ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

Written By:

റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിക്ക് വേണ്ടത്ര കരുത്തുപോര എന്നുള്ള പരാതി പൊതുവെ ബൈക്ക് പ്രേമികൾക്ക് ഇടയിലുണ്ട്. ഇതുപരിഹരിക്കാനുള്ള ശ്രമമെന്നോണം ടർബോചാർജ്ഡ് എൻജിനെ അവതരിപ്പിക്കുകയാണ് കമ്പനി.

To Follow DriveSpark On Facebook, Click The Like Button
ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

ഓസ്ട്രേലിയൻ കമ്പനിയായ മോട്ടോമാക്സാണ് കോണ്ടിനെന്റൽ ജിടിയെ കൂടുതൽ പ്രകടന ക്ഷമതയേറിയതാക്കുന്നത്. അതിനായി സുസുക്കി ജിമ്മിയിൽ നിന്നുള്ള ടർബോചാർജ്ഡ് എൻജിനാണ് ഈ ബൈക്കിൽ ഉപയോഗിച്ചിട്ടുള്ളത്.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

തന്മൂലം ഈ മോട്ടോർസൈക്കിളിന്റെ പവറും ടോർക്കും പതിവിൽ നിന്നും ഇരട്ടിയായി വർധിച്ചിട്ടുണ്ട്. നിലവിൽ 29ബിഎച്ച്പിയും 44എൻഎം ടോർക്കുമാണ് കോണ്ടിനെന്റർ ജിടി ഉല്പാദിപ്പിക്കുന്നത്.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

ടർബോചാർജ്ഡ് എൻജിൻ ഉൾപ്പെടുത്തിയ ശേഷം പവർ 42ബിഎച്ച്പിയായി ഉയർന്നതിനൊപ്പം ടോർക്കിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

ഫ്യുവൽ ടാങ്കിൽ സ്വർണവർണത്തിൽ റോയൽ എൻഫീൽഡ് ബാഡ്ജോടുകൂടിയ മെറ്റൽ ഫിനിഷിംഗുള്ള ഒരു മോട്ടോർസൈക്കിളാണ് കോണ്ടിനെന്റൽ ജിടി.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

ലെതർ ടാങ്ക് ബെൽറ്റ്, മഡാഗാർഡ്, കസ്റ്റം എക്സോസ്റ്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒതുങ്ങിയ നീളമേറിയ സീറ്റ് എന്നീ പ്രത്യേകതകളാണ് ഈ മോട്ടോർസൈക്കിളിനുള്ളത്.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

ഓസ്ട്രേലിയിൽ വച്ചു നടന്ന '31 ഡെയിസ് കസ്റ്റം ബൈക്ക് ബിൽഡ് ഓഫ് ചലെഞ്ച് ' എന്ന പരിപാടിയുടെ ഭാഗമായി 60 മണിക്കൂറിനുള്ളിൽ നിർമാണം നടത്തി പ്രദർശിപ്പിച്ചതാണ് ഈ ബൈക്കെന്നാണ് പറയപ്പെടുന്നത്.

ഇരട്ടി കരുത്തിൽ ടർബോചാർജ്ഡ് എൻജിനിൽ കോണ്ടിനെന്റൽ ജിടി...

അടുത്തിടെ ഡേർട്ടി ഡക്ക് എന്ന പേരിൽ കോണ്ടിനെന്റൽ ജിടിയുടെ ഒരു ഓഫ് റോഡ് പതിപ്പിനേയും കമ്പനി പ്രകാശിപ്പിച്ചിരുന്നു.

കഫേ റേസറിൽ നിങ്ങൾക്ക് മറ്റൊരു ഓപ്ഷൻ കൂടി തിരഞ്ഞെടുക്കാം അതാണ് ട്രയംഫ് സ്ട്രീറ്റ് കപ്പ്. കാണാം കൂടുതൽ ഇമേജുകൾ...  

English summary
Turbocharged Royal Enfield Continental GT — Any Takers?
Story first published: Friday, January 27, 2017, 11:57 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark