കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

Written By:

2017 ടൈഗര്‍ എക്‌സ്‌പ്ലോളറര്‍ XCx നെ ട്രയംഫ് ഇന്ത്യയിൽ പുറത്തിറക്കി. 18.75 ലക്ഷം രൂപയാണ് ടൈഗര്‍ എക്‌സ്‌പ്ലോളര്‍ XCx ന്റെ എക്‌സ്‌ഷോറൂം വില. നേരത്തെ, XC വേരിയന്റില്‍ മാത്രം ലഭ്യമായിരുന്ന ടൈഗര്‍ എക്‌സ്‌പ്ലോററിന്റെ ബിഎസ് IV വേരിയന്റാണ് XCx.

To Follow DriveSpark On Facebook, Click The Like Button
കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

XC വേരിയന്റില്‍ ഉള്‍പ്പെട്ട 1215 സിസി ത്രീ-സിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ലും ഉള്‍പ്പെടുന്നത്. എന്നാല്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് എഞ്ചിന്‍ എത്തുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ മറ്റൊരു ഹൈലൈറ്റ്.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

9300 rpm ല്‍ 137 bhp കരുത്തും, 6200 rpm ല്‍ 123 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രയംഫ് ബന്ധപ്പെടുത്തിയിരിക്കുന്നത്.

Recommended Video
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

മുന്‍ മോഡലിനെ അപേക്ഷിച്ച് 2 bhp അധിക കരുത്തും 2 Nm torque മാണ് XCx വേരിയന്റില്‍ ലഭ്യമാവുക. ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

മൂന്ന് റൈഡിംഗ് മോഡുകള്‍ക്ക് ഒപ്പമുള്ള റൈഡ്-ബൈ-വയര്‍ സാങ്കേതികവിദ്യ ടൈഗര്‍ എക്‌സ്‌പ്ലോററില്‍ ഇടംപിടിക്കുന്നു. സ്‌പോര്‍ട്, കംഫോര്‍ട്ട്, നോര്‍മല്‍ ഉള്‍പ്പെടുന്നതാണ് ലഭ്യമായ ഡ്രൈവിംഗ് മോഡുകള്‍.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

കോര്‍ണറിംഗ് എബിഎസ്, മള്‍ട്ടി-ചാനല്‍ സ്വിച്ചബിള്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്ലിപ്-അസിസ്റ്റ് ക്ലച്ച് എന്നിവയും ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ സുരക്ഷാ ഫീച്ചറുകളാണ്.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

ഒമ്പത് ഓണ്‍-റോഡ്, ഓഫ്-റോഡ് സസ്‌പെന്‍ഷന്‍ പ്രീസെറ്റുകള്‍ക്ക് ഒപ്പമുള്ള ട്രയംഫ് സെമി-ആക്ടീവ് സസ്‌പെന്‍ഷന്‍ (TSAS) സിസ്റ്റം, ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് എന്നിവ റൈഡിംഗ് അനുഭൂതി വര്‍ധിപ്പിക്കും.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍, എബിഎസ് ഉള്‍പ്പെടുന്ന ഫീച്ചറുകളെ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് നിയന്ത്രിക്കുന്നു. ക്ലച്ചുകള്‍ക്ക് ഹൈഡ്രോലിക് പിന്തുണയും മോഡലിൽ ലഭിക്കുന്നുണ്ട്.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

യഥാക്രമം 19 ഇഞ്ച്, 17 ഇഞ്ച് വീലുകളാണ് ടൈഗര്‍ എക്‌സ്‌പ്ലോററിന്റെ ഫ്രണ്ട് എന്‍ഡിലും റിയര്‍ എന്‍ഡിലും സാന്നിധ്യമറിയിക്കുന്നത്. ഫസ്റ്റ്-ഇന്‍-ക്ലാസ് ഇലക്ട്രോണിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, 12V പവര്‍ സോക്കറ്റുകള്‍, 5V അണ്ടര്‍സീറ്റ് യുഎസ്ബി സോക്കറ്റ് ഉള്‍പ്പെടുന്നതാണ് ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ ഫീച്ചറുകള്‍.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

22 ലക്ഷം രൂപ വിലയിലാകും ടൈഗര്‍ എക്‌സ്‌പ്ലോററിനെ ട്രയംഫ് അവതരിപ്പിക്കുകയെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഫ്‌ളാഗ്ഷിപ്പ് മോഡലില്‍ ട്രയംഫ് നല്‍കിയ 18.75 ലക്ഷം രൂപ എന്ന അപ്രതീക്ഷിത അഗ്രസീവ് പ്രൈസ് ടാഗ് വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

കിടിലന്‍ ലുക്കില്‍ ട്രയംഫിന്റെ കരുത്തന്‍ 'ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx' ഇന്ത്യയില്‍

ഡ്യുക്കാറ്റി മള്‍ട്ടിസ്ട്രാഡ 1200 എന്‍ഡ്യൂറോ, ബിഎംഡബ്ല്യു R 1200 GS മോഡലുകളാണ് ട്രയംഫ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ എതിരാളികള്‍. പ്രൈസ് ടാഗിംഗില്‍ എതിരാളികളെക്കാള്‍ ഏറെ മുകളിലാണ് ട്രയംഫിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലെന്നതും ശ്രദ്ധേയം.

കൂടുതല്‍... #ട്രയംഫ് #triumph #new launch
English summary
Triumph Tiger Explorer XCx Launched In India: Priced At Rs 18.75 Lakh. Read in Malayalam.
Story first published: Tuesday, July 25, 2017, 15:51 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark