ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

Written By:

ഇനിയും പറയുമോ റോയല്‍ എന്‍ഫീല്‍ഡ് പഴഞ്ചനാണെന്ന്? ഇനി ആരാധകര്‍ക്ക് ധൈര്യമായി ചോദിക്കാം. പുതിയ നിറപതിപ്പുകളില്‍ ക്ലാസിക് 350, ക്ലാസിക് 500 മോട്ടോര്‍സൈക്കിളുകളെ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

ഗണ്‍മെറ്റല്‍ നിറത്തില്‍ ഒരുങ്ങിയ ക്ലാസിക് 350 യും, സ്റ്റെല്‍ത്ത് ബ്ലാക് നിറത്തില്‍ ഒരുങ്ങിയ ക്ലാസിക് 500 മാണ് എന്‍ഫീല്‍ഡ് നിരയിലേക്ക് പുതുതായി കടന്നുവന്നിരിക്കുന്നത്.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

1.59 ലക്ഷം രൂപയാണ് പുതിയ ക്ലാസിക് 350 യുടെ ചെന്നൈ ഓണ്‍-റോഡ് വില; 2.05 ലക്ഷം രൂപ ഓണ്‍-റോഡ് വിലയിലാണ് പുതിയ ക്ലാസിക് 500 ഉം വന്നെത്തിയിരിക്കുന്നത് (ചെന്നൈ).

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

റിയര്‍ ഡ്രം ബ്രേക്കോടെയുള്ള സാധാരണ എന്‍ഫീല്‍ഡ് പതിപ്പുകളില്‍ നിന്നും 10,000 രൂപ വിലവര്‍ധനവിലാണ് പുതിയ ക്ലാസിക് 350, 500 മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാവുന്നത്.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

സെപ്തംബര്‍ 18 മുതല്‍ പുതിയ മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് റോയല്‍ എന്‍ഫീല്‍ഡ് ആരംഭിക്കും. സെപ്തംബര്‍ അവസാനത്തോടെ തന്നെ മോഡലുകളുടെ വിതരണവും റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങുമെന്നാണ് സൂചന.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

പുതിയ നിറങ്ങള്‍ക്ക് പുറമെ റിയര്‍ ഡിസ്‌ക് ബ്രേക്കും, തണ്ടര്‍ബേര്‍ഡില്‍ നിന്നുള്ള സ്വിംഗ് ആമും പുതിയ പതിപ്പുകളുടെ വിശേഷങ്ങളാണ്. അതേസമയം, നിലവിലുള്ള ക്ലാസിക് 350, 500 പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുന്നില്ല.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ലാതെയാണ് പുതിയ ക്ലാസിക് 350, 500 പതിപ്പുകള്‍ എത്തുന്നത്. 19.72 bhp കരുത്തും 28 Nm torque ഉം ഏകുന്നതാണ് 350 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

26.8 bhp കരുത്തും 41.3 Nm torque മാണ് 500 സിസി ഫ്യൂവല്‍ എഞ്ചിക്ടഡ് എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ഇരു എഞ്ചിനുകളിലും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

ഒരു പതിറ്റാണ്ട് കാലത്തോളമുള്ള ബന്ധമാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് മോഡലുകള്‍ക്ക് ഇന്ത്യന്‍ വിപണിയുമായി. അടുത്തിടെയാണ് ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ച് മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് അപ്‌ഡേറ്റ് ചെയ്തത്.

ഇത് ഗംഭീരം! പുതിയ ലുക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് എത്തി — അറിയേണ്ടതെല്ലാം

എന്തായാലും 2018 ഓടെ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാകുന്ന പശ്ചാത്തലത്തില്‍, റോയല്‍ എന്‍ഫീല്‍ഡിന്റെ അടുത്ത അപ്‌ഡേറ്റ് അടുത്ത വര്‍ഷം പകുതിയോടെ പ്രതീക്ഷിക്കാം.

English summary
Royal Enfield Classic 350 Gunmetal Grey And Classic 500 Stealth Black Launched In India. Read in Malayalam.
Please Wait while comments are loading...

Latest Photos