ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

Written By:

2017 ഏപ്രില്‍ മാസത്തെ ടൂവീലര്‍ വില്‍പന കണക്കുകളില്‍ ആധിപത്യം പുലര്‍ത്തി ഹോണ്ടയും ഹീറോ മോട്ടോകോര്‍പും. ഏപ്രില്‍ മാസം 3.12 ലക്ഷം യൂണിറ്റുകള്‍ വില്‍പന നടത്തിയ ഹോണ്ട ആക്ടീവ, പട്ടികയില്‍ ഒന്നാമതായി തുടരുന്നു.

എന്നാല്‍ വില്‍പന കണക്കുകളില്‍ ആദ്യമായി ഹോണ്ട സിബി ഷൈന്‍ ഹീറോ പാഷനെ പിന്തള്ളിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടൂവീലര്‍ നിര്‍മ്മാതാക്കളെന്ന പദവിയ്ക്കായി മത്സരിക്കുന്ന ഹോണ്ടയുടെ ചിത്രം, വില്‍പന കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു-

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

10. ബജാജ് സിടി 100

സ്ഥാന ചലനമില്ലാതെയാണ് ബജാജ് സിടി 100 വിപണിയില്‍ തുടരുന്നത്. സിടി 100 ന്റെ 450003 യൂണിറ്റുകളാണ് ഏപ്രിലില്‍ ബജാജ് വില്‍പന നടത്തിയത്. ഉയര്‍ന്ന ഇന്ധനക്ഷമതയുടെയും ബജറ്റിലൊതുങ്ങുന്ന വിലയുടെയും അടിസ്ഥാനത്തിലാണ് ബജാജ് സിടി 100 ആദ്യ പത്തില്‍ ഇടംനേടിയിരിക്കുന്നത്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

09. ബജാജ് പള്‍സര്‍

50219 പള്‍സറുകളാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ വില്‍ക്കപ്പെട്ടത്. ബജാജിന്റെ വില്‍പന കണക്കുകളില്‍ പള്‍സര്‍ നിര്‍ണായക സ്വാധീനമാണ് എന്നും ചെലുത്തുന്നത്.

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 50 ശതമാനം വില്‍പന വര്‍ധനവാണ് ബജാജ് പള്‍സര്‍ കരസ്ഥമാക്കിയത്. 33470 പള്‍സര്‍ യൂണിറ്റുകളായിരുന്നു മാര്‍ച്ചില്‍ ബജാജ് വിറ്റഴിച്ചത്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

08. ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍

വമ്പന്മാര്‍ക്കിടയിലെ കുഞ്ഞന്‍ താരമായ ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍, വില്‍പനയില്‍ പിന്നോക്കം പോയിരിക്കുകയാണ്. 57938 യൂണിറ്റ് വില്‍പന കാഴ്ചവെച്ച് ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍ പട്ടികയില്‍ എട്ടാമതായി നിലകൊള്ളുകയാണ്.

മാര്‍ച്ച് മാസത്തെ പട്ടികയില്‍ ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍ അഞ്ചാമതായിരുന്നു. രാജ്യത്തെ ഏറ്റവും ലളിതമായ ടൂവീലറാണ് ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

07. ടിവിഎസ് ജൂപിറ്റര്‍

58527 യൂണിറ്റ് ജൂപിറ്ററുകളുടെ വില്‍പനയാണ് കഴിഞ്ഞ മാസം ടിവിഎസ് നടത്തിയത്. മികച്ച ഡിസൈന്‍ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പ്രചാരം വര്‍ധിക്കുന്ന മോഡലുകളില്‍ ഒന്നാണ് ജൂപിറ്റര്‍.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

06. ഹീറോ ഗ്ലാമര്‍

ഏപ്രില്‍ മാസത്തെ വില്‍പന കണക്കുകളില്‍ ഹീറോ ഗ്ലാമര്‍ ആറാമതായി തുടരുകയാണ്. 62713 യൂണിറ്റുകളാണ് ഹീറോ കഴിഞ്ഞ വിറ്റത്. 125 സിസി ശ്രേണിയില്‍ ഉപഭോക്താക്കളുടെ ഇഷ്ട മോഡലാണ് ഹീറോ ഗ്ലാമര്‍.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

05. ഹീറോ പാഷന്‍

വില്‍പനയില്‍ പിന്നോക്കം പോയ മറ്റൊരു മോഡലാണ് ഹീറോ പാഷന്‍. ബദ്ധവൈരിയായ ഹോണ്ട ഷൈന്‍ പാഷനെ മറികടന്ന് പട്ടികയില്‍ മുന്നേറിയത് ഹീറോയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്.

മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 80053 യൂണിറ്റ് പാഷനുകള്‍ മാത്രമാണ് ഏപ്രിലില്‍ ഹീറോ വില്‍പന നടത്തിയത്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

04. ഹോണ്ട സിബി ഷൈന്‍

വില്‍പന കണക്കുകളില്‍ ഇത്തവണത്തെ താരമാണ് ഹോണ്ട ഷൈന്‍. അതിശയിപ്പിക്കുന്ന 100824 യൂണിറ്റ് വില്‍പനയാണ് സിബി ഷൈനില്‍ ഹോണ്ട നടത്തിയത്.

48 ശതമാനം വില്‍പന വര്‍ധനവാണ് ഏപ്രിലില്‍ സിബി ഷൈനിന് കൈവന്നിരിക്കുന്നത്. മികച്ച ഡിസൈനും, മികവാര്‍ന്ന എഞ്ചിനുമാണ് സിബി ഷൈനിനെ ശ്രദ്ധേയമാക്കുന്നത്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

03. ഹീറോ എച്ച്എഫ് ഡീലക്‌സ്

143794 ഹീറോ ഡീലക്‌സുകളാണ് ഏപ്രിലില്‍ കമ്പനി വിറ്റത്. ബജറ്റ് ശ്രേണിയില്‍ ഏറ്റവും വിശ്വസനീയമായ മോട്ടോര്‍സൈക്കിളെന്ന ഖ്യാതിയും ഹീറോ ഡീലക്‌സിന് കൂട്ടായുണ്ട്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

02. ഹീറോ സ്‌പ്ലെന്‍ഡര്‍

ആക്ടീവയുടെ മുന്നേറ്റത്തില്‍ സ്‌പ്ലെന്‍ഡറിന് നഷ്ടമായത് പ്രഥമ സ്ഥാനമാണ്. രണ്ടാം സ്ഥാനത്തുള്ള ഹീറോ സ്‌പ്ലെന്‍ഡറിനെക്കാളും ബഹുദൂരം മുന്നിലാണ് ഹോണ്ട ആക്ടീവയുടെ സ്ഥാനം. സ്‌പ്ലെന്‍ഡറിന്റെ 2.26 ലക്ഷം യൂണിറ്റുകളാണ് ഹീറോ വില്‍പന നടത്തിയത്.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

01. ഹോണ്ട ആക്ടീവ

മറ്റ് മോഡലുകള്‍ക്ക് കൈയെത്തി പിടിക്കാവുന്നതിലും ദൂരെയാണ് ഹോണ്ട ആക്ടീവ കടന്നെത്തിയിരിക്കുന്നത്. ആക്ടിവയുടെ 312632 യൂണിറ്റുകളാണ് കഴിഞ്ഞ മാസം മാത്രം ഹോണ്ട വില്‍പന നടത്തിയത്.

ഡിസൈന്‍, എഞ്ചിന്‍, ഇന്ധനക്ഷമത, പ്രകടനം എന്നിവയില്‍ എല്ലാം ഹോണ്ട ആക്ടീവ കരുത്ത് തെളിയിച്ച് കഴിഞ്ഞു. ഉയര്‍ന്ന റീസെയില്‍ മൂല്യവും ഹോണ്ട ആക്ടിവയുടെ ജനകീയത വര്‍ധിപ്പിക്കുന്നു.

ഹോണ്ടയുടെ മുന്നേറ്റവും റോയല്‍ എന്‍ഫീല്‍ഡിന്റെ വീഴ്ചയും; താരമായത് സിബി ഷൈന്‍

അതേസമയം, പട്ടികയില്‍ നിന്നും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യും ഹീറോ മെസ്‌ട്രൊയും അപ്രത്യക്ഷമായതും എടുത്ത് പറയേണ്ടതാണ്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Honda CB Shine outsells Hero Passion. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark