റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

Written By:

കഫെ റേസര്‍ എഡിഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിയ്ക്കുള്ള സ്ഥാനം പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. എന്നാല്‍ ഒരു ഫ്‌ളാറ്റ് ട്രാക്കറായി കോണ്ടിനന്റല്‍ ജിടിയെ സങ്കല്‍പിക്കാന്‍ സാധിക്കുമോ?

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

എന്നാല്‍ കസ്റ്റം ഗ്രൂപ്പ് മോട്ടോറെലിക്, റോയല്‍ എന്‍ഫീല്‍ഡ് കോണ്‍ടിനന്റല്‍ ജിടിയ്ക്ക് നല്‍കിയ മേക്കോവര്‍, ആരെയും ഒന്ന് അതിശയിപ്പിക്കും. ഫ്‌ളാറ്റ് ട്രാക്കര്‍ പരിവേഷത്തിലെത്തുന്ന കോണ്‍ടിനന്റല്‍ ജിടിയെ, റോയല്‍ ട്രാക്കര്‍ എന്നാണ് മോട്ടോറെലിക് വിശേഷിപ്പിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

വൈറ്റ് പെയിന്റ് സ്‌കീമും, ഹൈ-പൈപുകളും കസ്റ്റം മോഡല്‍ കോണ്‍ടിനന്റല്‍ ജിടിയില്‍ എടുത്തു കാണിക്കുന്നു. ഹാരിസ് പെര്‍ഫോര്‍മന്‍സ് ഫ്രെയിമില്‍ ഒരുങ്ങിയ റോയല്‍ ട്രാക്കറില്‍, പുതിയ സീറ്റും ഫ്യൂവല്‍ ടാങ്കുമാണ് ഇടംപിടിക്കുന്നതും.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

പുതിയ ഫ്രെയിമിന്റെ പശ്ചാത്തലത്തില്‍, പുതുക്കിയ ഫ്രണ്ട്-റിയര്‍ സസ്‌പെന്‍ഷനാണ് റോയല്‍ ട്രാക്കറിലുള്ളത്.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

ഫ്രണ്ട് എന്‍ഡില്‍ ഇടംപിടിക്കുന്ന കെ-ടെക്ക് സസ്‌പെന്‍ഷന്‍ റോയല്‍ ട്രാക്കര്‍ കോണ്ടിനന്റല്‍ ജിടിയുടെ ഉയരം 2 ഇഞ്ച് കുറയ്ക്കുന്നു. റിയര്‍ എന്‍ഡില്‍ കെ-ടെക്ക് ബില്‍ട്ട് ഷോക്കുകളാണ് ഇടംപിടിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

സസ്‌പെന്‍ഷന്‍ മാറ്റങ്ങള്‍, മോട്ടോര്‍സൈക്കിളിന് ക്ലാസിക് ട്രാക്കര്‍ പ്രൊഫൈല്‍ നല്‍കുന്നു.

യമഹ XT225 ന്റെ ടാങ്കാണ് റോയല്‍ ട്രാക്കറിന് ലഭിച്ചിട്ടുള്ളത്. ടാങ്ക് ലേഔട്ടിന് അനുയോജ്യമായാണ് സീറ്റ് ഡിസൈന്‍ ഒരുങ്ങുന്നതും.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

വൈറ്റ് സ്‌കീം പശ്ചാത്തലത്തില്‍ ടാങ്ക്, സീറ്റ് ഘടനകള്‍ക്ക് ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ ലൈനുകള്‍ ലഭിക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

കോണ്‍ടിനന്റല്‍ ജിടിയിലുള്ള ഒറിജിനല്‍ ഇഎഫ്‌ഐ സിസ്റ്റത്തിന് പകരം, യുണിപോഡ് ഫില്‍ട്ടറുള്ള ബ്രിട്ടീഷ് കാര്‍ബ്യുറേറ്ററാണ് നല്‍േകിയിരിക്കുന്നത്.

റോയല്‍ എന്‍ഫീല്‍ഡിനെ ഫ്‌ളാറ്റ് ട്രാക്കറാക്കിയാല്‍ എന്താകും അവസ്ഥ?

പിരെല്ലി MT90 ടയറുകള്‍ മോട്ടോര്‍സൈക്കിളിന് ഡേര്‍ട്ട്-ട്രാക്കര്‍ ലുക്ക് നല്‍കുന്നു.

English summary
Royal Enfield Continental GT Turns Flat Tracker. Read in Malayalam.
Please Wait while comments are loading...

Latest Photos