ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്കും പങ്കെടുക്കാം

Written By:

ഓഫ്‌റോഡ് അഡ്വഞ്ചറാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അവസരം നിങ്ങളെ തേടിയെത്തിയിരിക്കുകയാണ്. അഡ്വഞ്ചര്‍ പ്രേമികള്‍ക്കായി റോയല്‍ എന്‍ഫീല്‍ഡ് ഒരുക്കുന്ന ഓഫ്‌റോഡിംഗ് മത്സരം (നോണ്‍-എക്‌സ്ട്രീം റൈഡ്) - 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്കും പങ്കെടുക്കാം.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

കോമ്പറ്റീറ്റീവ് ടീം ഇവന്റായ സ്‌ക്രാമ്പിളിന്റെ ആദ്യ എഡിഷന്‍, ജൂണ്‍ 14 മുതല്‍ 18 വരെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ വെച്ച് നടക്കും. പര്യവേക്ഷണവും, സാഹസികതയും മോട്ടോര്‍സൈക്കിളിംഗ് റൈഡിനൊപ്പം കോര്‍ത്തിണക്കുകയാണ് സ്‌ക്രാമ്പിളിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യം വെയ്ക്കുന്നത്.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

നാല് ദിനം നീളുന്ന മത്സര പരിപാടികളില്‍ റൈഡറുടെ കഴിവും, വ്യക്തിത്വവും, സാഹചര്യത്തിനൊത്ത ഡ്രൈവിംഗ് പ്രകടനങ്ങളും എല്ലാം പരീക്ഷിക്കപ്പെടും.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

അതേസമയം, സ്‌ക്രാമ്പിളിലൂടെ ഓരോ റൈഡര്‍ക്കും മികച്ച കമ്മ്യൂണിറ്റി റൈഡിംഗ് അനുഭൂതി ലഭിക്കുമെന്നും റോയല്‍ എന്‍ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. www.royalenfield.com/scramble എന്ന വെബ്‌സൈറ്റില്‍ നിന്നും സ്‌ക്രാമ്പിളിലേക്കുള്ള രജിസ്ട്രേഷന്‍ നേടാം.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

മറ്റ് ഓഫ്‌റോഡിംഗ് മത്സരങ്ങള്‍ പോലെ അതിവേഗതയല്ല സ്‌ക്രാമ്പിളില്‍ പരീക്ഷിക്കപ്പെടുക. പകരം, പര്യവേക്ഷണ സാഹസികതയുടെ അടിസ്ഥാനത്തിലാണ് ഓരോ റൈഡറെയും സ്‌ക്രാമ്പിളില്‍ വിലയിരുത്തുക.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

ഓഫ്‌റോഡിംഗ് പര്യവേക്ഷണ-സാഹസികതയെ ഓരോ റൈഡറിലും എത്തിക്കുകയാണ് സ്‌ക്രാമ്പിളിലൂടെ തങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് പ്രസിഡന്റ് രുദ്രജീത്ത് സിംഗ് പറഞ്ഞു.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

ഇന്ത്യയില്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിംഗ് സമൂഹത്തിന് റോയല്‍ എന്‍ഫീല്‍ഡ് വേണ്ടി ഒരുക്കുന്ന ആദ്യ നോണ്‍-എക്‌സ്ട്രീം കോമ്പിറ്റിറ്റീവ് റൈഡ് ഫോര്‍മാറ്റാണ് സ്‌ക്രാമ്പിള്‍.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിംഗിലേക്കുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രയാണമാണ് സ്‌ക്രാമ്പിളെന്നും, ഹിമാലയനില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടെ അനുഭവം ഏറെ രസകരമാകുമെന്നും രുദ്രജീത്ത് സിംഗ് പറഞ്ഞു.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

പുരുഷന്മാര്‍ക്ക് ഒപ്പം സ്ത്രീകള്‍ക്കും സ്‌ക്രാമ്പിളില്‍ മത്സരിക്കാം. രണ്ട് അംഗങ്ങള്‍ വീതമുള്ള ടീമായാണ് സ്‌ക്രാമ്പിളില്‍ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുക.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

ഓരോ ദിവസവും പുതിയ വെല്ലുവിളികള്‍ നിറഞ്ഞ ദുര്‍ഘട മത്സരങ്ങളാണ് സ്‌ക്രാമ്പിളില്‍ മത്സരാര്‍ത്ഥികള്‍ നേരിടുക. TSD ( Time-Speed-Distance) പശ്ചാത്തലത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുക.

ഓഫ്‌റോഡ് അഡ്വഞ്ചര്‍ പ്രേമിയാണോ? റോയല്‍ എന്‍ഫീല്‍ഡ് 'സ്‌ക്രാമ്പിളില്‍' നിങ്ങള്‍ക്ക് പങ്കെടുക്കാം

റൈഡ് ഷെഡ്യൂള്‍ ഇങ്ങനെ-

14 ജൂണ്‍ 2017 :

ഒത്ത് ചേരല്‍ - മോട്ടോര്‍വേള്‍ഡ്, നവ്ബാഹര്‍, ഷിംല 171002, ഹിമാചല്‍ പ്രദേശ്

റൈഡേഴ്‌സ് ബ്രീഫിംഗ് - കോട്ടി റിസോര്‍ട്ട്‌സ്, മസോഭ്ര, ഷിംല

15 ജൂണ്‍ 2017 : ലെഗ് 1 - റേസ് ഡെയ്

16 ജൂണ്‍ 2017 : ലെഗ് 2 - റേസ് ഡെയ്

17 ജൂണ്‍ 2017 : ലെഗ് 3 - റേസ് ഡെയ്; സമ്മാന വിതരണം

18 ജൂണ്‍ 2017 : ചെക്ക് ഔട്ട്

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Royal Enfield Announces 'Scramble' Competitive Event. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark