സുസൂക്കി ഹയാബൂസ ആരാധകര്‍ക്ക് ഒരു ദുഖ:വാര്‍ത്ത
'മച്ചാനെ ബൂസാ..' ഈ വിളിയ്ക്കായി കാതോര്‍ത്തിരിക്കുന്നവരാണ് ഭൂരിപക്ഷം മോട്ടോര്‍സൈക്കിള്‍ പ്രേമികളും. വിപണിയില്‍ അവതാരങ്ങള്‍ എത്ര കടന്നുവന്നാലും മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ മനസില്‍ നിന്നും സുസൂക്കി ഹയാബൂസ മായില്ല.

ലോകത്തിലെ ഏറ്റവും വേഗതയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന കിരീടം കൈയ്യടക്കിയ ഹയാബൂസ, കഴിഞ്ഞ പത്ത് വര്‍ഷമായി മാറ്റങ്ങള്‍ ഒന്നും കൂടാതെയാണ് വിപണിയില്‍ എത്തിയിരുന്നത്.

2018 ല്‍ ഹയാബൂസയില്‍ പുതിയ വേര്‍ഷനെ സുസൂക്കി ഒരുക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇത്തവണയും സുസൂക്കി ഹയാബൂസയ്ക്ക് മാറ്റങ്ങള്‍ ഒന്നും ലഭിക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
Recommended Video


കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സ് ബോര്‍ഡില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, സുസൂക്കി ഹയാബൂസയുടെ പുറന്തള്ളല്‍ തോത് കഴിഞ്ഞ വര്‍ഷത്തിന് സമാനമാണ്.

അതായത് പതിനൊന്നാം വര്‍ഷവും ഹയാബൂസ എത്തുന്നത് പഴയ എഞ്ചിനില്‍ തന്നെയാണെന്ന് ചുരുക്കം. നേരത്തെ, ഫോഴ്‌സ്ഡ്-ഇന്‍ഡക്ഷന്‍ എഞ്ചിനിലാകും ഹയാബൂസയെ സുസൂക്കി അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

H2, H2R മോഡലുകളില്‍ ഫോഴ്‌സ്ഡ്-ഇന്‍ഡക്ഷന്‍ എഞ്ചിനുകളെയാണ് സുസൂക്കി നല്‍കിയിട്ടുള്ളത്. എന്തായാലും 2018 വരെ ഹയാബൂസയില്‍ പുതിയ അപ്‌ഡേറ്റ് സുസൂക്കി നല്‍കില്ല എന്ന് വ്യക്തമായിരിക്കുകയാണ്.

1340 സിസി, ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനിലാണ് സുസൂക്കി ഹയാബൂസ എത്തുന്നത്.

197 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് സുസൂക്കി ലഭ്യമാക്കുന്നതും.

ശ്രേണിയില്‍ വീമ്പിളക്കുന്ന സൂപ്പര്‍ബൈക്കുകള്‍ക്ക് മുന്നില്‍, മൂന്ന് റൈഡിംഗ് മോഡുകളും എബിഎസും മാത്രമാണ് ഹയാബൂസയുടെ ഹൈലൈറ്റ്.


Click it and Unblock the Notifications








