ട്രയംഫ് ടൈഗറായി മാറിയ ഒരു പള്‍സര്‍ NS200 ബംഗളൂരുവില്‍ 'വിലസുന്നുണ്ട്'

Written By:

ട്രയംഫ് ടൈഗര്‍.. ബൈക്ക് പ്രേമികള്‍ എന്നും ഓര്‍ത്തിരിക്കുന്ന പേരാണ് ഇത്. മോട്ടോര്‍സൈക്കിള്‍ റൈഡിംഗിന് അര്‍ത്ഥവത്തായ നിര്‍വചനം നല്‍കിയ ട്രയംഫ് ടൈഗര്‍, പക്ഷെ ശരാശരി ബൈക്ക് സ്വപ്‌നങ്ങളിലും ഏറെ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയാകാം ബംഗളൂരുവില്‍ നിന്നുള്ള ബൈക്ക് പ്രേമി പവന്‍, കൈപിടിയില്‍ ഒതുങ്ങുന്ന പള്‍സര്‍ NS200 നെ സാക്ഷാല്‍ ട്രയംഫ് ടൈഗര്‍ 800 ആക്കി മാറ്റിയത്.

ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

ട്രയംഫ് ടൈഗറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സമ്പൂര്‍ണ ക്രാഷ് ഗാര്‍ഡാണ് പള്‍സര്‍ NS200 ല്‍ ഒരുങ്ങിയ നിര്‍ണായക കസ്റ്റം വര്‍ക്ക്.

ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

കൂടാതെ, നെയ്ക്ക്ഡ് NS200 ല്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, നക്കള്‍ ഗാര്‍ഡുകള്‍, സാഡില്‍ സ്റ്റേ, പില്യണ്‍ ബാക്ക് റെസ്റ്റ്, ടോപ് ബോക്‌സ് മൗണ്ടിംഗ് എന്നിവയും കസ്റ്റം പള്‍സര്‍ NS200 ന്റെ വിശേഷങ്ങളാണ്.

ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

പള്‍സറിലുള്ള സ്റ്റോക്ക് അണ്ടര്‍ബെല്ലി യൂണിറ്റിന് പകരം അലൂമിനിയം കെയ്‌സിംഗോടുള്ള ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റാണ് ഈ കസ്റ്റം ബൈക്കില്‍ ഒരുങ്ങിയിട്ടുള്ളത്.

Recommended Video
Yamaha Fazer 25 Launched In India | In Malayalam - DriveSpark മലയാളം
ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

ക്രാഷ് ഗാര്‍ഡുകള്‍ക്കും, വിന്‍ഡ്‌സ്‌ക്രീന്‍ മൗണ്ടിനും മൈല്‍ഡ് സ്റ്റീല്‍ അലൂമിനിയം റോഡുകളാണ് മോട്ടോസൈക്കിളില്‍ ഉപയോഗിച്ചിരിക്കുന്നതും.

ബംഗളൂരുവില്‍ ട്രയംഫ് ടൈറായി മാറിയ ഒരു പള്‍സര്‍ NS200 വിലസുന്നുണ്ട്

മികവേറിയ അഡ്വഞ്ചര്‍ റൈഡിംഗിന് വേണ്ടി കെടിഎം 390 ഡ്യൂക്കില്‍ നിന്നും കടമെടുത്ത ഹാന്‍ഡില്‍ബാറാണ് ഈ പള്‍സറിന് ലഭിച്ചിരിക്കുന്നത്.

സാധാരണ ബജാജ് പള്‍സര്‍ NS200 ലും 8-12 കിലോഗ്രാം വരെ അധികഭാരമുണ്ട് ഈ മോട്ടോര്‍സൈക്കിളിന്. അതേസമയം, അമിത ഭാരത്തിന്റെ പശ്ചാത്തലത്തില്‍ ബിഎംസി എയര്‍ ഫില്‍ട്ടറും പള്‍സറില്‍ ഒരുങ്ങുന്നുണ്ട്.

English summary
Triumph Tiger Inspired Bajaj Pulsar NS200. Read in Malayalam.
Please Wait while comments are loading...

Latest Photos