പുതിയ നിറപതിപ്പില്‍ ടിവിഎസ് എക്‌സ്എല്‍ 100

Written By:

എക്‌സ്എല്‍ 100 ന് പുതിയ നിറഭേദവുമായി ടിവിഎസ്. കോപ്പര്‍ ഷൈന്‍ കളര്‍ സ്‌കീമിലാണ് എക്‌സ്എല്‍ 100 നെ ടിവിഎസ് അണിനിരത്തിയിരിക്കുന്നത്. 32,209 രൂപയാണ് ടിവിഎസ് എക്‌സ്എല്‍ 100 ന്റെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ നിറപതിപ്പില്‍ ടിവിഎസ് എക്‌സ്എല്‍ 100 1

പുതിയ കോപ്പര്‍ ഷൈന്‍ കളര്‍ സ്‌കീമിനൊപ്പം നിലവിലുള്ള റെഡ്, ഗ്രീന്‍, ഗ്രെയ്, ബ്ലൂ, ബ്ലാക്ക് നിറഭേദങ്ങളിലും എക്‌സ്എല്‍ 100 ലഭ്യമാണ്. 4.3 bhp കരുത്തേകുന്ന 99.7 സിസി ഫോര്‍-സ്‌ട്രോക്ക് ബിഎസ് IV എഞ്ചിനാണ് എക്‌സ്എല്‍ 100 ല്‍ ടിവിഎസ് ഒരുക്കുന്നത്.

പുതിയ നിറപതിപ്പില്‍ ടിവിഎസ് എക്‌സ്എല്‍ 100 2
Recommended Video - Watch Now!
[Malayalam] TVS Jupiter Classic Launched In India - DriveSpark

മണിക്കൂറില്‍ 60 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള എക്‌സ്എല്‍ 100 ല്‍, 67 കിലോമീറ്ററാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. വീതിയേറിയ ഫ്രണ്ട് പ്ലാറ്റ്‌ഫോം, ഡിറ്റാച്ചബിള്‍ റിയര്‍ സീറ്റ് എന്നിവയാണ് ടിവിഎസ് എക്‌സ്എല്‍ 100 ന്റെ മറ്റ് വിശേഷങ്ങള്‍.

കൂടുതല്‍... #tvs #ടിവിഎസ്
English summary
TVS XL100 Launched With New Colour Scheme. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark