നിങ്ങളുടെ ബുള്ളറ്റ് സുരക്ഷിതമാണോ? ഇല്ലെന്ന് ഈ വീഡിയോ പറയുന്നു!

Written By:

വാഹന അപകടങ്ങള്‍ പോലെ തന്നെ വാഹന മോഷണങ്ങളും ഇന്ത്യയില്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ലോക്ക് ചെയ്തിട്ട കാര്‍, ബൈക്ക് എന്നിവ പോലും അതിവിദഗ്ധമായി മോഷണം പോകുമ്പോള്‍, പൊലീസും ജനങ്ങളും ഒരുപോലെയാണ് നെറ്റി ചുളിക്കുന്നത്.

നിങ്ങളുടെ ബുള്ളറ്റ് സുരക്ഷിതമാണോ? ഇല്ലെന്ന് ഈ വീഡിയോ പറയുന്നു!

ടൂ-വീലറുകളില്‍ മോഷ്ടാക്കള്‍ക്ക് പ്രിയം റോയല്‍ എന്‍ഫീല്‍ഡ് ആണെന്നത്, എന്‍ഫീല്‍ഡ് ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന വസ്തുതയാണ്. റോയല്‍ എന്‍ഫീല്‍ഡിനെ മോഷ്ടിക്കുക ഇത്രയ്ക്കും എളുപ്പമാണോ? ഇതിനുള്ള ഉത്തരമാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പറയുന്നത്.

നിങ്ങളുടെ ബുള്ളറ്റ് സുരക്ഷിതമാണോ? ഇല്ലെന്ന് ഈ വീഡിയോ പറയുന്നു!

യാതൊരു വിധ ഉപകരണങ്ങളുടെയോ, താക്കോലിന്റെയോ സഹായമില്ലാതെ ലളിതമായി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യെ മോഷ്ടിക്കുന്നതെങ്ങനെയാണെന്ന് വീഡിയോ പറഞ്ഞു വെയ്ക്കുന്നു.

നിങ്ങളുടെ ബുള്ളറ്റ് സുരക്ഷിതമാണോ? ഇല്ലെന്ന് ഈ വീഡിയോ പറയുന്നു!

ബുള്ളറ്റ് മോഷ്ടാക്കളുടെ സംഘത്തില്‍ നിന്നുമുള്ള വിരുതനെ ഉപയോഗിച്ചാണ്, റോയല്‍ എന്‍ഫീല്‍ഡുകളുടെ മോഷണം എങ്ങനെയെന്ന് പൊലീസ് ചിത്രീകരിച്ചിരിക്കുന്നത്.

Recommended Video
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
നിങ്ങളുടെ ബുള്ളറ്റ് സുരക്ഷിതമാണോ? ഇല്ലെന്ന് ഈ വീഡിയോ പറയുന്നു!

ഒരല്‍പം ബലം പ്രയോഗിച്ച് ഹാന്‍ഡില്‍ ലോക്ക് പൊട്ടിക്കാം. താക്കോല്‍ ഇല്ലാതെ തന്നെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നും വീഡിയോ വെളിപ്പെടുത്തുന്നു.

ബാറ്ററി, ഇഗ്നീഷന്‍, സ്റ്റാര്‍ട്ടര്‍ വയറുകള്‍ വലിച്ചാണ് മോട്ടോര്‍സൈക്കിളിനെ മോഷ്ടാക്കള്‍ സ്റ്റാര്‍ട്ട് ചെയ്തത്. കേവലം ഒരു മിനിറ്റ് കൊണ്ട് തന്നെ മറ്റാരുടെയും സഹായമില്ലാതെ, റോയല്‍ എന്‍ഫീല്‍ഡിനെ മോഷ്ടിച്ചെടുക്കുന്നതാണ് വീഡിയോ.

English summary
How Royal Enfield Classic 350 Gets Stolen. Read in Malayalam.
Please Wait while comments are loading...

Latest Photos