ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

By Dijo Jackson

പുതുതലമുറ അപാച്ചെ RTR 160 യെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തിടുക്കത്തിലാണ് ടിവിഎസ്. കമ്പനിയുടെ ഒരുക്കങ്ങള്‍ക്കിടെ ആപാച്ചെ RTR 160 യുടെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

വിശാഖപ്പട്ടണത്ത് നിന്നും ക്യാമറ പകര്‍ത്തിയ പുതുതലമുറ അപാച്ചെ RTR 160 യില്‍ RTR 200 4V ബാഡ്ജ് ഒരുങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയം. RTR 200 4V യുടെ ബോഡി പാനല്‍ നേടിയ 160 സിസി മോട്ടോര്‍സൈക്കിളാണ് പുതുതലമുറ അപാച്ചെ RTR 160.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

സിംഗിള്‍-പീസ് ഹാന്‍ഡില്‍ബാര്‍, സിംഗിള്‍-പീസ് സീറ്റ്, വീതി കുറഞ്ഞ റിയര്‍ ടയര്‍ എന്നിവ പുതിയ മോഡലിന്റെ ഫീച്ചറുകളാണ്.

Recommended Video

2017 Triumph Tiger Explorer XCx Launched In India | In Malayalam - DriveSpark മലയാളം
ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

അപാച്ചെ RTR 180 യിലും RTR 200 4V യിലും സാന്നിധ്യമറിയിക്കുന്ന വൈറ്റ് റിം സ്‌ട്രൈപുകള്‍ക്ക് പകരം റെഡ് റിം സ്‌ട്രൈപുകളാണ് അപാച്ചെ RTR 160 യില്‍ ഇടംപിടിക്കുന്നത്.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

അപാച്ചെ RTR 200 4V യില്‍ നിന്നും കടമെടുത്ത ഡിസൈനാണ് അപാച്ചെ RTR 160 യ്ക്ക് ഉള്ളത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബിക്കിനി ഫെയറിംഗ്, ഫ്യൂവല്‍ ടാങ്ക്, ഡബിള്‍ ബാരല്‍ എക്‌സ്‌ഹോസ്റ്റ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയെല്ലാം അപാച്ചെ RTR 200 4V യില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍ സെറ്റപ്പ് നേടുന്ന ആദ്യ അപാച്ചെ RTR 160 കൂടിയാകും പുതുതലമുറ മോഡല്‍. ഫ്രണ്ട് എന്‍ഡില്‍ ഡിസ്‌ക് ബ്രേക്കും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്കുമാണ് അപാച്ചെ RTR 160 യില്‍ ബ്രേക്കിംഗ് ഒരുക്കുന്നത്.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

നിലവിലുള്ള 160 സിസി എഞ്ചിന്‍ തന്നെയാകും പുതുതലമുറ അപാച്ചെ RTR 160 യിലും ഇടംപിടിക്കുക. 15.2 bhp കരുത്തും 13.1 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ലഭ്യമാവുക.

ഇതാണ് RTR 200 4V ബാഡ്ജ് നേടിയ പുതുതലമുറ ടിവിഎസ് അപാച്ചെ RTR 160

ബജാജ് പള്‍സര്‍ NS160, സുസൂക്കി ജിക്‌സര്‍, യമഹ FZ V2.0, ഹോണ്ട സിബി ഹോര്‍ണറ്റ് 160R എന്നി മോഡലുകളോടാണ് പുതുതലമുറ അപാച്ചെ RTR 160 മത്സരിക്കുക.

Image Source: MotorBeam

Most Read Articles

Malayalam
കൂടുതല്‍... #ടിവിഎസ് #tvs motor #Spy Pics
English summary
Next-Gen TVS Apache RTR 160 Spotted With RTR 200 4V Badge. Read in Malayalam.
Story first published: Tuesday, September 5, 2017, 12:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X