പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; അമ്പരപ്പ് മാറാതെ ആരാധകർ

Written By:

റോയല്‍ എന്‍ഫീല്‍ഡിന് ഇതെന്ത് പറ്റി? പലരും ഇന്ന് ചോദിച്ച് തുടങ്ങി. പ്രൗഢ ഗംഭീരമായ റോയല്‍ എന്‍ഫീല്‍ഡുകള്‍ മോഡിഫിക്കേഷനുള്ള പതിവ് ക്യാന്‍വാസാണെന്ന് നമ്മുക്ക് അറിയാം.

To Follow DriveSpark On Facebook, Click The Like Button
പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

എന്നാല്‍ കമ്പനി ഔദ്യോഗികമായി തന്നെ റോയല്‍ എന്‍ഫീല്‍ഡ് മോഡിഫിക്കേഷനുകള്‍ അവതരിപ്പിച്ച് തുടങ്ങിയിരിക്കുകയാണ്. ജെന്റില്‍മാന്‍ ബ്രാറ്റും, സര്‍ഫ്‌റേസറും കണ്ട് അമ്പരന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയ നാല് കസ്റ്റം മോഡുകളെ കൂടി റോയല്‍ എന്‍ഫീല്‍ഡ് എത്തിക്കുന്നു.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

പുതിയ മോഡിഫിക്കേഷനുകള്‍ക്കായി ഇന്‍ലൈന്‍ ത്രീ, ടിഎന്‍ടി മോട്ടോര്‍സൈക്കിള്‍സ്, ബുള്‍ സിറ്റി കസ്റ്റംസ്, ബോംബെ കസ്റ്റം വര്‍ക്ക് എന്നീ കസ്റ്റം ബില്‍ഡര്‍മാരുമായി റോയല്‍ എന്‍ഫീല്‍ഡ് സഖ്യം ചേര്‍ന്നിരിക്കുകയാണ്.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ക്ലാസിക് 500, കോണ്‍ടിനന്റല്‍ ജിടി മോഡലുകളാണ് അത്യപൂര്‍വ്വ കസ്റ്റം മോഡിഫിക്കേഷനുകള്‍ക്ക് വിധേയമാക്കുന്നതും.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

ഇന്ത്യന്‍ യുവത്വത്തിന്റെ തുടിപ്പിനെ സംതൃപ്തിപ്പെടുത്തുകയാണ് നാല് പുതിയ കസ്റ്റം മോഡലുകളിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

കടുപ്പമാര്‍ന്ന കളര്‍ കോംബിനേഷന്‍, ക്രോംവര്‍ക്കുകള്‍, കോപ്പര്‍-വുഡ് ബ്ലെന്‍ഡിംഗ്, മെറ്റല്‍-ലെതര്‍ ബ്ലെന്‍ഡിംഗുകളാണ് കസ്റ്റം മോഡുകളില്‍ ഏറെ ശ്രദ്ധേയം.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

പുതിയ കസ്റ്റം മോഡിഫിക്കേഷനുകളെ ചിത്രീകരിക്കുന്ന പ്രിന്റഡ് റോയല്‍ എന്‍ഫീല്‍ഡ് ടീഷര്‍ട്ടുകളും കമ്പനിയുടെ പുതിയ ഗിയറുകളും കമ്പനി ലഭ്യമാക്കി തുടങ്ങി.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

കസ്റ്റം മോഡുകള്‍ക്ക് അനുയോജ്യമായ ഹെല്‍മറ്റുകള്‍, ഗ്ലോവുകള്‍, ബെല്‍റ്റുകള്‍, ബാഡ്ജുകള്‍, ബൂട്ടുകള്‍ ഉള്‍പ്പെടുന്ന റൈഡ് കളക്ഷനും റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്നു.

പുതിയ നാല് കസ്റ്റം മോഡുകളുമായി റോയല്‍ എന്‍ഫീല്‍ഡ്; നടപടിയില്‍ അമ്പരന്ന് ആരാധകര്‍

പുതിയ റൈഡ് ഗിയര്‍ കളക്ഷന്‍, റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളിലും, കമ്പനി സ്റ്റോറുകളിലും, എക്‌സ്‌ക്ലൂസീവ് ഗിയര്‍ സ്‌റ്റോറുകളിലും, ഫ്‌ളിപ്പ്കാര്‍ട്ട്, മിന്ത്ര പോലുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും ലഭ്യമാണ്.

English summary
Royal Enfield Ties Up With Designers; Reveals Four Custom Builds. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark