കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

Written By:

പുതിയ ഡ്യൂവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളുമായി സുസൂക്കി ലെറ്റ്‌സ് സ്‌കൂട്ടര്‍ വീണ്ടും എത്തി. 48193 രൂപ വിലയിലാണ് ലെറ്റ്‌സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിനെ സുസൂക്കി അവതരിപ്പിച്ചിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

മൂന്ന് കളര്‍ ഓപ്ഷനുകളിലായാണ് സുസൂക്കി ലെറ്റ്‌സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റ് ലഭ്യമാകുന്നത്. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക് (BNU), ഓറഞ്ച്/ മാറ്റ് ബ്ലാക് (GTW), ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് (YVB) എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

ഡിസൈനില്‍ മാറ്റങ്ങള്‍ ലഭിക്കാതെയാണ് പുതിയ ഡ്യൂവല്‍ ടോണ്‍ വേരിയന്റും വന്നിരിക്കുന്നത്. അതേസമയം ലെറ്റ്‌സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിച്ച പുതിയ ഗ്രാഫിക്‌സും ബ്ലാക് ഫിനിഷ്ഡ് വീലുകളും പുതുമ നല്‍കുന്നു.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

എഞ്ചിന്‍ മുഖത്തും പറയത്തക്ക മാറ്റങ്ങള്‍ സുസൂക്കി ലെറ്റ്‌സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിക്കുന്നില്ല. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 112.8 സിസി എഞ്ചിനാണ് സുസൂക്കി ലെറ്റ്‌സില്‍ ഇടംപിടിക്കുന്നത്.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

8.2 bhp കരുത്തും 8.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്‌സാണ് ബന്ധപ്പെട്ടിരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയ്ക്കായുള്ള SEP സാങ്കേതികത, സിവിടി ഗിയര്‍ബോക്‌സില്‍ ഇടംപിടിക്കുന്നു.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ 120 mm ഡ്രം ബ്രേക്കുകളാണ് സാന്നിധ്യമറിയിക്കുന്നത്. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, റിയര്‍ എന്‍ഡില്‍ സ്വിംഗ് ആം ടൈപ് കോയില്‍ സ്പ്രിംഗ് എന്നിങ്ങനെ നീളുന്നതാണ് സുസൂക്കി ലെറ്റ്‌സിന്റെ ഫീച്ചറുകള്‍.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

5.2 ലിറ്ററാണ് ലെറ്റ്‌സിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

കൂടുതല്‍ നിറങ്ങളുമായി സുസൂക്കി ലെറ്റ്‌സ് വീണ്ടും; 48193 രൂപയ്ക്ക് സ്വന്തമാക്കാം

ഹോണ്ട ആക്ടിവ-i, ടിവിഎസ് സ്‌കൂട്ടി സെസ്റ്റ് 110 മോഡലുകളോടാണ് സുസൂക്കി ലെറ്റ്‌സ് എതിരിടുന്നത്.

കൂടുതല്‍... #സുസുക്കി #new launch
English summary
Suzuki Let’s With Dual Tone Colours Launched In India; Priced At Rs 48,193. Read in Malayalam.
Story first published: Thursday, July 6, 2017, 10:58 [IST]
Please Wait while comments are loading...

Latest Photos