പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

Written By:

ബജാജില്‍ നിന്നും പുതിയ ഒരു ലോഞ്ച് കൂടി. പുതിയ പള്‍സര്‍ NS160 യെ അവതരിപ്പിക്കാന്‍ ബജാജ് ഒരുങ്ങുന്നു. എന്നാല്‍ ഔദ്യോഗിക വരവിന് മുമ്പെ, പള്‍സര്‍ NS160 യെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

ബജാജ് ഡീലര്‍ഷിപ്പില്‍ നിന്നും Twinkle Torque പകര്‍ത്തിയ പള്‍സര്‍ NS160 യുടെ ചിത്രം, മോഡലിന്റെ ഔദ്യോഗിക വരവിലേക്കുള്ള സൂചന നല്‍കുകയാണ്. അടുത്തിടെ ബജാജ് പിന്‍വലിച്ച പള്‍സര്‍ AS150 യുടെ പശ്ചാത്തലത്തിലാണ് പള്‍സര്‍ NS160 എത്തുന്നത്.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

എന്നാല്‍ പള്‍സര്‍ ലൈനപ്പിന് മോഡല്‍ പുതിയ മുഖം നല്‍കുമെന്ന സൂചനയാണ് ചിത്രങ്ങള്‍ നല്‍കുന്നതും. ശ്രേണിയില്‍ പള്‍സര്‍ 150 യ്ക്ക് മുകളിലായാകും NS160 യുടെ സ്ഥാനം.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

NS200 ന് സമാനമായ രൂപഘടനയാണ് പുതിയ NS160 യ്ക്ക് ലഭിച്ചിരിക്കുന്നതെന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. അണ്ടര്‍ബെല്ലി എക്‌സഹോസ്റ്റ്, സ്പ്ലിറ്റ് സീറ്റുകള്‍, സ്പ്ലിറ്റ് ഗ്രാബ് റെഡില്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവ ഉള്‍പ്പെടുന്നതാണ് NS160 ഫീച്ചറുകള്‍.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

NS200 മായി താരതമ്യം ചെയ്യുമ്പോള്‍, NS160 യ്ക്ക് റിയര്‍ ബ്രേക്ക് നഷ്ടമാകുന്നു.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

60.3 സിസി സിംഗിള്‍ സിലിണ്ടര്‍, ഓയില്‍-കൂള്‍ഡ് എഞ്ചിനിലാണ് പള്‍സര്‍ എന്‍എസ് 160 എത്തുക. 15 bhp കരുത്തും 14.6 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍, 5 സ്പീഡ് ഗിയര്‍ബോക്സ് ഇടംപിടിക്കുന്നു.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

പള്‍സര്‍ എന്‍എസ് 160 യെ തുര്‍ക്കിയില്‍ ബജാജ് ഇതിനകം ലഭ്യമാക്കി കഴിഞ്ഞു. ഫ്രണ്ട് എന്‍ഡില്‍ സിംഗില്‍ ചാനല്‍ എബിഎസോടെയും, റിയര്‍ എന്‍ഡില്‍ ഡ്രം ബ്രേക്ക് സെറ്റപ്പോടെയുമാണ് തുര്‍ക്കിയില്‍ എന്‍എസ് 160 എത്തുന്നത്.

പുതിയ ബജാജ് പള്‍സര്‍ NS160 യുടെ ചിത്രങ്ങള്‍ ചോര്‍ന്നു — വരവ് ഉടന്‍?

അതേസമയം, ഇന്ത്യന്‍ അവതരണത്തില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി എബിഎസ് മോഡലില്‍ നഷ്ടപ്പെട്ടേക്കാം. സുസൂക്കി ജിക്സര്‍, യമഹ FZ FI v2.0, ഹോണ്ട സിബി ഹോണറ്റ് 160 R എന്നിവരുമായാകും പള്‍സര്‍ എന്‍എസ് 160 മത്സരിക്കുക.

കൂടുതല്‍... #ബജാജ് #spy pics
English summary
Spy Pics: Bajaj Pulsar NS160 Spotted At Dealership — Launch Imminent? Read in Malayalam.
Story first published: Tuesday, June 27, 2017, 10:56 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark