പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

Written By:

പുതിയ മോട്ടോര്‍സൈക്കിളിനെ ഒരുക്കുന്നതിന്റെ പണിപ്പുരയിലാണ് മഹീന്ദ്ര ടൂ-വീലേഴ്‌സ്. ഫ്‌ളാഗ്ഷിപ്പ് മോഡല്‍ മോജോയിലേക്ക് ഒരു പുതിയ വേരിയന്റിനെ ഒരുക്കാനുള്ള തീവ്രശമത്തിലാണ് മഹീന്ദ്രയെന്ന് പുറത്ത് വന്ന ചിത്രങ്ങളും വെളിപ്പെടുത്തുന്നു.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

പൂനെയില്‍ റോഡ് ടെസ്റ്റ് നടത്തുന്ന പുതിയ വേരിയന്റിന്റെ ചിത്രങ്ങള്‍, മോട്ടോര്‍ബീമാണ് പകര്‍ത്തിയത്. ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റുകളുടെ അസാന്നിധ്യമാണ് പുതിയ വേരിയന്റില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

പുതിയ വേരിയന്റ്, കാഴ്ചയില്‍ മോജോയില്‍ നിന്നും ഏറെ വ്യത്യസ്തമല്ല. വലുപ്പം കുറഞ്ഞ റിയര്‍ ടയറും, സിംഗിള്‍ എക്‌സ്‌ഹോസ്റ്റ് പൈപുമാണ് പുതിയ വേരിയന്റിനെ വ്യത്യസ്തപ്പെടുത്തുന്ന ഘടകങ്ങള്‍.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

വില കുറയ്ക്കല്‍ നടപടികളുടെ ഭാഗമായാണ് ട്വിന്‍ എക്‌സ്‌ഹോസ്റ്റിനെ പുതിയ വേരിയന്റില്‍ നിന്നും പിന്‍വലിച്ചതെന്നാണ് നിഗമനം. ട്വിന്‍ ഹെഡ്‌ലാമ്പുകള്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റ് എന്നിങ്ങനെയാണ് പുതിയ വേരിയന്റിലെ മറ്റ് ഫീച്ചറുകള്‍.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

295 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് മഹീന്ദ്ര മോജോ ഒരുങ്ങുന്നത്. 27 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മഹീന്ദ്ര നല്‍കുന്നതും.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

പുതിയ മോജോ വേരിയന്റില്‍ കാര്‍ബ്യുറേറ്റര്‍ ലഭിക്കാനുള്ള സാധ്യതയും നിലകൊള്ളുന്നു. അതിനാല്‍ കരുത്തില്‍ നേരിയ വ്യത്യാസവുമുണ്ടാകും. 21 ലിറ്റര്‍ ഇന്ധനശേഷിയോടെയാണ് മഹീന്ദ്ര മോജോ വിപണിയില്‍ എത്തുന്നത്.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

പുതിയ വേരിയന്റിന് പിരെല്ലി ടയറുകളും നഷ്ടമാകുമെന്നും സൂചനയുണ്ട്.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

നിലവില്‍ 1.65 ലക്ഷം രൂപ വിലയിലാണ് മഹീന്ദ്ര മോജോ ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില). എന്തായാലും ചെലവ് ചുരുക്കല്‍ നടപടിയ്ക്ക് വിധേയമായി എത്തുന്ന പുതിയ വേരിയന്റ്, 1.45 ലക്ഷം രൂപ പ്രൈസ് ടാഗിലാകും വിപണിയില്‍ ഇടംപിടിക്കുക.

പുതിയ മഹീന്ദ്ര മോജോ എത്തുന്നു; ക്യാമറ പകര്‍ത്തിയ പുതിയ മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍

2017 നവംബര്‍ മാസത്തോടെ പുതിയ വേരിയന്റിനെ മഹീന്ദ്ര അവതരിപ്പിക്കും. കെടിഎം ഡ്യൂക്ക് 250, ബജാജ് ഡോമിനാര്‍ 400, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലായന്‍ മോഡലുകളാണ് മഹീന്ദ്ര മോജോയുടെ എതിരാളികള്‍.

കൂടുതല്‍... #മഹീന്ദ്ര #spy pics
English summary
Spy Pics: New Mahindra Mojo Spotted Testing. Read in Malayalam.
Please Wait while comments are loading...

Latest Photos