സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് എത്തി; 95,599 രൂപ വിലയില്‍ സ്വന്തമാക്കാം
സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസ് ഇന്ത്യയില്‍ പുറത്തിറങ്ങി. ജിക്‌സര്‍ എസ്എഫിന്റെ കാര്‍ബ്യുറേറ്റഡ് (സ്റ്റാന്‍ഡേര്‍ഡ്), ഫ്യൂവല്‍ ഇഞ്ചക്ടഡ് (എഫ്‌ഐ) വേര്‍ഷനുകളില്‍ എബിഎസ് ഫീച്ചര്‍ ലഭ്യമാണ്.

95,599 രൂപയാണ് സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസിന്റെ (കാര്‍ബ്യുറേറ്റര്‍) എക്‌സ്‌ഷോറൂം വില. 99,312 രൂപ പ്രൈസ് ടാഗിലാണ് ജിക്‌സര്‍ എസ്എഫ് എബിഎസ് (എഫ്‌ഐ) എത്തുന്നത്.
Recommended Video


ഫ്രണ്ട് വീലുകള്‍ക്ക് പിന്തുണയേകുന്ന സിംഗിള്‍ ചാനല്‍ എബിഎസാണ് പുതിയ മോഡലില്‍ ഇടംപിടിക്കുന്നത്. അതേസമയം, റിയര്‍ ഡിസ്‌ക് വേരിയന്റില്‍ എബിഎസ് ഇടംപിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമായാണ് ജിക്‌സര്‍ എസ്എഫ് എബിഎസ് പതിപ്പും എത്തുന്നത്. എന്നാല്‍, ഫ്രണ്ട് മഡ്ഗാര്‍ഡിന് ലഭിച്ച എബിഎസ് ബാഡ്ജിംഗ് മാത്രമാണ് പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നതും.

നിലവിലുള്ള 155 സിസി എയര്‍-കൂള്‍ഡ് എഞ്ചിനാണ് സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസില്‍ ഇടംപിടിക്കുന്നത്. 14.5 bhp കരുത്തും 14 Nm torque ഉം ഏകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് സുസൂക്കി ലഭ്യമാക്കുന്നതും.

സ്‌പോര്‍ടി ട്വിന്‍-പോര്‍ട്ട് എക്‌സ്‌ഹോസ്റ്റും പുതിയ പതിപ്പിന്റെ സവിശേഷതയാണ്.
സമ്പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 41 mm ഫ്രണ്ട് ഫോര്‍ക്ക്, റിയര്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍, വീതിയേറിയ റേഡിയല്‍ ടയറുകള്‍ എന്നിവയാണ് എബിഎസ് പതിപ്പിന്റെ ഫീച്ചറുകള്‍.

രണ്ട് കളര്‍ ഓപ്ഷനുകളിലാണ് പുതിയ മോഡല്‍ വന്നെത്തുന്നത്. മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്/മെറ്റാലിക് ബ്ലാക് നിറഭേദങ്ങള്‍ പുതിയ മോഡലില്‍ ഒരുങ്ങുന്നു.

സുസൂക്കി ജിക്‌സര്‍ എസ്എഫ് എബിഎസിന്റെ പശ്ചാത്തലത്തില്‍, 160 സിസി ശ്രേണിയില്‍ എബിഎസ് അവതരിപ്പിക്കുന്ന ആദ്യ നിര്‍മ്മാതാക്കളാണ് സുസൂക്കി.

2018 ഏപ്രില്‍ മുതല്‍ മോട്ടോര്‍സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാകാനിരിക്കെയാണ് സുസൂക്കിയുടെ പുതിയ നടപടി.


Click it and Unblock the Notifications








