റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

Written By:

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ചെന്നൈ ഉത്പാദനകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. വര്‍ധിച്ച് വരുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലത്തലത്തിലാണ് ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ്, വല്ലം വഡഗലില്‍ ഉത്പാദനം ആരംഭിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

ആഭ്യന്തര, രാജ്യാന്തര വിപണികളിലേക്കുള്ള മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തിനായി 800 കോടി രൂപയുടെ നിക്ഷേപമാണ് അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്.

റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

വല്ലം വഡഗല്‍ പ്ലാന്റില്‍ നിന്നും രാജ്യാന്തര-ആഭ്യന്തര വിപണികളിലേക്കുള്ള മോഡലുകള്‍ ഒരുങ്ങും. 50 ഏക്കറിലായി കിടക്കുന്ന വല്ലം വഡഗല്‍ പ്ലാന്റ്, റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഉത്പാദന കേന്ദ്രമാണ്.

റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

ആദ്യ ഘട്ടത്തില്‍ വല്ലം വഡഗല്‍ പ്ലാന്റില്‍ നിന്നും പ്രതിവര്‍ഷം 300,000 മോട്ടോര്‍സൈക്കിളുകളെ ഉത്പാദിപ്പിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്.

Recommended Video - Watch Now!
Triumph Street Scrambler Launched In India | In Malayalam - DriveSpark മലയാളം
റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

2017-18 സാമ്പത്തിക വര്‍ഷം 825,000 യൂണിറ്റുകളുടെ ഉത്പാദനമാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ ലക്ഷ്യം. 2016-17 കാലയളവില്‍ 667,135 മോട്ടോര്‍സൈക്കിളുകളാണ് റോയല്‍ എന്‍ഫീല്‍ഡ് നിരയില്‍ നിന്നും വിപണിയില്‍ എത്തിയത്.

റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

2014 ഒക്ടോബറില്‍ പ്ലാന്റിനായി വല്ലം വഡഗലില്‍ ഭൂമി ഏറ്റെടുത്തെങ്കിലും 15 മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാന്റിന്റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചത്. റെക്കോര്‍ഡ് വേഗത്തിലാണ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതെന്ന് കമ്പനി വ്യക്തമാക്കുന്നു.

റോയല്‍ എന്‍ഫീല്‍ഡിന് തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റ്

എന്തായാലും പുതിയ ഉത്പാദന കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്കായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് കുറയുമെന്നാണ് സൂചന.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Royal Enfield Strengthens It's Manufacturing Facility Operations. Read in Malayalam.
Story first published: Monday, August 28, 2017, 14:50 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark