ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

Written By:

ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ട്രയംഫ്, പുതിയ സ്ട്രീറ്റ് ട്രിപിള്‍ എസ് മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.50 ലക്ഷം രൂപ വിലയിലാണ് സ്ട്രീറ്റ് ട്രിപിള്‍ എസ് സാന്നിധ്യമറിയിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിള്‍ ഘടനയില്‍ വിപ്ലവാത്മക മാറ്റങ്ങള്‍ ഒരുക്കിയാണ് സ്ട്രീറ്റ് ട്രിപിള്‍ എസിനെ ട്രയംഫ് എത്തിച്ചിരിക്കുന്നത്. പുതിയ എഞ്ചിന്‍, പുതുക്കിയ ഡിസൈന്‍, ഭാരം കുറഞ്ഞ ചാസി, അപ്‌ഡേറ്റഡ് സസ്‌പെന്‍ഷന്‍ എന്നിങ്ങനെ നീളുന്നു സ്ട്രീറ്റ് ട്രിപിള്‍ എസില്‍ ട്രയംഫ് ഒരുക്കിയ മാറ്റങ്ങള്‍.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

2017 ട്രയംഫ് സ്‌പോര്‍ട്‌സില്‍ നിന്നുള്ള നെക്കഡ് മിഡില്‍വെയ്റ്റ് ഡിസൈന്‍ തത്വമാണ് സ്ട്രീറ്റ് ട്രിപിള്‍ എസിനും ലഭിക്കുന്നത്. മുന്‍മോഡലുകളെ അപേക്ഷിച്ച് അഗ്രസീവ്-ഷാര്‍പര്‍ ലുക്കാണ് സ്ട്രീറ്റ് ട്രിപിള്‍ എസിനുള്ളതും.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

അതേസമയം, ബഗ്-ഷെയ്പ്ഡ് ഡ്യൂവല്‍ ഹെഡ്‌ലാമ്പുകള്‍ക്ക് മാറ്റം വരുത്താന്‍ ട്രയംഫ് ഒരുങ്ങിയിട്ടില്ല. പുതിയ ബോഡി പാനല്‍, അപ്‌ഡേറ്റഡ് ഫ്രണ്ട്-റിയര്‍ മഡ്ഗാര്‍ഡുകള്‍ എന്നിവയും 2017 സ്ട്രീറ്റ് ട്രിപിള്‍ എസില്‍ ശ്രദ്ധേയം.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

166 കിലോഗ്രാം ഭാരത്തിലെത്തുന്ന സ്ട്രീറ്റ് ട്രിപിള്‍ എസ്, ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ താരമാണെന്ന് ട്രയംഫ് വ്യക്തമാക്കി. രണ്ട് കളര്‍ സ്‌കീമുകളിലാണ് 2017 ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് എത്തുന്നത്.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഡയബിള്‍ റെഡ്, ഫാന്റം ബ്ലാക് കളര്‍ ഓപ്ഷനുകളാണ് മോഡലില്‍ ലഭ്യമാകുക. മോഡലിന്റെ എസ് വേരിയന്റില്‍ എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍ ഇടംനേടുമ്പോള്‍, ആര്‍എസ് വേരിയന്റില്‍ ഇടംപിടിക്കുന്നത് ടിഎഫിടി ഡിസ്‌പ്ലേയാണ്.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

111 bhp കരുത്തും 73 Nm torque ഉം ഉത്പാദിപ്പിക്കുന്ന 765 സിസി ഇന്‍ലൈന്‍ ട്രിപിള്‍ എഞ്ചിനാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസിന്റെ പവര്‍ഹൗസ്.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

പുതിയ കാം, പിസ്റ്റണുകള്‍, ഉയര്‍ന്ന ബോറും സ്‌ട്രോക്കും, നികാസില്‍ പ്ലേറ്റഡ് അലൂമിനിയം ബാരല്‍ ഉള്‍പ്പടെ 80 ഓളം പുതിയ ഘടകങ്ങളാണ് എഞ്ചിനില്‍ ട്രയംഫ് നല്‍കുന്നത്.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

ഇരു വീലുകളിലും ഷൊന സസ്‌പെന്‍ഷനാണ് സ്ട്രീറ്റ് ട്രിപിള്‍ എസിന് ലഭിക്കുന്നതും. ഫ്രണ്ട് എന്‍ഡില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ ഇടംപിടിക്കുമ്പോള്‍, റിയര്‍ എന്‍ഡില്‍ ഇടംപിടിക്കുന്നത് ക്രമീകരിക്കാവുന്ന മോണോ ഷോക്കാണ്. ലൈറ്റ് വെയ്റ്റ് ഗള്‍വിംഗ് സ്വിംഗ് ആമും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

നിസിനില്‍ നിന്നുള്ള ടൂ-പിസ്റ്റണ്‍ കാലിപറുകള്‍ ഫ്രണ്ട് എന്‍ഡില്‍ ബ്രേക്കിംഗ് നടപ്പാക്കുമ്പോള്‍, ബ്രെമ്പോ സിംഗിള്‍-പിസ്റ്റണ്‍ കാലിപറാണ് റിയര്‍ എന്‍ഡില്‍ ബ്രേക്കിംഗ് കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

സ്റ്റാന്‍ഡേര്‍ ഫീച്ചറായി എത്തുന്ന ഡ്യൂവല്‍ ചാനല്‍ എബിഎസ് ഓഫ് ചെയ്യാന്‍ സാധിക്കില്ല. ട്രാക്ഷന്‍ കണ്‍ട്രോളും മോട്ടോര്‍സൈക്കിളില്‍ ട്രയംഫ് നല്‍കുന്നു.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

നിലവില്‍ സ്ട്രീറ്റ് ട്രിപിളിന്റെ എന്‍ട്രി ലെവല്‍ എസ് വേരിയന്റിനെ മാത്രമാണ് ട്രയംഫ് അവതരിപ്പിച്ചിരിക്കുന്നത്. കവാസാക്കി Z900, ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 821, അപ്രീലിയ ഷിവര്‍ 900 ഉള്‍പ്പെടുന്ന നിരയോടാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് മത്സരിക്കുക.

ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ എസ് ഇന്ത്യയില്‍ എത്തി — അറിയേണ്ടതെല്ലാം

മോട്ടോര്‍സൈക്കിളിനായുള്ള ബുക്കിംഗ് ട്രയംഫ് ആരംഭിച്ചു.

കൂടുതല്‍... #ട്രയംഫ് #new launch
English summary
Triumph Street Triple S Launched In India — Priced At Rs 8.50 Lakh. Read in Malayalam.
Story first published: Monday, June 12, 2017, 16:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark