അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

Written By:

അപാച്ചെ RTR 160 യ്ക്കും RTR 180 യ്ക്കും പുതിയ കളര്‍ എഡിഷന്‍ ഒരുങ്ങി. ഇരു മോട്ടോര്‍സൈക്കിളുകളുടെയും മാറ്റ് റെഡ് വേരിയന്റുകളെ വിപണിയില്‍ ടിവിഎസ് അവതരിപ്പിച്ചു.

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

77,865 രൂപയാണ് അപാച്ചെ RTR 160 മാറ്റ് റെഡ് എഡിഷന്റെ വില. അതേസമയം, മാറ്റ് റെഡ് എഡിഷനിലുള്ള അപാച്ചെ RTR 160 RD (റിയര്‍ ഡിസ്‌ക്) യുടെ വില 80,194 രൂപയാണ്. 81,833 രൂപ പ്രൈസ് ടാഗിലാണ് അപാച്ചെ RTR 180 ഒരുങ്ങുന്നത് (ദില്ലി എക്‌സ്‌ഷോറൂം).

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

അപാച്ചെ RTR 200 4V യില്‍ ടിവിഎസ് നല്‍കിയ മാറ്റ് റെഡ് കളര്‍ എഡിഷനാണ് ഇപ്പോള്‍ അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും ലഭിച്ചിരിക്കുന്നത്. RTR 160 യില്‍ റെഡ് റിം സ്റ്റിക്കറുകള്‍ ഇടംപിടിക്കുമ്പോള്‍, വൈറ്റ് റിം സ്റ്റിക്കറുകളാണ് RTR 180 യില്‍ ഒരുങ്ങുന്നത്.

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ നേടിയ പുതിയ എഡിഷനുകളുടെ മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല. അപാച്ചെ RTR 180 യുടെ എബിഎസ് പതിപ്പിന് പുതിയ കളര്‍ സ്‌കീം ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

15.2 bhp കരുത്തും 13.1 Nm torque ഉം ഉത്പാദിപ്പിക്കുന്ന 159.77 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് അപാച്ചെ RTR 160 യുടെ പവര്‍ഹൗസ്. 17.03 bhp കരുത്തും 15.5 Nm torque ഉം ഏകുന്ന 177.4 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് അപാച്ചെ RTR 180 യില്‍ ഒരുങ്ങുന്നത്.

Recommended Video - Watch Now!
Royal Enfield Introduces New Colours For Classic Range | In Malayalam - DriveSpark മലയാളം
അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

ഇരു മോട്ടോര്‍സൈക്കിളുകളിലും 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ടിവിഎസ് ലഭ്യമാക്കുന്നതും. ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, ട്വിന്‍ ഇന്‍വേര്‍ട്ടഡ് ഗ്യാസ്-ഫില്‍ഡ് MIG ഷോക്ക് അബ്‌സോര്‍ബറുകള്‍ റിയര്‍ എന്‍ഡിലും ഇരു മോട്ടോര്‍സൈക്കിളുകളിലും ഒരുങ്ങുന്നു.

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

മുന്‍വശത്ത് 270 mm പെറ്റല്‍ ഡിസ്‌കും, പിന്‍വശത്ത് 200 mm പെറ്റല്‍ ഡിസ്‌കുമാണ് ബ്രേക്കിംഗ് ഒരുക്കുന്നത്. അപാച്ചെ RTR 160 യുടെ റിയര്‍ എന്‍ഡില്‍, 130 mm ഡ്രം ബ്രേക്ക് സെറ്റപ്പ് നേടാനുള്ള ഓപ്ഷനും നിലവിലുണ്ട്.

അപാച്ചെ RTR 160 യ്ക്കും, RTR 180 യ്ക്കും പുതിയ മാറ്റ് റെഡ് എഡിഷനുമായി ടിവിഎസ്; വില 77,865 രൂപ

ഉത്സവകാലത്തിന് മുന്നോടിയായി വിപണിയില്‍ പിടിമുറുക്കാനുള്ള ടിവിഎസിന്റെ നീക്കമാണ് പുതിയ മാറ്റ് റെഡ് എഡിഷനുകള്‍. ടിവിഎസിന്റെ ആദ്യ ഫുള്ളി ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍, അപാച്ചെ RR 310S ഉം വിപണിയില്‍ എത്താനിരിക്കുകയാണ്.

കൂടുതല്‍... #tvs #new launch #ടിവിഎസ്
English summary
TVS Apache RTR 160 And 180 Matte Red Variant Launched In India; Prices Start At Rs 77,865. Read in Malayalam.
Story first published: Monday, September 25, 2017, 10:36 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark