ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

Written By:

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്കും കൂടി കണ്ണുവെച്ചാണ് ബൈക്ക് നിര്‍മ്മാതാക്കള്‍ മോഡലുകളെ പുറത്തിറക്കുന്നത്. എംവി അഗസ്റ്റയും, ബെനലിയും മുതല്‍ ബജാജും ഹീറോ മോട്ടോകോര്‍പും വരെ ഇന്ത്യന്‍ വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്.

To Follow DriveSpark On Facebook, Click The Like Button
ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

എന്നാല്‍ വില്‍പന കണക്കുകളില്‍ രാജ്യാന്തര നിര്‍മ്മാതാക്കള്‍ മുന്‍നിരയിലേക്ക് വരുന്നുണ്ടോ? ജിഎസ്ടിയുടെ അടിസ്ഥാനത്തില്‍ വാഹന വില്‍പന ഗണ്യമായി കുറയുമെന്ന് പ്രവചനങ്ങളെ സ്ഥിരീകരിക്കുന്നതാണ് 2017 ജൂണ്‍ മാസത്തെ വില്‍പന ചിത്രം.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

വില്‍പനയില്‍ ഇടിവ് സംഭവിച്ചിട്ടും, എന്നത്തേയും പോലെ ഹോണ്ട ആക്ടിവയാണ് പട്ടികയില്‍ പ്രഥമസ്ഥാനം കൈയ്യടക്കിയിരിക്കുന്നത്. 2,34,767 യൂണിറ്റ് ആക്ടിവകളാണ് ജൂണ്‍ മാസം ഹോണ്ട വിറ്റത്.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

എന്നാല്‍ പിന്നാലെയുള്ള നാല് സ്ഥാനങ്ങളിലും ഹീറോ മോഡലുകള്‍ ഇടംപിടിച്ചു. 2,19,103 യൂണിറ്റുകള്‍ വില്‍ക്കപ്പെട്ട ഹീറോ സ്‌പ്ലെന്‍ഡറാണ് പട്ടികയിലെ രണ്ടാം താരം.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

1,54,655 യൂണിറ്റുകളുടെ വില്‍പനയുമായി ഹീറോ എച്ച്എഫ് ഡീലക്‌സ് ബെസ്റ്റ് സെല്ലിംഗ് പട്ടികയില്‍ മൂന്നാമതായാണ് നിലകൊള്ളുന്നത്.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

78,889 യൂണിറ്റ് വില്‍പനയുമായി ഹീറോ ഗ്ലാമറും, 76,605 യൂണിറ്റ് വില്‍പനയുമായി ഹീറോ പാഷനും ആദ്യ പത്തിലെ നാല് സ്ഥാനങ്ങള്‍ ഭദ്രമാക്കി. 69,108 യൂണിറ്റുകളുടെ വില്‍പന നേടിയ ഹോണ്ട സിബി ഷൈനാണ് ബെസ്റ്റ് സെല്ലിംഗ് ടൂവീലര്‍ പട്ടികയിലെ ആറാം സാന്നിധ്യം.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

ടിവിഎസ് നിരയില്‍ നിന്നും എക്‌സ്എല്‍ സൂപ്പറാണ് ഏഴാമതുള്ളത്. 65,302 യൂണിറ്റ് എക്‌സ്എല്‍ സൂപ്പറുകളാണ് ടിവിഎസ് വിറ്റത്. ഇവിടെ തീരുന്നില്ല.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

110 സിസി ജൂപിറ്ററാണ് ബെസ്റ്റ് സെല്ലിംഗ് ടൂവീലര്‍ പട്ടികയിലെ ടിവിഎസിന്റെ മറ്റൊരു തുറുപ്പ്ചീട്ട്. 2017 ജൂണ്‍ കാലയളവില്‍ 60,570 ജൂപിറ്ററുകളാണ് ടിവിഎസ് വിറ്റത്.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

ഒരു ഇടവേളയ്ക്ക് ശേഷം ബെസ്റ്റ് സെല്ലിംഗ് ടൂവീലറുകളുടെ പട്ടികയിലേക്ക് റോയല്‍ എന്‍ഫീല്‍ ക്ലാസിക് 350 യും വന്നെത്തിയിരിക്കുകയാണ്. 42,149 യൂണിറ്റ് ക്ലാസിക് 350 കള്‍ വിറ്റഴിച്ച റോയല്‍ എന്‍ഫീല്‍ഡ്, ബെസ്റ്റ് സെല്ലിംഗ് ടൂവീലറുകളുടെ പട്ടികയില്‍ ഒമ്പതാമത് ഇടംനേടി.

ചുവട് പിഴക്കാതെ ഹോണ്ട ആക്ടിവ; ജൂണ്‍ മാസത്തെ ടൂവീലര്‍ വില്‍പന ഇങ്ങനെ

38,822 യൂണിറ്റുകളുടെ വില്‍പനയുമായുള്ള ഹീറോ മായെസ്‌ട്രോയാണ് 2017 ജൂണ്‍ ബെസ്റ്റ് സെല്ലിംഗ് ടൂവീലര്‍ പട്ടികയിലെ അവസാന താരം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Top 10 Selling Bikes In India In June 2017 — GST Seems To Have Had A Massive Effect. Read in Malayalam.
Story first published: Wednesday, July 26, 2017, 10:26 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark