ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

Written By:

പരിസ്ഥിതി സൗഹാര്‍ദ്ദം അല്ലെങ്കില്‍ ഗ്രീന്‍ ഇക്കോണമിയിലേക്കുള്ള ഇന്ത്യയുടെ ചുവട് വെയ്പാണ് ഭാരത് സ്റ്റേജ് IV. 2020 ഓടെ മലിനീകരണ മാനദണ്ഡം നിഷ്‌കര്‍ഷിക്കുന്ന ഭാരത് സ്റ്റേജ് VI ലേക്ക് കടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വിപണിയും നിര്‍ണായക പിന്തുണയാണ് നല്‍കി വരുന്നത്.

To Follow DriveSpark On Facebook, Click The Like Button
ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ് III വാഹനങ്ങള്‍ നിരോധിച്ചുള്ള സുപ്രിംകോടതി ഉത്തരവ് യഥാര്‍ത്ഥത്തില്‍ വിപണിയ്ക്ക് 'ഇക്കോ ഫ്രണ്ട്‌ലി' പരിവേഷം നല്‍കുന്നു. എന്തായാലും ബിഎസ് III, ബിഎസ് IV മാനദണ്ഡങ്ങളും അവ തമ്മിലുള്ള വ്യത്യാസവുമെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് രാജ്യത്ത് പരിസ്ഥിതി അവബോധം വര്‍ധിപ്പിക്കുമെന്ന് ഉറപ്പാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

അതേസമയം, ബിഎസ് IV അപ്‌ഡേഷന്റെ ഭാഗമായി മോഡലുകള്‍ എല്ലാം പുത്തന്‍ 'പവര്‍ പാക്കുകളുമായി' വന്നെത്തിയതോടെ വിപണിയില്‍ മത്സരം വീണ്ടും കടുത്തിരിക്കുകയാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ബ്രാന്‍ഡുകള്‍, പ്രത്യേകിച്ച് ടൂവീലര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ മോഡലുകളെ ബിഎസ് IV വേര്‍ഷനുകളില്‍ അവതരിപ്പിക്കുമ്പോള്‍ ഉപഭോക്താക്കളാണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

അതിനാല്‍ ബിഎസ് IV വേരിയന്റുകളില്‍ മികച്ച് നില്‍ക്കുന്ന ടൂവീലര്‍ മോഡലുകളെ ഇവിടെ പരിശോധിക്കാം-

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹോണ്ട ആക്ടീവ 4G

ഒരു കാലത്ത് മാരുതി 800 ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ വിപ്ലവമാണ് ഹോണ്ട ആക്ടീവ ഇപ്പോള്‍ ടൂവീലര്‍ ശ്രേണിയില്‍ നടത്തി കൊണ്ടിരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹോണ്ട ആക്ടീവ ഇല്ലാത്ത കുടുംബങ്ങള്‍ ഇന്ത്യയില്‍ ഇന്ന് വിരളമെന്ന് തന്നെ പറയാം.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

കണക്കുകള്‍ പ്രകാരം 2,17,098 യൂണിറ്റുകളാണ് 2017 ഫെബ്രുവരിയില്‍ ഹോണ്ട വില്‍പന നടത്തിയത്. പുത്തന്‍ ആക്ടീവ 4G യെ 50,730 രൂപയ്ക്കാണ് ഹോണ്ട അണിനിരത്തിയിട്ടുള്ളത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ആക്ടീവ 3G യില്‍ ഉള്‍പ്പെടുത്തിയിരുന്ന 109.2 സിസി എഞ്ചിനാണ് ആക്ടീവ 4G യ്ക്കും കരുത്ത് പകരുന്നത്. മണിക്കൂറില്‍ 82 കിലോമീറ്റര്‍ വേഗതയാണ് ആക്ടീവയുടെ ടോപ് സ്പീഡ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹീറോ ഗ്ലാമര്‍

ബജറ്റ് ബൈക്കുകളില്‍ രാജ്യത്ത് ഏറെ പ്രചാരം നേടിയ മോഡലാണ് ഹീറോ ഗ്ലാമര്‍. ട്രെന്‍ഡി ഡിസൈനും സൂപ്പര്‍ കൂള്‍ ലുക്കും ഗ്ലാമറിനെ യുവാക്കള്‍ക്കിടയിലെ മിന്നും താരമാക്കി.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

39,288 യൂണിറ്റുകളാണ് ഫെബ്രുവരി മാസം ഹീറോ വില്‍പന നടത്തിയിരിക്കുന്നത്. 56,665 രൂപ വിലയിലാണ് ഗ്ലാമര്‍ ഷോറൂമുകളില്‍ എത്തുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹീറോ മോട്ടോ കോര്‍പ്പില്‍ നിന്നുള്ള ആദ്യത്തെ രാജ്യാന്തര മോഡലെന്ന ബഹുമതിയും ഗ്ലാമറിനുണ്ട്. i3S സ്റ്റാര്‍ട്ട്/സ്‌റ്റോപ് ടെക്‌നോളജിയില്‍ വന്നെത്തുന്ന ഗ്ലാമറില്‍ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഹീറോ നല്‍കിയിരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹീറോ HF ഡീലക്‌സ്

ഹീറോയില്‍ നിന്നുള്ള മറ്റൊരു കുഞ്ഞന്‍ മോഡലാണ് HF ഡീലക്‌സ്. മാര്‍ച്ച് 30 നാണ് ബിഎസ് IV എഞ്ചിനോടുള്ള HF ഡീലക്‌സിനെ ഹീറോ അവതരിപ്പിച്ചത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഫെബ്രുവരിയിലെ കണക്കുള്‍ പ്രകാരം 1,21,902 യൂണിറ്റുകളാണ് വിപണിയില്‍ വില്‍ക്കപ്പെട്ടത്. ശ്രേണിയില്‍ ചെലവ് കുറഞ്ഞ മോഡലുകളില്‍ ഒന്നായ HF ഡീലക്‌സ്, 43530 രൂപയിലാണ് വന്നെത്തുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

97.2 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ ഒഎച്ച്‌സി എഞ്ചിനാണ് HF ഡീലക്‌സിനുള്ളത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹീറോ പാഷന്‍

ബജറ്റ് ശ്രേണിയില്‍ ഹീറോയുടെ കരുത്താണ് പാഷന്‍. അവതരിച്ച കാലം മുതല്‍ക്കെ ഇന്ത്യന്‍ മനസ് കീഴടക്കിയ പാഷന്‍, ബിഎസ് IV വേര്‍ഷനിലും മികവ് തുടരുകയാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

69,763 പാഷനുകളെയാണ് ഹീറോ ഫെബ്രുവരിയില്‍ വില്‍പന നടത്തിയത്. 50,800 രൂപ വിലയിലാണ് പാഷന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

97.2 സിസി എഞ്ചിന്‍ കരുത്തില്‍ വന്നെത്തുന്ന ഹീറോ പാഷന്റെ ഹൈലൈറ്റ് ഉയര്‍ന്ന ഇന്ധനക്ഷമത തന്നെയാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹീറോ സ്‌പ്ലെന്‍ഡര്‍

ബജറ്റ് ശ്രേണി എന്നും ഹീറോയുടെ പക്കലാണെന്നതിന്റെ മറ്റൊരു തെളിവാണ് സ്‌പ്ലെന്‍ഡര്‍. ഒരുപക്ഷെ, ഇന്ത്യന്‍ മനസ് കീഴടക്കുന്ന ആദ്യത്തെ ടൂവീലര്‍ എന്ന വിശേഷണം സ്‌പ്ലെന്‍ഡറിന് മാത്രം യോജിച്ചതാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

2,08,512 യൂണിറ്റുകളാണ് ഫെബ്രുവരി 2017 ല്‍ ഹീറോ വില്‍പന നടത്തിയത്. 47,930 രൂപ വിലയില്‍ വന്നെത്തുന്ന സ്‌പ്ലെന്‍ഡറിന് വലിയ ഉപഭോക്ത ശൃഖലയാണ് ലഭിച്ചിട്ടുള്ളത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

4 സ്പീഡ് ഗിയര്‍ ബോക്‌സുമായി ബന്ധപ്പെടുത്തിയ 97.2 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് സ്‌പ്ലെന്‍ഡര്‍ അവതരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ബജാജ് പള്‍സര്‍ 150

ഇന്ത്യന്‍ ജനത കൊണ്ടാടിയ മോഡലാണ് ബജാജ് പള്‍സര്‍. രാജ്യത്തെ ടൂവീലര്‍ സങ്കല്‍പങ്ങള്‍ക്ക് പുതിയ മുഖമാണ് പള്‍സറിലൂടെ ബജാജ് നല്‍കിയത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

36,452 യൂണിറ്റുകളാണ് ബജാജ് ഫെബ്രുവരിയില്‍ വിപണിയില്‍ വില്‍പന നടത്തിയിട്ടുള്ളത്. ബിഎസ് IV നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ 74,603 രൂപ വിലയിലാണ് പള്‍സര്‍ വിപണിയിലെത്തിയിരിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

150 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ വന്നെത്തുന്ന പള്‍സറില്‍ ഇത്തവണ ചെറിയ ഡിസൈന്‍ മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ടിവിഎസ് ജൂപിറ്റര്‍

വിപണിയില്‍ വന്നതിന് പിന്നാലെ ഹിറ്റായ മോഡലാണ് ടിവിഎസ്സ ജൂപിറ്റര്‍. ആക്ടീവ ഭരിച്ചിരുന്ന ശ്രേണിയിലേക്ക് പ്രീമിയം ലുക്കുമായി എത്തിയ ജൂപിറ്റര്‍ വിപണിയില്‍ മുന്നേറ്റം നടത്തുകയായിരുന്നു.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

കണക്കുകള്‍ പ്രകാരം 51,817 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ ടിവിഎസ് വില്‍പന നടത്തിയത്. മാര്‍ച്ച് 14 നാണ് ബിഎസ് IV വേരിയന്റില്‍ ജൂപിറ്ററിനെ ടിവിഎസ് അവതരിപ്പിച്ചത്. 49,666 രൂപയിലാണ് ജൂപിറ്റര്‍ സാന്നിധ്യമറിയിക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ആക്ടീവയ്ക്ക് സമാനമായ 109.7 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് ജൂപിറ്ററില്‍ ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350

പ്രൗഢിയും പാരമ്പര്യവും, അതാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. ഇന്ത്യന്‍ ടൂവീലര്‍ പ്രേമികള്‍ക്ക് ഇടയിലെ എക്കാലത്തേയും ഹിറ്റാണ് ക്ലാസിക് 350.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഫെബ്രുവരിയില്‍ മാത്രം 40,768 യൂണിറ്റുകളുടെ വില്‍പനയാണ് റോയല്‍ എന്‍ഫീല്‍ഡ് നടത്തിയത്. ബിഎസ് IV വേര്‍ഷനില്‍ എത്തുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 യ്ക്ക് വില വരുന്നത് 1.49 ലക്ഷം രൂപയാണ്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

കാര്‍ബ്യുറേറ്റഡ് 350 സിസി, ഫ്യൂവല്‍ ഇഞ്ചക്ടഡ് 500 സിസി എഞ്ചിന്‍ ഓപ്ഷനുകളിലാണ് ക്ലാസിക് 350 അണിനിരക്കുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

ഹോണ്ട സിബി ഷൈന്‍

ഹോണ്ടയുടെ പക്കല്‍ നിന്നുള്ള ബജറ്റ് ഹീറോയാണ് സിബി ഷൈന്‍. ലളിതമാര്‍ന്ന ഡിസൈനും ഉയര്‍ന്ന ഇന്ധനക്ഷമതയും സിബി ഷൈനിന്റെ പ്രചാരം വര്‍ധിപ്പിച്ചു.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

66,402 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ ഹോണ്ട വില്‍പന നടത്തിയത്. ഫെബ്രുവരി 2 നാണ് സിബി ഷൈനിന്റെ പുത്തന്‍ അപ്‌ഡേറ്റഡ് മോഡലിനെ ഹോണ്ട അവതരിപ്പിച്ചത്. 55,799 രൂപ വിലയിലാണ് സിബി ഷൈന്‍ എത്തുന്നത്.

ടൂവീലര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? ഇന്ത്യയില്‍ ലഭ്യമായ മികച്ച പത്ത് ബിഎസ് IV ടൂവീലറുകള്‍

125 സിസി കരുത്തില്‍ എത്തുന്ന സിബി ഷൈനിന് കരുത്തേകുന്നത് 60 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ്.

English summary
Top Ten BS IV two wheelers in India right now in Malayalam.
Story first published: Tuesday, April 4, 2017, 22:03 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark