നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

Written By:

റോയല്‍ എന്‍ഫീല്‍ഡിന് എതിരെ ഗുരുതര പരാതിയുമായി ഉപഭോക്താവ്. ഗുവാഹത്തിയില്‍ നിന്നുള്ള ഉപഭോക്താവ്, സുമിത് മന്ത്രിയാണ് റോയല്‍ എന്‍ഫീല്‍ഡിന് എതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഗരാജില്‍ പാര്‍ക്ക് ചെയ്തിരുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 തീപിടിച്ചുവെന്നാണ് സുമിത് മന്ത്രി ആരോപിക്കുന്നത്. കത്തിനശിച്ച ക്ലാസിക് 350 യുടെ ചിത്രമുള്‍പ്പെടെ സുമിത് മന്ത്രി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഭവം ശ്രദ്ധ നേടിയത്.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

മൂന്ന് മാസം മാത്രമാണ് ക്ലാസിക് 350 യുടെ പഴക്കമെന്നും, ജൂണ്‍ 9 നാണ് താന്‍ അവസാനമായി മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ചതെന്നും സുമിത് മന്ത്രി പറയുന്നു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

നാല് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചതിന് ശേഷം ക്ലാസിക് 350 യെ താന്‍ ഗരാജില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നൂവെന്ന് സുമിത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, ഗാരാജില്‍ കത്തിയമരുന്നതാണ് കണ്ടതെന്നും സുമിത് മന്ത്രി പരാതിയില്‍ പറയുന്നു. അഗ്നിശമന സേനയെ വിളിച്ചാണ് തീ കെടുത്തിയതെന്നും സുമിത് മന്ത്രി സൂചിപ്പിച്ചു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

തുടര്‍ന്ന് സംഭവത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമുമായി സുമിത് മന്ത്രി ബന്ധപ്പെട്ടു. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡില്‍ തണുപ്പന്‍ പ്രതികരണമാണ് തനിക്ക് ലഭിച്ചതെന്നും സുമിത് മന്ത്രി പറഞ്ഞു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

നിര്‍മ്മാണത്തിലുണ്ടായ പിഴവാകം ഇതെന്നും, മോട്ടോര്‍സൈക്കിള്‍ സഞ്ചരിക്കവെയാകാം തീപിടിച്ചതെന്നും ഷോറൂം അധികൃതര്‍ അഭിപ്രായപ്പെടുകയായിരുന്നു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

വിഷയത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാന്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്നും സുമിത് മന്ത്രിക്ക് ലഭിച്ച നിര്‍ദ്ദേശം. എന്തായാലും റോയല്‍ എന്‍ഫീല്‍ഡിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സുമിത് മന്ത്രി.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ശരിക്കും റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഈ ചോദ്യം ഇന്ന് ശക്തമായി ഉയരുകയാണ്. പ്രൗഢ ഗാംഭീര്യമായ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്ക് എതിരെയുള്ള പരാതികളും ഒട്ടും കുറവല്ല. നേരത്തെ, സഞ്ചരിക്കവെ ഹിമാലയന്റെ ചാസി തകര്‍ന്ന സംഭവവും റോയല്‍ എന്‍ഫീല്‍ഡിന് നേരെ ചോദ്യചിഹ്നം ഉയര്‍ത്തിയിരുന്നു.

നിര്‍ത്തിയിട്ട ക്ലാസിക് 350 കത്തി നശിച്ചു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ വിശ്വാസ്യതയ്ക്ക് മേല്‍ ഭംഗമേല്‍പ്പിക്കും. ഗുവാഹത്തിയിലെ സംഭവം, ഒരുപക്ഷെ ഇലക്ട്രിക്കല്‍ തകരാര്‍ കാരണം സംഭവിച്ചതാകാം. എന്നാല്‍ വിഷയത്തില്‍ റോയല്‍ എന്‍ഫീല്‍ഡും ഡീലര്‍ഷിപ്പും ഗൗരവമായ സമീപനം സ്വീകരിക്കേണ്ടതുണ്ട്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Parked Royal Enfield Classic 350 goes Up In Flames — Another Hit For Royal Enfield? Read in Malayalam.
Story first published: Wednesday, June 14, 2017, 10:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark