ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

By Dijo Jackson

കെടിഎം ബൈക്ക് റൈഡര്‍മാരോടുള്ള കേരള പൊലീസിന്റെ പെരുമാറ്റം ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. കെടിഎം ബൈക്കുകളെ കണ്ടാല്‍ പിഴ ചുമത്തണമെന്ന 'നിര്‍ബന്ധ ബുദ്ധി' പൊലീസില്‍ ചിലര്‍ക്ക് എങ്കിലും ഉണ്ടെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങള്‍ എല്ലാം വ്യക്തമാക്കുന്നത്.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

അമിത വേഗത, ഹൈല്‍മറ്റുകളുടെ അഭാവം, സിഗ്നല്‍ തെറ്റിച്ചു എന്നിങ്ങനെയുള്ള മുട്ടാപോക്ക് ന്യായങ്ങളാണ് കെടിഎമ്മുകളെ കണ്ട മാത്രയില്‍ പൊലീസ് ചുമത്താറുള്ളത്.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

പക്ഷെ കഴിഞ്ഞ ദിവസം പിടികൂടിയ കെടിഎം ഡ്യൂക്ക് റൈഡറെ പൊലീസ് ക്രൂശിച്ചത് തികച്ചും വ്യത്യസ്തമായ കാരണത്തിനാണ്. ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ സ്ഥാപിച്ചു എന്ന കുറ്റം കണ്ടെത്തിയാണ് 2017 കെടിഎം ഡ്യൂക്ക് 390 റൈഡ് ചെയ്ത മുഹമ്മദ് ഇസ്മയിലിനെ പൊലീസ് തടഞ്ഞു വെച്ചത്.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

റൈഡിംഗ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു എന്ന കാരണം ചൂണ്ടിക്കാട്ടി ഹെല്‍മറ്റ് പിടിച്ച് വാങ്ങിയ പൊലീസ്, മുഹമ്മദ് ഇസ്മയിലിന് മേല്‍ പിഴ ചുമത്തുകയായിരുന്നു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

മോട്ടോര്‍സൈക്കിളില്‍ ക്യാമറ ഉപയോഗിക്കുന്നതും, ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതും നിയമലംഘനമാണെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

ഒപ്പം, ക്യാമറ ഹെല്‍മറ്റുമായി ഘടിപ്പിച്ചതിനാല്‍, മോഡിഫിക്കേഷന്റെ പരിധിയില്‍ ബൈക്ക് ഉള്‍പ്പെടുമെന്നും, ഇത് മറ്റൊരു കുറ്റമാണെന്നും പൊലീസ് വാദിച്ചു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

ഇത് ശരിക്കും ശരിയാണോ?

ഇവിടെ പൊലീസിന്റെ നിലപാട് തെറ്റാണ്. മോട്ടോര്‍സൈക്കിളില്‍ ക്യാമറ ഉപയോഗിക്കുന്നതും, റൈഡിംഗ് ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതും നിയമലംഘനമല്ല.

Recommended Video

Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

കൂടാതെ, ഹെല്‍മറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് മോഡഫിക്കേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതും അല്ല. എന്തായാലും ഏറെ വാക്ക് തര്‍ക്കത്തിനൊടുവില്‍ മേല്‍ പറഞ്ഞ ക്യാമറ ഉപയോഗം, മോഡിഫിക്കേഷന്‍ എന്നീ ആരോപണങ്ങളില്‍ നിന്നും പൊലീസ് പിന്മാറി.

എന്നാല്‍ റിയര്‍വ്യൂ മിററുകള്‍ ഇല്ലായെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഇസ്മയിലില്‍ നിന്നും പൊലീസ് പിഴ ഈടാക്കുകയും ചെയ്തു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

നേരത്തെ, അമിത വേഗത ആരോപിച്ച് പുത്തന്‍ കെടിഎം RC 200 ന്റെ ഇന്ധനടാങ്കില്‍ ഉപ്പ് വിതറിയ പൊലീസ് നടപടിയും ഏറെ ദേശീയ ശ്രദ്ധ നേടിയിരുന്നു.

ഹെല്‍മറ്റില്‍ ഗോപ്രോ ക്യാമറ ഘടിപ്പിക്കുന്നത് നിയമലംഘനമോ?; മോഡിഫിക്കേഷന്‍ എന്ന് ആരോപിച്ച് പൊലീസ്

അമിത വേഗതയുടെ പശ്ചാത്തലത്തിലാണ് ബൈക്ക് തടഞ്ഞതെന്ന പൊലീസിന്റെ വിശദീകരണത്തെ റൈഡര്‍ ചോദ്യം ചെയ്തതോടെയയാണ് അന്ന് സംഭവം കൈവിട്ടത്.

Most Read Articles

Malayalam
English summary
Cops Stop KTM Duke 390 Rider With GoPro. Read in Malayalam.
Story first published: Saturday, October 14, 2017, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X