മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

Written By:

സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വാഹനങ്ങളെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ ലോജിസ്റ്റിക് സേവനങ്ങളെ ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. സുരക്ഷയാണ് ലോജിസ്റ്റിക് പ്രൊവൈഡര്‍മാര്‍ നല്‍കുന്ന വാഗ്ദാനവും.

മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

എന്നാല്‍ കേരളത്തില്‍ നിന്നും മണാലിയിലേക്ക് മോട്ടോര്‍സൈക്കിളുകളെ കയറ്റി അയച്ച റൈഡര്‍മാര്‍ക്ക് പറയാനുള്ളത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്.

Recommended Video - Watch Now!
MV Agusta Brutale 800 Launched In India | In Malayalam - DriveSpark മലയാളം
മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

ചതഞ്ഞ ഫ്യൂവല്‍ ടാങ്ക്, വളഞ്ഞ ഫെന്‍ഡറുകള്‍, തകര്‍ന്ന മറ്റു ഘടകങ്ങള്‍.. GATI-KWE മുഖേന മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥയാണിത്.

മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

റൈഡര്‍മാരില്‍ ഒരാളായ ഷാനു കല്ലങ്ങാടി ഫെയ്സ്ബുക്കില്‍ നല്‍കിയ വീഡിയോ സംഭവത്തിലേക്ക് വെളിച്ചം വീശുന്നു.

തീര്‍ത്തും നിരുത്തരവാദിത്വത്തോടെയാണ് ഇരു റോയല്‍ എന്‍ഫീല്‍ഡുകളെയും GATI-KWE സമീപിച്ചിരിക്കുന്നതെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

മുന്‍നിര ജാപ്പനീസ് ലോജിസ്റ്റിക് പ്രൊവര്‍ഡറായ കിന്റെസു വേള്‍ഡ് എക്‌സ്പ്രസും ഗട്ടി ലിമിറ്റഡ് എന്ന ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള സംയുക്ത പങ്കാളിത്തമാണ് ഗട്ടി-കിന്റെസു എക്‌സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡ് (Gati-KWE).

മണാലിയിലേക്ക് കയറ്റി അയച്ച റോയല്‍ എന്‍ഫീല്‍ഡുകളുടെ അവസ്ഥ; വീഡിയോ

മണാലിയില്‍ അതിദാരുണമായി എത്തിയ റോയല്‍ എന്‍ഫീല്‍ഡുകളില്‍ കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.ആവശ്യമായ സുരക്ഷ സജ്ജീകരണങ്ങള്‍ക്ക് ഒപ്പമുള്ള റോയല്‍ എന്‍ഫീല്‍ഡുകള്‍ വഴിയില്‍ എടുത്തെറിഞ്ഞ നിലയിലാണ് കാണപ്പെട്ടത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
This Happened When Motorcycles Transported To Manali. Read in Malayalam.
Story first published: Friday, July 28, 2017, 11:47 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark