ജിഎസ്ടി; വിലക്കുറവ് പ്രഖ്യാപിച്ച് ടിവിഎസും
ജിഎസ്ടി പശ്ചാത്തലത്തില്‍ ടൂവീലര്‍ നിര്‍മ്മാതാക്കളായ ടിവിഎസും മോഡലുകളുടെ വില വെട്ടിക്കുറച്ചു. ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ടിവിഎസിന്റെ നടപടി.

അതേസമയം, മോഡലുകളിലെ വിലക്കുറവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ടിവിഎസ് ലഭ്യമാക്കിയിട്ടില്ല.

സംസ്ഥാനങ്ങളെയും മോഡലുകളെയും ആശ്രയിച്ച് ടിവിഎസ് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവില്‍ വ്യത്യാസം നേരിടും.

ജിഎസ്ടി നിരക്കുകള്‍ വാഹനവിപണിയ്ക്ക് ഊര്‍ജ്ജം പകരുമെന്നും, ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ, കെ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജൂലായ് ഒന്ന് മുതലാണ് രാജ്യത്ത് ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തില്‍ ടൂവീലറുകളിന്മേലുള്ള നികുതി നിരക്ക് കുറയും.

അതേസമയം, സംസ്ഥാനങ്ങളെ ആശ്രയിച്ച് വിലയില്‍ നേരിയ വ്യത്യാസങ്ങളുണ്ടാകും.
നിലവില്‍ 30 ശതമാനമാണ് ടൂവീലറുകളിന്മേലുള്ള നികുതി. എന്നാല്‍ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ, ടൂവീലറുകളിലുള്ള നികുതി നിരക്ക് 28 ശതമാനമായി പുന:സ്ഥാപിക്കും.

അതേസമയം, 350 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ടൂവീലറുകളുടെ വില വര്‍ധനവിനും ജിഎസ്ടി കാരണമാകും. പ്രീമിയം സെഗ്മന്റിൽ കെടിഎം ഡ്യൂക്കുകളുടെയും റോയൽ എൻഫീൽഡുകളുടെയും വില വർധിക്കും.

നേരത്തെ ബജാജ് ഓട്ടോയും, യുഎം ലോഹിയയും മോഡലുകളുടെ വില വെട്ടിക്കുറച്ചിരുന്നു. ടൂവീലറുകളില്‍ എന്ന പോലെ, ഫോര്‍വീലര്‍ നിര്‍മ്മാതാക്കളും പ്രീ-ജിഎസ്ടി ഓഫറുകളുമായി വിപണിയില്‍ കളംനിറയുന്നുണ്ട്.


Click it and Unblock the Notifications








