പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

Written By:

പുതുവർഷത്തിൽ പുത്തൻ എഫ്‌സി സീരീസ് ബൈക്കുമായി യമഹ വിപണിയിലെത്തുന്നു. ജനുവരിയോടികൂടി അരങ്ങേറ്റമുണ്ടാകുമെന്ന് സൂചന നൽകിയിട്ടുള്ള ബൈക്കിന്റെ ചിത്രങ്ങൾ കമ്പനിയിപ്പോൾ പുറത്തുവിട്ടിരിക്കുന്നു. 2017 ജനുവരി 24നായിരിക്കും പുതിയ എഫ്‌സി ബൈക്കിന്റെ അരങ്ങേറ്റം.

To Follow DriveSpark On Facebook, Click The Like Button
പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

പുത്തൻ ബൈക്കിന്റെ മറയൊന്നുമില്ലാതെ നടത്തപ്പെട്ട പരീക്ഷണയോട്ടത്തിൽ നിന്നാണ് എഫ്‌സി ബൈക്കാണെന്ന് മനസിലാക്കാൻ സാധിച്ചത്. എഫ്‌സി ബൈക്കിന് സമാനമായ രൂപകല്പനയും വ്യക്തത വർധിപ്പിച്ചു.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

യമഹ എഫ്‌സിയുടെ പുതിയ 250സിസി പതിപ്പായിരിക്കാനാണ് സാധ്യതയെന്നും പരീക്ഷണയോട്ടത്തിൽ നിന്നും വ്യക്തമാക്കാൻ സാധിച്ചിട്ടുണ്ട്.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

നിലവിൽ ഇന്ത്യയിൽ വില്പനയിലുള്ള എഫ്‌സി മോഡലുകളിൽ കാണാൻ സാധിക്കുന്ന തരത്തിലുള്ള എക്സോസ്റ്റാണ് പുതിയ ബൈക്കിലുമുള്ളത്.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

പരമ്പരാഗത രീതിയിലുള്ള ടെലിസ്കോപിക് ഫ്രണ്ട് ഫോർക്കുകൾ, എൽഇഡി ടെയിൽ ലാമ്പ്, രണ്ടുവശങ്ങളിലായുള്ള ഡിസ്‌ക് ബ്രേക്കുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓൺ ഫീച്ചർ തുടങ്ങിയവും പുതിയ എഫ്‌സിയുടെ സവിശേഷതകളാണ്.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

23 മുതൽ 26 വരെ ബിഎച്ച്പിയും 25 മുതൽ 25 എൻഎം വരെ ടോർക്കും നൽകുന്ന 250സിസി എൻജിനായിരിക്കും ബൈക്കിന് കരുത്തേകാൻ സാധ്യത.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

എന്നാൽ പുതിയ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ യമഹ എഫ്‌സിയെന്നു തോന്നിപ്പിക്കുന്ന ഈ ബൈക്കിനെ കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിടാൻ ആഗ്രഹിക്കുന്നില്ല.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

ഈ വർഷം ജനുവരി 24ഓടുകൂടി വിപണിയിൽ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചതിനാൽ അതിനോടനുബന്ധിച്ചായിരിക്കും കൂടുതൽ വിവരങ്ങൾ ജനങ്ങൾക്ക് മുന്നിലായി അവതരിപ്പിക്കുന്നത്.

പുതുപുത്തൻ ബൈക്കുമായി യമഹ എത്തുന്നു ജനുവരി 24ന്...

യമഹയുടെ ഈ പുതിയ ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഡ്രൈവ്‌സ്പാർക്ക് ഓട്ടോമോബൈൽ സെക്ഷൻ തുടർന്നും വായിക്കൂ.

കൂടുതല്‍... #യമഹ #yamaha
English summary
Yamaha India Teases A New Motorcycle Ahead Of Its Launch In January
Story first published: Wednesday, January 4, 2017, 11:22 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark