ഹൈലൈറ്റ്. ഷാസിയില്‍ മാറ്റമില്ല. 2017 മോഡലിനെ അപേക്ഷിച്ച്, 2018 KX250F കുറഞ്ഞ ലാപ് ടൈമിംഗാണ് കാഴ്ചവെയ്ക്കുന്നതെന്ന് കവാസാക്കി അവകാശപ്പെടുന്നു.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

പഴയ മോഡലില്‍ നിന്നും 380000 രൂപയുടെ വിലവര്‍ധനവാണ് 2018 KX250F രേഖപ്പെടുത്തുന്നത്. റേസ് ട്രാക്കുകളില്‍ മാത്രമാണ് കവാസാക്കി KX250F ഉപയോഗിക്കാന്‍ സാധിക്കുക.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

മാത്രമല്ല, പൊതു നിരത്തില്‍ KX250F ഡേര്‍ട്ട് ഉപയോഗിക്കാൻ അനുവാദമില്ല.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

249 സിസി ഫോര്‍-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 2018 KX250F ന്റെ പവര്‍ഹൗസ്. പുതിയ ത്രോട്ടിടല്‍ ബോഡി, ഫ്യൂവല്‍ ഇഞ്ചക്ടര്‍, ഫ്യൂവല്‍ പമ്പ്, ഇന്‍ടെയ്ക് ബൂട്ട്, കാംഷിഫ്റ്റ് ഉള്‍പ്പെടുന്നതാണ് അപ്‌ഡേറ്റഡ് 2018 വേര്‍ഷന്‍.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

പുതുക്കിയ സിലിണ്ടര്‍ ഹെഡാണ് KX250F ല്‍ ഇടംപിടിക്കുന്നത്. കൂടാതെ, മോഡലിന്റെ കംപ്രഷന്‍ റേഷ്യോയും കവാസാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ പവര്‍ ബാന്‍ഡ് ലഭിക്കുന്നതിനായി 2018 KX250F ല്‍ പുതിയ എക്‌സ്‌ഹോസ്റ്റ് ഹെഡറും കവാസാക്കി നല്‍കുന്നു.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

ഷോവ 48 mm ഫോര്‍ക്ക് ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുമ്പോള്‍, യുണി-ട്രാക്ക് സസ്‌പെന്‍ഷനാണ് റിയര്‍ എന്‍ഡിലുള്ളത്. അലൂമിനിയം പെരിമീറ്റര്‍ ഫ്രെയിം പശ്ചാത്തലമായാണ് 2018 കവാസാാക്കി KX250F ഉം എത്തുന്നത്.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

പുതുക്കിയ ECU സെറ്റിംഗുകള്‍ മുഖേന, മോഡലില്‍ മൂന്ന് എഞ്ചിന്‍ ട്യൂണിംഗ് ഓപ്ഷനുകള്‍ ലഭ്യമാകുന്നു. ഓപ്ഷനല്‍ KX FI കാലിബ്രേഷന്‍ കിറ്റിന്റെ സഹായത്താല്‍ ഏഴ് വിവിധ എഞ്ചിന്‍ മാപ്പുകള്‍ വരെ തെരഞ്ഞെടുക്കാന്‍ മോഡലില്‍ സാധിക്കും.

2018 കവാസാക്കി KX250F ഇന്ത്യയില്‍ അവതരിച്ചു

KX ലൊഞ്ച് കണ്‍ട്രോള്‍ സിസ്റ്റവും KX250F ന്റെ ഫീച്ചറാണ്. കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റായാണ് 2018 കവാസാക്കി KX250F ഇന്ത്യയില്‍ ലഭ്യമാകുന്നത്.

കൂടുതല്‍... #കവാസാക്കി #new launch
English summary
2018 Kawasaki KX250F Launched In India. Read in Malayalam.
Story first published: Tuesday, July 18, 2017, 14:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark