ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ ഒരുങ്ങി റോയല്‍ എന്‍ഫീല്‍ഡ്

Written By:

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്ത. ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റിയെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കുന്നു.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗനില്‍ നിന്നും ഡ്യുക്കാറ്റിയെ നേടാനുള്ള തീവ്രശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഫോക്‌സ് വാഗന് കീഴിലാണ് സൂപ്പര്‍ബൈക്ക് നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി വിപണിയില്‍ എത്തുന്നത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഡീസല്‍ മലിനീകരണ വിവാദത്തില്‍ തിരിച്ചടി നേരിട്ട ഫോക്‌സ് വാഗന് ഇറ്റാലിയന്‍ ബ്രാന്‍ഡായ ഡ്യുക്കാറ്റിയെ വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചൂവെന്ന് നേരത്തെ രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

നിലവില്‍ 10500 കോടി രൂപയോളമാണ് ഡ്യുക്കാറ്റിയുടെ മതിപ്പ് വില.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

മറുഭാഗത്ത് ഐഷര്‍ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലാണ് റോയല്‍ എന്‍ഫീല്‍ഡ് നിലകൊള്ളുന്നത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

കഴിഞ്ഞ ഏതാനും വര്‍ഷമായി വിപണിയില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അതിനാല്‍ വിദേശ വിപണികളിലെ പ്രീമിയം തലങ്ങളിലേക്ക് ഡ്യുക്കാറ്റിയിലൂടെ പ്രവേശനം നേടാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഫോക്‌സ് വാഗനില്‍ നിന്നും ഡ്യുക്കാറ്റിയെ നേടാനുള്ള ചര്‍ച്ചകള്‍ റോയല്‍ എന്‍ഫീല്‍ഡ് നടത്തി വരികയാണ്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഇന്ത്യന്‍ വിപണിയില്‍ ഡ്യുക്കാറ്റിയുടെ വളര്‍ച്ചയും, ഫോക്‌സ് വാഗനില്‍ നിന്നും ഡ്യുക്കാറ്റിയെ സ്വന്തമാക്കുന്നതിനുള്ള വിലയും എല്ലാം റോയല്‍ എന്‍ഫീല്‍ഡ് പരിശോധിച്ച് വരികാണെന്ന് റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

അതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ നീക്കത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ഐഷര്‍ മോട്ടോര്‍സ് തയ്യാറായിട്ടില്ല.

നിലവില്‍ സ്വീഡിഷ് കമ്പനിയായ വോള്‍വോയുമായും യൂട്ടിലിറ്റി നിര്‍മ്മാതാക്കളായ പോളാരിസുമായും ഐഷര്‍ സംയുക്ത കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഡ്യുക്കാറ്റിയെ ഐഷര്‍ സ്വന്തമാക്കാനുള്ള സാധ്യത പോളാരിസ് വൃത്തങ്ങള്‍ തള്ളിക്കളഞ്ഞില്ല എന്നതും ശ്രദ്ധേയം.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഫോക്‌സ് വാഗന്‍ ഗ്രൂപ്പിന്റെ പ്രീമിയം കാര്‍ ഡിവിഷനായ ഔടിക്ക് കീഴിലാണ് നിലവില്‍ ഡ്യുക്കാറ്റി അണിനിരക്കുന്നത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

2012 ല്‍ 6000 കോടി രൂപയ്ക്കാണ് ജര്‍മ്മന്‍ കമ്പനി ഡ്യുക്കാറ്റിയെ സ്വന്തമാക്കിയത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

800 സിസി മുതല്‍ 1200 സിസി വരെയുള്ള മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഡ്യുക്കാറ്റി മോഡലുകള്‍ ഏറെ പ്രശസ്തമാണ്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

2016 ല്‍ 4196 കോടി രൂപയുടെ വില്‍പനയാണ് ഡ്യുക്കാറ്റി നടത്തിയത്. സുസൂക്കി, ഹോണ്ട, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നീ നിര്‍മ്മാതാക്കളും ഡ്യുക്കാറ്റിയിന്മേല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധേയം.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

വിദേശവിപണികളില്‍ തനത് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ഡ്യുക്കാറ്റി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

ഡ്യുക്കാറ്റിയുടെ നൂതന സാങ്കേതികത, റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലേക്ക് വന്നെത്തുന്നത് കമ്പനിയുടെ കുതിപ്പിന് വഴിവെക്കും എന്നതിന് യാതൊരു സംശയവുമില്ല.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

മാത്രമല്ല, ഡ്യുക്കാറ്റിയുടെ ബ്രാന്‍ഡ് നാമത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് വിദേശവിപണികളില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ അവസരം ലഭിക്കും.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

റോയല്‍ എന്‍ഫീല്‍ഡിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഐഷര്‍ മോട്ടോര്‍സിന് വിപണിയില്‍ നിന്നും ഇത് വരെയും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31 ശതമാനം വളര്‍ച്ചയാണ് റോയല്‍ എന്‍ഫീല്‍ഡ് രേഖപ്പെടുത്തിയത്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

2015-16 കാലയളവില്‍ 5 ലക്ഷം റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ വില്‍ക്കപ്പെട്ടപ്പോള്‍, 2016-17 കാലയളവില്‍ വില്‍ക്കപ്പെട്ടത് 6.66 ലക്ഷം മോഡലുകളാണ്.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

നിലവില്‍ ബുള്ളറ്റ് (350 സിസി, 500 സിസി), തണ്ടര്‍ബേര്‍ഡ് (350 സിസി, 500 സിസി), ക്ലാസിക് (350 സിസി, 500 സിസി), ഹിമാലയന്‍ (410 സിസി), കോണ്‍ടിനന്റല്‍ ജിടി (350 സിസി, 500 സിസി) എന്നിങ്ങനെയാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ പോര്‍ട്ട്‌ഫോളിയോ.

ഡ്യുക്കാറ്റിയില്‍ നോട്ടമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; സ്വന്തമാക്കുമെന്ന് സൂചന

1.2 ലക്ഷം രൂപ ആരംഭവിലയില്‍ വന്നെത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയില്‍ ഏറ്റവും വിലയേറിയ താരം, 2.45 ലക്ഷം രൂപ വിലയില്‍ അവതരിക്കുന്ന കോണ്‍ടിനന്റല്‍ ജിടിയാണ് (ദില്ലി എക്‌സ്‌ഷോറൂം വില).

English summary
Royal Enfield Could Buy Ducati From Volkswagen. Read in Malayalam.
Story first published: Monday, May 8, 2017, 17:20 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark