ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

Written By:

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന്റെ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ്, 'ബീയിംഗ് ഹ്യൂമണി'നെ പറ്റി കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ ഇതാ ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ മാതൃക ഉയര്‍ത്തി ബീയിംഗ് ഹ്യുമണ്‍ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുകയാണ്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

ബീയിംഗ് ഹ്യുമണ്‍ ഇ-സൈക്കിളുകളാണ് (ഇലക്ട്രിക് സൈക്കിള്‍) പരിസ്ഥിതി ദിനത്തില്‍ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡെന്ന ടാഗില്‍ നിന്നും ബീയിംഗ് ഹ്യൂമണ്‍ പുറത്ത് കടന്നിരിക്കുകയാണ്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

ബാന്ദ്രയിലുള്ള നിന്നുള്ള വീട്ടില്‍ നിന്നും പ്രസ് കോണ്‍ഫറന്‍സ് വിളിച്ച് ചേര്‍ത്ത മെഹ്ബൂബ് സ്റ്റുഡിയോ വരെ സല്‍മാന്‍ ഖാന്‍ ഇ-സൈക്കിള്‍ ചവിട്ടിയാണ് എത്തിയത്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

അഞ്ച് തവണ ദേശീയ ചാമ്പ്യനും ഒളിമ്പിക് നീന്തല്‍ താരവുമായ റെഹാന്‍ പൊഞ്ചയാണ് ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കളിന്റെ അവതരണത്തില്‍ മുഖ്യാതിഥിയായി എത്തിയത്. അര്‍ജുന അവാര്‍ഡ് ജേതാവും കൂടിയാണ് റെഹാന്‍ പൊഞ്ച.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

രണ്ട് വേരിയന്റുകളിലായാണ് ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകള്‍ അവതരിച്ചിരിക്കുന്നത്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

BH27, BH12 എന്നീ രണ്ട് വേരിയന്റുകളിലും നാല് കളര്‍ ഓപ്ഷനുകളാണ് ബീയിംഗ് ഹ്യൂമണ്‍ ഒരുക്കിയിരിക്കുന്നത്. വൈറ്റ്, യെല്ലോ, റെഡ്, ബ്ലാക് എന്നീ നിറങ്ങളിലാണ് ഇ-സൈക്കിളുകള്‍ ലഭ്യമാകുന്നത്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

വരും മാസങ്ങളില്‍ ഇ-സൈക്കിളിന്റെ കൂടുതല്‍ വേരിയന്റുകള്‍ അവതരിപ്പിക്കും.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

പരിസ്ഥിതി സൗഹാര്‍ദ്ദമായ ഇന്ത്യയിലേക്കുള്ള ചുവട് വെയ്പാണ് ഇ-സൈക്കിളിലൂടെ ബീയിംഗ് ഹ്യൂമണ്‍ നടത്തുന്നതെന്ന് അവതരണ വേളയില്‍ ബ്രാന്‍ഡ് വ്യക്തമാക്കി.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

ഊര്‍ജ്ജ സംരക്ഷണത്തിന് ഒപ്പം, ഇ-സൈക്കിളുകള്‍ മുഖേന വായു മലിനീകരണവും, ശബ്ദ മലിനീകരണവും നിയന്ത്രിക്കാമെന്നും കമ്പനി വ്യക്തമാക്കി.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

ബീയിംഗ് ഹ്യൂമണ്‍ മുംബൈ ഷോറൂമില്‍ നിന്നുമാണ് ഉപഭോക്താക്കള്‍ക്ക് നിലവിൽ ഇ-സൈക്കിളുകളെ ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കുക.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

40000 രൂപ വിലയിലാണ് ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളിന്റെ ബേസ് വേരിയന്റ് ലഭ്യമാകുന്നത്. ടോപ് എന്‍ഡ് വേരിയന്റായ BH12 വിന്റെ വില 57000 രൂപയാണ്.

ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകളെ സല്‍മാന്‍ ഖാന്‍ അവതരിപ്പിച്ചു

വരു ദിവസങ്ങളില്‍ രാജ്യത്തുടനീളം ബീയിംഗ് ഹ്യൂമണ്‍ ഇ-സൈക്കിളുകള്‍ വിതരണക്കാര്‍ മുഖേന ലഭ്യമാക്കുമെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Salman Khan Launches Being Human E-Cycles. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark