സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് വരുന്നൂ

Written By:

ജാപ്പനീസ് ടൂ-വീലര്‍ നിര്‍മ്മാതാക്കളായ സുസൂക്കി, എബിഎസ് ഫീച്ചറുള്ള ജിക്‌സര്‍ എസ്എഫിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ വരവിന് മുമ്പെ, പുതിയ ജിക്‌സര്‍ എസ്എഫിന്റെ ബ്രോഷര്‍ പുറത്ത് വന്നിരിക്കുകയാണ്.

സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് വരുന്നൂ 1

ജിക്‌സര്‍ എസ്എഫിന്റെ ഫ്യൂവല്‍ ഇഞ്ചക്ടഡ് വേരിയന്റില്‍ മാത്രമാണ് എബിഎസിനെ സുസൂക്കി ലഭ്യമാക്കുന്നത് എന്ന് ബ്രോഷര്‍ വെളിപ്പെടുത്തുന്നു. എബിഎസിന് പുറമെ, ഒരുപിടി ഡിസൈന്‍ മിനുക്കുപണികളും ജിക്‌സര്‍ എസ്എഫി എഫ്‌ഐ വേരിയന്റില്‍ സുസൂക്കി ഒരുക്കിയിട്ടുണ്ട്.

സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് വരുന്നൂ 2
Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം

ട്രൈ-കളര്‍ പെയിന്റ് സ്‌കീമും, പുതിയ എസ്പി (സ്‌പെഷ്യല്‍ എഡിഷന്‍) ലോഗോയും, ഫ്യൂവല്‍ ടാങ്കിന്മേലുള്ള പുതുക്കിയ ഗ്രാഫിക്‌സുമാണ് പുത്തന്‍ ജിക്‌സര്‍ എസ്എഫ് എഫ്‌ഐയുടെ വിശേഷങ്ങള്‍.

സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് വരുന്നൂ

എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങള്‍ ഇല്ലാതെയാകും പുതിയ മോഡല്‍ വന്നെത്തുക. നിലവിലുള്ള 154.9 സിസി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാകും ജിക്‌സര്‍ എസ്എഫ് എഫ്‌ഐ എബിഎസ് വേരിയന്റ് ഒരുങ്ങുക. 14.5 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീജ് ഗിയര്‍ബോക്‌സും ഇടംപിടിക്കും.

സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് വേരിയന്റ് വരുന്നൂ 4

നിലവില്‍ 93,032 രൂപയാണ് ജിക്‌സര്‍ എസ്എഫ് എഫ്‌ഐ ഡ്യൂവല്‍ ഡിസ്‌ക് വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. 15000 രൂപ മുതല്‍ 20000 രൂപ വരെ വിലവര്‍ധനവിലാകും എബിഎസ് വേരിയന്റ് വിപണിയില്‍ അണിനിരക്കുക. 2018 ഏപ്രില്‍ മുതല്‍ 125 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാകാനിരിക്കെയാണ് സുസൂക്കിയുടെ പുതിയ നടപടി.

കൂടുതല്‍... #സുസുക്കി #suzuki
English summary
Suzuki Gixxer SF ABS Brochure Leaked. Read in Malayalam.
Story first published: Thursday, August 3, 2017, 10:38 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

X